ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ കിരീടം നിവേദിതയ്ക്ക്; സമ്മാനമായി 50 ലക്ഷം രൂപയുടെ ഫ്‌ളാറ്റ്
തിരുവനന്തപുരം: ഫ്‌ളവേഴ്‌സിന്റെ ടോപ് സിംഗർ സീസണ്‍ ത്രീ കിരീടം നിവേദിതയ്ക്ക്. കോട്ടയം സ്വദേശിയണ് നിവേദിത. ഏറെ ജനപ്രീതി നേടി മുന്നേറിയ ടോപ് സിംഗറില്‍ കടുത്ത മത്സരത്തിലൂടെയാണ് നിവേദിത കിരീടം സ്വന്തമാക്കിയത്. ജേതാവിന് ഇതോടെ 50 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് ലഭിക്കുക. ഇരുപത് പേരുമായിട്ടാണ് ഫ്‌ളവേഴ്‌സ് സംഗീത പരിപാടി ആരംഭിച്ചത്.
കടുത്ത മത്സരങ്ങള്‍ ആരംഭിച്ചതോടെ ഇത് ആറായി ചുരുങ്ങിയിരുന്നു. അതില്‍ നിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അതേസമയം ഗ്രാന്‍ഡ് ഫിനാലെയില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയും പങ്കെടുത്തു. അതേസമയം രണ്ടാം സ്ഥാനം തിരുവനന്തപുരം സ്വദേശിയായ മുക്തികയ്ക്കാണ്. മൂന്നാം സ്ഥാനം പന്തളം സ്വദേശി ദേവനാരായണനും സ്വന്തമാക്കി. നടന്‍ സുരേഷ് ഗോപിയാണ് ടോപ് സിംഗർ വിജയിയെ പ്രഖ്യാപിച്ചത്.

ടോപ് സിംഗറിന്റെ മൂന്നാം സീസണിന്റെ സംപ്രേഷണം 2022 ഒക്ടോബര്‍ രണ്ടിനായിരുന്നു ആരംഭിച്ചത്. ഏകദേശം പത്ത് മാസത്തോളം നീളുന്ന നീണ്ട കടുപ്പമേറിയ മത്സരങ്ങള്‍ക്കൊടുവിലാണ് സീണ്‍ മൂന്നിന് പരിസമാപ്തിയാവന്നത്. ഓഡിഷനിലൂടെയാണ് നിരവധി മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓഡിഷനിലൂടെയാണ് മത്സരാര്‍ത്ഥികളായ കുട്ടികളെ തിരഞ്ഞെടുത്തത്. അഞ്ചിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ടോപ് സിംഗറില്‍ അവസരം ലഭിച്ചത്.
കുരുന്നു ഗായകരെ അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള വേദിയായിട്ടാണ് ടോപ് സിംഗറെ കാണുന്നത്. ആദ്യ രണ്ട് സീസണും വന്‍ വിജയമായിരുന്നു. സംഗീത സംവിധായകരായ എം ജയചന്ദ്രന്‍, ഗായകന്‍ എജി ശ്രീകുമാര്‍, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാര്‍ എന്നിവരാണ് ഈ ഷോയിലെ വിധി കര്‍ത്താക്കള്‍. ആദ്യ സീസണില്‍ സീതാലക്ഷ്മിയും, രണ്ടാം സീസണില്‍ ശ്രീനന്ദുമാണ് ടോപ് സിംഗര്‍ ജേതാക്കളായത്.












Click it and Unblock the Notifications