Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിനു അടിമാലി സുധിയുടെ വീട്ടിൽ വീൽചെയറിൽ പോയത് സിംപതിക്ക് വേണ്ടി, എന്നെ മർദ്ദിച്ചു'; മുൻ മാനേജർ പറയുന്നു

ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. തന്നെ ബിനു അടിമാലി മർദ്ദിച്ചുവെന്നും അദ്ദേഹം തന്റെ കാമറ തല്ലി തകർത്തുവെന്നും ജിനേഷ് ആരോപിച്ചു. ഇമേജ് വീണ്ടെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബിനു മഹേഷ് കുഞ്ഞിമോനേയും സുധിയുടെ വീട്ടിലും സന്ദർശിച്ചതെന്നും ജിനേഷ് ആരോപിച്ചു.

'മൂന്ന് വർഷമായി അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ ഹാന്ിൽ ചെയ്യത് ഞാനായിരുന്നു. അപകടത്തോടെയാണ് ഞങ്ങൾ സൗന്ദര്യ പിണക്കത്തിലാകുന്നത്. മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയിരുന്നു അപകടത്തിന് ശേഷം. അവിടെ പോയി ഫോട്ടോസും വീഡിയോയും ഇട്ട് മാർക്കറ്റ് ചെയ്യാനായിരുന്നു ലക്ഷ്യം. സന്തോഷ് പണ്ഡിറ്റ് വിഷയത്തോടെ ബാഡ് ഇമേജായെന്നും അത് മറികടക്കാൻ ഇത് സഹായിക്കുമെന്നുമാണ് പുള്ളി കരുതിയത്. അതനുസരിച്ച് ‍ഞാനാണ് വീഡിയോയും ഫോട്ടോസും എടുക്കുന്നത്. വീഡിയോ ഇടേണ്ടെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞിരുന്നു. സുധിച്ചേട്ടന്റെ ഫ്രണ്ടിന്റെ യുട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തുവിടാൻ പ്ലാൻ ഉണ്ടായിരുന്നത്. വീഡിയോ ഇടേണ്ടെന്ന് പറഞ്ഞത് പുള്ളിക്ക് അനിഷ്ടമായി.

Binu Adimali

സുധിച്ചേട്ടന്റെ വീട്ടിൽ പോയപ്പോഴും പ്ലാനിങ് ആയിരുന്നു. മീഡിയക്കാരെ വിളിച്ച് പറഞ്ഞത് ഞാനാണ്. ആൾക്ക് നടക്കാൻ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. സിംപതിക്ക് വേണ്ടിയാണ് വീൽ ചെയർ ഉപയോഗിച്ചത്. ആളെന്നെ അത്രയും ദ്രോഹിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇതൊക്കെ പറയുന്നത്. അയാളുടെ ശരിയായ സ്വഭാവം എല്ലാവരും അറിയണം.

ഞാനും ബിനു അടിമാലിയും തമ്മിൽ ചേട്ടൻ അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോൾ ആശുപത്രിയിൽ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടിൽ കൊണ്ടാക്കിയതും ഞാനാണ്. സോഷ്യൽ മീഡിയ വർക്ക് ചെയ്യാൻ എനിക്ക് പണം പോലും തന്നിരുന്നില്ല. പിണങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടും പാസ്‌വേർഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട് ഞാൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. പരാതിയിൽ പോലീസ് എന്നെ വിളിപ്പിച്ചു. സത്യാവസ്ഥ പറഞ്ഞതോടെ അവർക്ക് കാര്യം ബോധ്യപ്പെട്ടു.

ഇത് കഴിഞ്ഞ് കുറച്ച് നാൾ മുൻപ് എന്നെ അദ്ദേഹം വിളിച്ചു. ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ല ,ഫോട്ടോസിന് തെറിവിളി കേൾക്കുന്നുവെന്നൊക്കെ പറഞ്ഞാണ് വിളിക്കുന്നത്. മഞ്ജു പാത്രോസുമായി പങ്കെടുത്ത സിനിമ പ്രമോഷൻ പരിപാടിക്കിടെ അദ്ദേഹം നടത്തിയ പ്രതികരണവും അതിന് ഉണ്ടായ വിമർശനങ്ങൾക്കുമെല്ലാം കാരണം ഞാനാണെന്നാണ് പറഞ്ഞത്. അതിന് ശേഷം എന്നെ ഭീഷണിപ്പെടുത്തി തുടങ്ങി. പോലീസും ഹൈക്കോടതി ജഡ്ജിയടക്കം തന്റെ സുഹൃത്താണെന്നും ക്വട്ടേഷൻ ടീമിനെ കൊണ്ടുവരുമെന്നുമൊക്കെയാണ് ഭീഷണി.

വീട്ടിൽ കയറിവരും എന്ന് പറഞ്ഞു. അതോടെ എനിക്ക് പേടിയായി. എനിക്കു രണ്ടു പെൺമക്കളാണ്. ഞാൻ വാടക വീട്ടിലാണ് കഴിയുന്നത്. ഭീഷണിക്കാര്യം പോലീസിൽ പരാതിപ്പെട്ടു. ഇതോടെ പോലീസ് വിളിപ്പിച്ചു അദ്ദേഹത്തെ. എന്നാൽ വന്നില്ല. തൊട്ടടുത്ത സ്റ്റേഷനിൽ പോയി എനിക്കെതിരെ പരാതി കൊടുത്തു. അങ്ങനെ രണ്ട് പേരേയും വിളിപ്പിച്ച് പോലീസിന്റെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കി.

പിന്നീട് വീണ്ടും ബിനു ചേട്ടൻ എന്നെ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാൻ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോ ഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തായിരുന്നു, വൈറ്റിലയിൽ. അവിടെ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. അതിനിടയിൽ ഇങ്ങട് വന്നെഡാ എന്ന് പറഞ്ഞു എന്നെ മുറിയിലേക്ക് വലിച്ച് കേറ്റി. ചീത്ത വിളിച്ച് എന്റെ ബാഗ് തറയിൽ എറിഞ്ഞു, കാമറയായിരുന്നു അതിൽ. ഫോണും എറിഞ്ഞ് പൊട്ടിച്ചു. വാതിൽ പൊളിച്ചാണ് ആളുകൾ ആ മുറിയിലേക്ക് കയറിയത്. ഞാൻ വീണ്ടും പോലീസിൽ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു', ജിനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+