Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥപറയുമ്പോൾ സിനിമയിൽ മമ്മൂട്ടിയുടെ ആ പ്രസം​ഗമായിരുന്നില്ല എഡിറ്റിം​ഗിലെ ക്ലൈമാക്സ്; രഞ്ജൻ എബ്രഹാം

മലയാളത്തിലെ പ്രശസ്ത എഡിറ്റാണ് രഞ്ജൻ എബ്രഹാം. നിരവധി സ ഹിറ്റ് സിനിമകളുടെ എഡിറ്റിം​ഗ് അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ കഥപറയുമ്പോൾ എന്ന സിനിമയുടെ എഡിറ്റം​ഗ് നിർവഹിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജൻ. മമ്മൂട്ടിയും മീനയും ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയ സിനിമയയിരുന്നു കഥ പറയുമ്പോൾ. ഈ സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ചാണ് രഞ്ജൻ സംസാരിക്കുന്നത്. ജിഞ്ചർ മീഡിയയോടാണ് രഞ്ജൻ എബ്രഹാം സംസാരിച്ചത്.

എഡിറ്റിംഗ് സമയത്ത് മമ്മൂട്ടിയുടെ പ്രസംഗത്തിന ആദ്യമേ പ്രാധാന്യം കൊടുത്തിരുന്നോ, ഇവിടെയാണ് സിനിമ എന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് അവിടെ അല്ലായിരുന്നു ആ സിനിമ എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അതല്ലായിരുന്നു ക്ലൈമാസ്‌ക് പടത്തിന്റെ. ഞാൻ അങ്ങനെയല്ല എഡിറ്റ് ചെയ്തത്. ഞാൻ എഡിറ്റ് ചെയ്യുമ്പോൾ അതിന് ശേഷം വീട്ടിലെ സീനായിരുന്നു ക്ലൈമാസ് എന്ന് വെച്ചാണ് ഞാൻ എഡിറ്റ് ചെയ്തത്. അതിനാണ് പ്രാധാന്യം വേണ്ടതെന്നായിരുന്നു എന്റെ മനസ്സിലെ പ്ലാൻ.

ranjan

ഷൂട്ട് ചെയ്യുമ്പോൾ മമ്മൂക്കയുടെ പ്രസംഗം ഒന്നര മിനിറ്റ് ഉണ്ടായിരുന്നു. ഒറ്റ ഷോട്ടും ഒറ്റ ടേയ്ക്കുമായിരുന്നു. രണ്ട് ക്യാമറ വെച്ച് ഷൂട്ട് ചെയ്തതായിരുന്നു. ഒറ്റ ടെയ്ക്ക്, രണ്ടാമത് ടേയ്ക്കില്ല. മമ്മൂക്ക ഗംഭീരമായി പെർഫോം ചെയ്തു. കണ്ണൊക്കെ നിറഞ്ഞ് റിയൽ ആയി സംഭവിച്ച കാര്യമാണ്. എല്ലാവരും കയ്യടിച്ചു. പക്ഷേ എഡിറ്റിംഗ് സമയത്ത് എനിക്കത്രയും ലെൻഗ്ത്ത് ഒറ്റ ഷോട്ടായി വെയ്ക്കാൻ നിർവാഹമില്ലല്ലോ. അതിൽ എല്ലാവരുടേയും റെപ്രസന്റേഷൻ വന്നാലേ വർക്കൗണ്ട് ആവുകയുള്ളൂ.

ആ രീതിയിലാണ് എഡിറ്റ് ചെയ്തത്. അത് കഴിഞ്ഞ് ഡബ്ബിംഗ് സമയത്ത് കണ്ടപ്പോൾ ഓരോരുത്തർക്കും ഓരോ അഭിപ്രായം ആയിരുന്നു, ശ്രീനിയേട്ടൻ പടത്തിന്റെ ലാസ്റ്റ് റീൽ കാണാൻ എഡിറ്റിംഗ് ടേബിളിൽ വന്നു. അപ്പോൾ ശ്രീനിയേട്ടന് ഒരു ആശങ്കയുണ്ടായിരുന്നു. ഞാൻ ലാസ്റ്റ് റീൽ കാണച്ചപ്പോൾ ഓ കെ രഞ്ജാ എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ഓക്കെയല്ലേ ശ്രീനിയേട്ടാ എന്ന്. ഓകെ ആണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഞാൻ ഉദ്ദേശിച്ചത് ക്ലൈമാക്‌സ് വീട്ടിലാണ് എന്നുള്ളതാണ്. സ്‌കൂളിൽ അല്ലാ എന്നാണ്. തീർച്ചയായും അത് തന്നെയാണ് രഞ്ജാ ഞാനും ഉദ്ദേശിച്ചത് എന്ന് പറഞ്ഞു.

അതേ സമയം ഷൂട്ട് ചെയ്ത മുഴുവൻ കണ്ടന്റും എഡിറ്റിംഗ് ടേബിളിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നാണ് രഞ്ജൻ എബ്രഹാം പറയുന്നത്. കാരണം മൊത്തം കണ്ടുകഴിയുമ്പോൾ അതിനകത്ത് നല്ലൊരു പോർഷൻ ഉണ്ടാകും. നല്ലൊരു പോർഷൻ മിസ്സാകരുത് എന്ന് മാത്രമാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+