ശോഭയുടെ തലച്ചോർ അല്‍പം വർക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്: അഖില്‍ മാരാർ
വീണ്ടും ബിഗ് ബോസ് ഓർമ്മകളുമായി സംവിധായകനും സീസണ്‍ 5 ലെ ജേതാവുമായ അഖില്‍ മാരാർ. ശോഭ വിശ്വനാഥിനെ ആ പ്രാങ്ക് ടാസ്കിലേക്ക് തിരഞ്ഞെടുക്കുന്നതിന് കൃത്യമായ കാരണമുണ്ട്. പുറത്താക്കിയാലും ശോഭ പുറത്ത് പോകില്ലെന്ന് ബിഗ് ബോസിന് കൃത്യമായി അറിയാം. ലാലേട്ടന്‍ ശോഭ ഇങ്ങ് വരൂ എന്ന് പറഞ്ഞാല്‍ പോലും "ഞാന്‍ വരത്തില്ലെടാ" എന്ന് പറയാന്‍ ആഗ്രഹിക്കുന്നയാളാണ് ശോഭയെന്നും അഖില്‍ മാരാർ പറയുന്നു.
നെവർഗീവ് അപ്പ് ആറ്റിറ്റ്യൂഡ് ആണല്ലോ ശോഭയുടേത്. ശോഭയുടെ തലച്ചോർ അല്‍പം വർക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അവള്‍ പുറത്തായല്ലോ. അപ്പോള്‍ "അഖിലെ ഇതുവരെ ഇവിടെ നടന്നതൊക്കെ ബിഗ് ബോസിനുള്ളിലെ കാര്യങ്ങളാണ്. നിനക്ക് ഒന്നും തോന്നരുത്, നമുക്ക് പുറത്ത് വെച്ച് നല്ല രീതിയില്‍ കാണാം" എന്ന് എല്ലാവരോടും വലിയ സ്നേഹത്തില്‍ സംസാരിച്ചിരുന്നെങ്കില്‍ ബിഗ് ബോസിന്റെ കിളിപോലും പറക്കുമായിരുന്നു.

ബിഗ് ബോസ് ശോഭയുടെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്നത് വഴക്കാണ്. അവിടെയാണ് നമ്മള്‍ തിരിച്ച് കളിക്കേണ്ടത്. ഞാന്‍ എപ്പോഴും ബിഗ് ബോസിനെതിരെയായിട്ടാണ് കളിച്ചത്. ഞാന്‍ കാരണം അവരുടെ പല ആലോചനകളും തെറ്റിപ്പോകുമായിരുന്നു. ശോഭ അന്ന് അങ്ങനെ ചെയ്യുമായിരുന്നെങ്കില്‍ അന്ന് ശോഭയെ അറ്റാക്ക് ചെയ്യുന്നവർ പോലും അവളെ പിന്തുണയ്ക്കുകയും ഫിനാലെ നല്ല ടൈറ്റ് ആകുകയും ചെയ്തേനെ.
കാര്യങ്ങള്‍ പ്രസന്‍സ് ഓഫ് മൈന്‍ഡില്‍ നിന്നും ചിന്തിക്കണം. ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയെ സഹമത്സരാർത്ഥികള്‍ ചേർന്ന് പുറത്താക്കിയാല്‍ നീതിയല്ല. അങ്ങനെ ഞാന്‍ പുറത്ത് പോയാല്‍ ജനം എന്നെ സ്വീകരിക്കും. ഇത് തന്നെയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരം എന്ന് വിചാരിക്കണം. അല്ലെങ്കില്‍ ഇതെല്ലാം പ്രാങ്കാണെന്ന് തിരിച്ചറിയാനുള്ള ബോധം വേണം.
ബിഗ് ബോസ് വീടിനുള്ളില്‍ നാളെ എന്ത് സംഭവിക്കണം എന്ന് പോലും ഞാന്‍ തലേ ദിവസം ഇരുന്ന് ചിന്തിക്കും. രാവിലെ പാട്ട് ഇടുന്നത് മുതല്‍ നമ്മള്‍ പ്രസന്‍സ് ഓഫ് മൈന്‍ഡിലായിരിക്കും. വളരെ ഓപ്പണ്‍ ആയി സംസാരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഏത് കണ്ടന്റ് പുറം ലോകം ചർച്ച ചെയ്യണം എന്നതില്‍ എനിക്ക് കൃത്യമായ ധാരണയുണ്ട്. പറയാനുള്ളത് നേരെ വന്നാല്‍ നിങ്ങളോട് പറയും. അല്ലാതെ വേറെ ആരോടൊങ്കിലും സംസാരിക്കുമ്പോള്‍ ഒളിഞ്ഞിരുന്ന് അത് പകർത്താന്‍ പാടില്ലെന്നും അഖില്‍ പറയുന്നു.
നമ്മള്‍ ആരൊട്ടെ സഹകരിക്കണം, ഇടപഴകണം എന്ന് തിരീമാനിക്കാനുള്ള സ്വാതന്ത്രം നമുക്ക് ഉണ്ടല്ലോ. ബിഗ് ബോസ് കഴിഞ്ഞ ഉടനെ ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിച്ചിരുന്നില്ല. പലയിടത്തും നോ പറയേണ്ട കോളുകളായിരുന്നു. പലരും ഇന്നലെകളില്‍ നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു.
അവർക്കൊക്കെ വേണ്ടത് ബിഗ് ബോസ് വിജയിയെ ആയിരുന്നു. എയ്ഞ്ചലീന്റെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നതെന്നും 'അഖിലേട്ടന്‍ ഫോണ്‍ എടുക്കാറില്ല, വലിയ ജാഡയാണ്' എന്നുമുള്ള എയ്ഞ്ചലീന്റെ പരാമർശത്തിന് മറുപടിയായി അഖില്‍ മാരാർ പറയുന്നു.












Click it and Unblock the Notifications