ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി തമിഴ് സിനിമയിലും വേണം, ചതിക്കുഴികളുണ്ട്; തുറന്നടിച്ച് നടന്‍ വിശാല്‍
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ വിശാല്‍. ഹേമ കമ്മിറ്റി മോഡലിലുള്ള കമ്മിറ്റി തമിഴ്‌നാട്ടിലും വേണമെന്ന് നടന്‍ ആവശ്യപ്പെട്ടു. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി കൂടിയാണ് വിശാല്‍. അഡ്‌ജെസ്റ്റ്‌മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്യണം.
അവരെ ചെരിപ്പൂരി തല്ലണമെന്നും താരം ആവശ്യപ്പെട്ടു. എത്ര വലിയ താരമായാലും ഉന്നതനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ചില നടിമാര്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കണമെങ്കില്‍ അവര്‍ക്ക് ബൗണ്‍സര്‍മാരെ വെക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. തമിഴ് സിനിമയിലും ചതിക്കുഴികള്‍ ഉണ്ടെന്നും വിശാല്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ തമിഴ് സിനിമയില്‍ നേരിട്ട് അവസരം ലഭിക്കുന്നത് ഇരുപത് ശതമാനം മാത്രം വരുന്ന നടിമാര്‍ക്കാണ്. എന്നാല്‍ ബാക്കി വരുന്ന 80 ശതമാനം നടിമാരും ചതിക്കുഴിയില്‍ വീഴുന്നുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് വിശാല്‍ പറഞ്ഞു. സ്ത്രീകള്‍ ഇത്തരക്കാരെ ചെരിപ്പൂരി തന്നെ അടിക്കണം. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവെക്കാന്‍ സ്ത്രീകള്‍ പിന്നീട് മടിക്കും.
അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുന്നവരെ ഒരിക്കലും വെറുതെ വിടരുത്. മലയാള സിനിമാ മേഖലയില്‍ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയത് പോലെ തമിഴിലും അന്വേഷണം ഉണ്ടാവണം. അതിന്റെ നടപടികള്‍ ഉടന്‍ തന്നെ നടികര്‍ സംഘം ആലോചിക്കും. പുരുഷന്‍മാര്‍ക്ക് വേണ്ടി മാത്രമല്ല നടികര്‍ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടിയും ഉള്ളതാണെന്നും വിശാല്‍ വ്യക്തമാക്കി.
പരാതിയുള്ളവര്‍ മുന്നോട്ട് വരണം. അത്തരത്തില്‍ പരാതി ലഭിച്ചാല്‍ നടികര്‍ സംഘം ശക്തമായ നടപടിയെടുക്കും. ഇത്തരം അതിക്രമങ്ങളെ ചെറുക്കാനും അതിനോട് പ്രതികരിക്കാനുമുള്ള ധൈര്യം സ്ത്രീകള്‍ക്ക് വേണം. അഡ്ജസ്റ്റ്‌മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകള്‍ ചെരിപ്പൂരി അടിക്കണം. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവര്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറയാന്‍ ധൈര്യത്തോടെ തന്നെ മുന്നോട്ട് വരണം.
കേസെടുക്കാന്‍ ഞാന്‍ പോലീസല്ലെന്നും വിശാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ മുതിര്‍ന്ന താരങ്ങളാണ്. ഈ അവസരത്തില്‍ പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണെന്നും വിശാല്‍ പറഞ്ഞു.
അതേസമയം ലൈംഗിക പീഡന പരാതിയില്‍ മുകേഷ് എംഎല്‍എയ്ക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷേ ഫയലില്‍ സ്വീകരിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍.












Click it and Unblock the Notifications