'നായർ ലോബി വിട്ട് മോഹൻലാൽ കൊച്ചിയിൽ പോയത് കൊണ്ടാണോ സുരേഷ് കുമാർ ഇടഞ്ഞത്?'; മറുപടിയുമായി ശാന്തിവിള
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമ വീണ്ടും ഭിന്നതയുടെ സ്വരങ്ങൾ കേട്ട് തുടങ്ങിയത് പ്രമുഖ നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെ പത്രസമ്മേളനത്തിലാണ്. അടുത്തിടെ അദ്ദേഹം നടത്തിയ ഒരു പത്രസമ്മേളനത്തിൽ ജൂൺ മുതൽ സിനിമാ സമരം ആരംഭിക്കുമെന്നും മലയാളത്തിലെ സിനിമകൾ പലതും വലിയ നഷ്‌ടമാണ് ഉണ്ടാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വർഷത്തെ സിനിമകളുടെ കളക്ഷൻ കണക്കുകൾ ഉൾപ്പെടെ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയത് താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യമാണ്. ഇതോടെ അഭിനേതാക്കളും നിർമ്മാതാക്കളും രണ്ട് തട്ടിലാവുന്ന സാഹചര്യമാണ് നിലവിൽ. അതിനിടയിൽ ആന്റണി പെരുമ്പാവൂരിനെ പോലെയുള്ള നിർമ്മാതാക്കൾ സുരേഷ് കുമാറിനെതിരെ രംഗത്ത് വരികയും ചെയ്‌തിരുന്നു.

അങ്ങനെയാണ് അഞ്ച് പതിറ്റാണ്ടിൽ അധികമായി തുടരുന്ന സുരേഷ് കുമാർ-മോഹൻലാൽ ബന്ധത്തിന് ഉലച്ചിലുണ്ടായി എന്ന പ്രചാരണം ശക്തമായത്. ഇപ്പോഴിതാ മോഹൻലാൽ തിരുവനന്തപുരം ലോബിയെ വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയതാണ് സുരേഷ് കുമാറിന്റെ അതൃപ്‌തിക്ക് പിന്നിലെന്ന ആരോപണത്തിന് മറുപടിയുമായി വരികയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ജി സുരേഷ് കുമാർ ഒരിക്കലും സിനിമയെ തകർക്കാൻ വന്ന ആളല്ല. നിലവിൽ സിനിമയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ എല്ലാവരെയും അറിയിച്ചു എന്ന കുറ്റം മാത്രമേ അയാൾ ചെയ്‌തിട്ടുള്ളൂ. സിനിമ എക്കാലവും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകളിൽ ഒരാൾ തന്നെയാണ് സുരേഷ് കുമാറും. നല്ല കുടുംബത്തിൽ ജനിച്ചയാളാണ് സുരേഷ് കുമാർ.
ഏതെങ്കിലും ഒക്കെ സർക്കാർ ഉദ്യോഗം ഒക്കെ വാങ്ങിച്ച് അല്ലെങ്കിൽ ബിസിനസ് ചെയ്‌ത് നല്ല നിലയിൽ എത്തേണ്ട ആളായിരുന്നു സുരേഷ് കുമാർ. അങ്ങനെ വിദ്യാഭ്യാസമുള്ള സുരേഷ് കുമാർ മോഹൻലാലിനെയും പ്രിയദർശനെയും ഒക്കെ കൂട്ടി കേരള കൗമുദി പത്രം ഒക്കെ വിരിച്ച്, അന്ന് ട്രെയിനിൽ സീറ്റില്ല മദ്രാസിലേക്ക് പോയത്.
പിന്നീട് തിരുവനന്തപുരം ബെൽറ്റ് എന്നൊക്കെയാണ് അവരെ അറിയപ്പെട്ടത്. നായർ ലോബി എന്നൊക്കെ പലരും പറഞ്ഞു. എന്റെ ചാനലിൽ ഇത് പറഞ്ഞതിന്റെ പേരിൽ ഒരാൾ വിളിച്ച് എന്നോട് പറയുകയാണ് നായർ ലോബിയിൽ നിന്ന് മാറി കൊച്ചിയിൽ പോയത് കൊണ്ടാണോ മോഹൻലാലിനെതിരെ സുരേഷ് കുമാർ സംസാരിക്കുന്നത്? ശരിക്കും അപ്പോഴാണ് ഞാൻ അങ്ങനെയൊരു വേർഷൻ ആലോചിക്കുന്നത് പോലും.
ആന്റണി പെരുമ്പാവൂരിന്റെ കുട്ടികളുടെ കുമ്പാരി മോഹൻലാൽ ആണെന്ന് തോനുന്നു. ക്രിസ്ത്യൻ സമുദായത്തിൽ അങ്ങനെയൊരു സമ്പ്രദായമുണ്ട്. രക്ഷാകർത്താവ് എന്നാണ് അർത്ഥമാക്കുന്നത്. ഇനി മോഹൻലാലിനെ മാമോദിസ മുക്കുമോ എന്നൊന്നും എനിക്കറിയില്ല. പലരും പറയുന്നത് മോഹൻലാൽ നായർ ബെൽറ്റിൽ നിന്ന് വഴുതി മാറിയത് കൊണ്ടാണ് സുരേഷ് കുമാർ ഇടഞ്ഞത്. യാഥാർഥ്യവുമായി പറയുന്നതിന് എന്തെങ്കിലും ബന്ധം വേണ്ടേ?
എനിക്ക് പറയുന്നതിൽ നാണക്കേട് തോണുന്നുണ്ട്, എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രം കണ്ട് ഞാൻ ഉറങ്ങിയത്. ബറോസ് കാണാൻ പോയപ്പോൾ ഇടവേള സമയത്ത് എന്റെ ഭാര്യ എന്നെ വിളിച്ചുണർത്തിയതാണ്. കോടികൾ മുടക്കിയെന്നാണ് പറയുന്നത്. അത് പക്ഷേ ആന്റണി പെരുമ്പാവൂരിന്റെ അല്ല, രവി പിള്ളയെ പോലെയുള്ള കോടീശ്വരന്മാരുടെയാണ്.












Click it and Unblock the Notifications