Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാൻ ചൊറിഞ്ഞാൽ അവർക്കെന്താണ് പ്രശ്നമെന്ന് ദിവ്യ; 'എന്റെ ലൈംഗിക ശേഷി എന്റെ പങ്കാളിക്കറിയാം',മറുപടിയുമായി ക്രിസും

സൈബർ അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ച് നടി ദിവ്യ ശ്രീധറും ഭർത്താവ് ക്രിസ് വേണുഗോപാലും ഫേക്ക് ഐഡിയിൽ നിന്ന് വരുന്ന അധിക്ഷേപ കമന്റുകൾ ടാർഗറ്റഡ് ആക്രമമാണന്നും ഇതിന് പിന്നിൽ ആരാണന്ന് അറിയാമെന്നും താരദമ്പതികൾ പ്രതികരിച്ചു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇരുവരുടേയും വാക്കുകളിലേക്ക്

'കല്ലുകൊണ്ടുണ്ടാക്കിയ മനസ് ഒന്നും അല്ല എനിക്ക്. ഞാൻ നല്ല വസ്ത്രങ്ങളൊക്കെ ധരിച്ചാണ് പരിപാടികൾക്കൊക്കെ പോകുന്നത്. എന്നാൽ ത്രീ എക്സിലൊക്കെ ഇട്ട് വീഡിയോ എടുത്ത് മോശമായിട്ടാണ് ഓൺലൈനുകാർ കാണിക്കുന്നത്. അത് നമ്മൾ അറിയുന്ന് പോലും ഇല്ല. ബ്ലൗസ് ഇടുന്നവരൊക്കെ അതൊക്കെ ശരിയാക്കുന്നുണ്ടാകുലേ? അതുപോലെ തന്നെയാണ് ഞാനും ചെയ്യുന്നത്. ബ്ലൗസൊക്കെ വലിച്ചിട്ടു അതിന് എന്താണ് തെറ്റ്? അങ്ങനെ ചെയ്യുമ്പോൾ അവൾക്ക് എല്ലായിടത്തും ചൊറിച്ചലാണ് എന്നൊക്കെ പറയുന്നത് എന്താണെന്ന് മനസിലാകുന്നത്.

divya2-

കുഴിയിലേക്ക് കാല് വെക്കാനായി. എന്നാലും അടങ്ങാത്ത ഞരമ്പ് രോഗം എന്ന് പറയില്ലേ, അവരൊക്കയാണ് കമന്റ് ചെയ്യുന്നത്.കെട്ടിക്കാൻ പ്രായമുള്ള മോളിലേയെന്നാണ് ചോദിക്കുന്നത്. ഞാൻ എന്താണ് ചെയ്യുന്നത്? പത്തരമാറ്റ് അഭിനയിച്ചപ്പോൾ ക്രിസിനോട് ബഹുമാനം ഉണ്ടായിരുന്നു ഇവളെ കെട്ടിയപ്പോൾ അത് പോയി എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. എന്താണ് അതുകൊണ്ടൊക്ക ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല', ദിവ്യ പറഞ്ഞു.

ക്രിസിന്റെ പ്രതികരണം ഇങ്ങനെ-' ഓൺലൈനുകാർ സെലിബ്രിറ്റികളെ കാണുന്നത് അവർക്ക് ഉപയോഗിക്കാവുന്ന കളിപ്പാട്ടം പോലെയാണ്. അവർക്ക് വേണ്ട രീതിയിൽ ഷൂട്ട് ചെയ്താൽ പൈസ കിട്ടും. അങ്ങനെ ച്ചിൽ നക്കി ജീവിക്കുന്ന ആൾക്കാരുണ്ട്. അതേസമയം പൈസക്ക് വേണ്ടി അമ്മയുടേയും പെങ്ങളുടേയും വരെ വീഡിയോ എടുക്കാൻ നിൽക്കുന്നവർ ഉണ്ട്. പിന്നെ മോശം കമന്റ് ഇടുന്നവരെ കുറിച്ച് പറയുകയാണെങ്കിൽ അവർക്ക് നല്ല കുടുംബം ഉണ്ടാകില്ല. വിമർശന കമന്റ് ഇടുന്നവർക്ക് മറുപടി കൊടുക്കാൻ താത്പര്യമില്ല. ഞാൻ അവർക്കൊക്കെ എന്റെ നമ്പർ കൊടുക്കാൻ തയ്യാറാണ്.

എനിക്ക് സെക്ഷ്വൽ കാപ്പബിലിറ്റി ഉണ്ടോയെന്നാണ് ചിലർക്ക് അറിയേണ്ടത്. അത് എന്റ ഭാര്യയോട് ചോദിച്ചാൽ മനസിലാകും. ഇവനെ കൊള്ളില്ലെന്ന് എന്റെ ഭാര്യ പറഞ്ഞാൽ ഞാൻ അതിൽ ആശങ്കപ്പെടണം. എന്നെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളാണ് അവന് അങ്ങനെ ആകുന്നുണ്ടോ ഇങ്ങനെ ആകുന്നുണ്ടോയന്നൊക്കെ ചോദിക്കുന്നത്. ഇവർക്കൊക്കെ പ്രാന്ത് എന്ന് അല്ലാതെ എന്ത് പറയാനാണ്. എന്നെ പത്ത് പ്രാവശ്യം മുതുക്കനാണ് കിളവനാണ് എന്നൊക്കെ പറ‍ഞ്ഞ് നടന്നാലും ഓരോ വർഷം കഴിയുമ്പോഴേ എനിക്ക് പ്രായമാകൂ. എനിക്ക് 49 വയസായി, ദിവ്യക്ക് 40 വയസും. ഞങ്ങളുടെ പ്രായവ്യത്യാസത്തിൽ ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല, നാട്ടുകാർക്കാണ് പ്രശ്നം.

എനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ ഞാൻ വിവാഹം കഴിക്കുകയാണ് ചെയ്തത്. ഫേക്ക് ഐഡിയിൽ നിന്ന് വന്ന് കുഞ്ഞുമോളെ ടാർഗറ്റ് ചെയ്ത് അവർക്ക് വിഷമം ഉണ്ടാകുന്ന കമന്റ് ചെയ്യുകയാണ്. ഇതൊക്കെ പറഞ്ഞ് ചെയ്യിക്കുന്നതാണ്, ആരാണ് ഇതിനൊക്കെ പിന്നിലെന്ന് എനിക്ക് അറിയാം.

ഞങ്ങൾ ചെയ്യുന്ന തൊഴിൽ സീരിയലായത് കൊണ്ടാണ് ഞങ്ങളെ കുറിച്ച് ആളുകൾ അറിഞ്ഞത്. സീരിയൽ എന്നത് എന്‌റെ പാഷനായിപ്പോയി. സീരിയൽ മാത്രമല്ല ഞാൻ ചെയ്യുന്നത്. വിദ്യാഭ്യാസത്തിന് വളരെ അധികം മൂല്യം കൽപ്പിക്കുന്ന ആളാണ് ഞാൻ. കഷ്ടപ്പെട്ട് പഠിച്ചാണ് ഞാൻ എന്റെ ഡിഗ്രിയൊക്കെ സമ്പാദിച്ചത്. ഡിഗ്രി നേടാൻ വേണ്ടി പഠിക്കരുത്, ജീവിതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനായിരിക്കണം. ഞാൻ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു. എന്നാൽ പറഞ്ഞ് പറഞ്ഞ് പറഞ്ഞ് കുഞ്ഞുമോൾക്ക് വിദ്യാഭ്യാസം ഇല്ല എന്ന് വരുത്തുകയാണ്. കുഞ്ഞുമോളുടെ ഭാഷയെ കളിയാക്കുന്നവരോട് പറയാനുള്ളത് എനിക്ക് തിരുവനന്തപുരത്തെ തറ ഭാഷ സംസാരിക്കാൻ അറിയും എന്നാണ്', അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+