'2 മണിക്കൂർ ബോധമില്ലാതെ കിടന്നു, കാണാൻ പാടില്ലാത്ത പലതും കണ്ടു', വെളിപ്പെടുത്തലുമായി മിനു മുനീർ
നടൻ ബാലചന്ദ്ര മേനോനെക്കുറിച്ചുളള കാര്യങ്ങൾ മലയാള സിനിമയിൽ പരസ്യമായ രഹസ്യമാണെന്ന് നടി മിനു മുനീർ. പലരും തുറന്ന് പറയാത്തത് പേടിച്ചിട്ടാണെന്നും മിനു പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വർഷങ്ങൾക്ക് ശേഷം കാര്യങ്ങൾ തുറന്ന് പറയാനുളള ധൈര്യം തനിക്ക് തന്ന് എന്നും നടി വ്യക്തമാക്കുന്നു. ബാലചന്ദ്ര മേനോന് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് മിനു മുനീർ.
കഴിഞ്ഞ ദിവസം ഇവർ ബാലചന്ദ്ര മേനോന് എതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിന് ശേഷം ഇവർ അറസ്റ്റിലായെന്ന വാർത്തകൾ വന്നു. എന്നാൽ ഇത് ബാലചന്ദ്ര മേനോൻ തന്റെ സ്വാധീനം ഉപയോഗിച്ച് സൃഷ്ടിച്ച വാർത്തയാണ് എന്നാണ് മിനു മുനീർ ആരോപിക്കുന്നത്. 2007ൽ ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ സംഭവിച്ചത് എന്താണെന്നും മിനു മുനീർ ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കാണാൻ പാടില്ലാത്ത പലതിനും താൻ സാക്ഷിയാണെന്നാണ് മിനു മുനീർ വെളിപ്പെടുത്തുന്നത്.
'' ബാലചന്ദ്ര മേനോനെ കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ ആണ് താന്‍ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തെ കാണാന്‍ താനും ഭര്‍ത്താവും മക്കളും പോയി. ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു. തങ്ങള്‍ തിരിച്ച് ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ പുള്ളി തന്നെ വിളിച്ച് പറഞ്ഞു, ഫോട്ടോ എടുക്കാനുണ്ട്, തിരിച്ച് ചെല്ലണമെന്ന്.

താന്‍ ചെന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍ ഒന്നും ഇല്ലായിരുന്നു. അദ്ദേഹം തന്നെയാണ് ഒരു മൂളിപ്പാട്ടൊക്കെ പാടി, അവിടെയും ഇവിടെയുമൊക്കെ തൊട്ട് ഫോട്ടോ എടുത്തത്. അത് കഴിഞ്ഞ് പുള്ളിക്കാരന്റെ ആഗ്രഹം പറഞ്ഞു. അത് ശരിയാവില്ലെന്ന് താന്‍ പറയുകയും ചെയ്തു. അത് കഴിഞ്ഞ് പുള്ളിക്കാരന്‍ തനിക്ക് ജ്യൂസ് ഓര്‍ഡര്‍ ചെയ്തു.
വെയ്റ്റര്‍ വരുമ്പോള്‍ ബാത്ത്‌റൂമിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. താന്‍ കയറി നിന്നു. വെയ്റ്റര്‍ പോയിക്കഴിഞ്ഞ് പുള്ളിക്കാരന്‍ തന്നെ വിളിച്ചു. ജ്യൂസ് കുടിക്കാന്‍ പറഞ്ഞു. ഒറ്റ വലിക്ക് താന്‍ കുടിക്കുകയും ചെയ്തു. പിന്നെ ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ കൈകാലൊക്കെ കുഴയുന്നത് പോലെ തോന്നി. വയ്യെന്ന് പറഞ്ഞപ്പോള്‍ ബെഡിലേക്ക് കിടന്നോളൂ, ഞാനൊന്ന് പുറത്ത് പോയിട്ട് വരാം എന്ന് പുള്ളി പറഞ്ഞു.
തന്നെ പിടിച്ച് കിടത്തിയത് നല്ല ഓര്‍മ്മയുണ്ട്. ബാക്കിയുളള കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിനെതിരെ കേസും കൊടുത്തിട്ടുണ്ട്. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് താന്‍ എഴുന്നേറ്റത്. ഇത് ശരിയായില്ലെന്ന് താന്‍ പറഞ്ഞു. ഓ അതിനിപ്പോ എന്താ എന്ന് പുള്ളി ഒരു സാ മട്ടിലാണ് പ്രതികരിച്ചത്. വീട്ടിലെത്തിയ ശേഷം താന്‍ അഭിനയിക്കാന്‍ പോകുന്നില്ലെന്ന് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം വഴക്ക് പറഞ്ഞു. ഇത്രയും വലിയൊരു അവസരം കിട്ടിയിട്ട് കളയരുതെന്ന് പറഞ്ഞു. തനിക്ക് സംഭവിച്ചത് അദ്ദേഹത്തോട് പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് വിഷമവും ആകും തന്നോട് ഒരു അകല്‍ച്ചയും ഉണ്ടാകും എന്ന് കരുതി. അത് കഴിഞ്ഞ് അഭിനയിക്കാന്‍ പോയപ്പോള്‍ അമ്മ കൂടെ വന്നു.
താന്‍ ആദ്യം ചെല്ലുമ്പോള്‍ പുള്ളിയുടെ മുറിയില്‍ കണ്ടത് കാണാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. മറ്റുളളവര്‍ കരുതും, ഓ ഇത്രയും വലിയ നടനാണോ ഇങ്ങനെയൊക്കെ എന്ന്. ഈ നടന്മാരൊക്കെ മുഖം മൂടിയിട്ട് നടക്കുന്നവരാണ്്. കഴുകന്മാരാണ്. താന്‍ തന്നെ ഞെട്ടിപ്പോയി, ഇയാള്‍ ഇത്ര വൃത്തികെട്ട മനുഷ്യനാണോ എന്നോര്‍ത്ത്. പിറ്റേന്ന് ലൊക്കേഷനിലേക്ക് ചെന്നില്ല. എന്താണ് വരാഞ്ഞത് എന്ന് പുള്ളി ചോദിച്ചപ്പോള്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി ഇതിനകം ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യേണ്ടി വരുമെന്നും അതിന് നഷ്ടപരിഹാരം തരേണ്ടി വരുമെന്നും പറഞ്ഞ് തന്നെ പേടിപ്പിച്ചു. അതോടെ അഭിനയിക്കേണ്ടതായി വന്നു.
2007ലാണ് സംഭവം ഉണ്ടായത്. കേസ് കൊടുക്കുന്നത് 2024ലാണ്. സംഭവം നടക്കുമ്പോള്‍ തനിക്ക് 2 കൊച്ചുകുട്ടികളാണ്. താന്‍ അവരെ നോക്കണമായിരുന്നോ അതോ ഈ കേസിന്റെ പിറകെ നടക്കണമായിരുന്നോ എന്ന് മിനു മുനീര്‍ ചോദിക്കുന്നു. ഇവരൊക്കെ നല്ല സ്വാധീനമുളള ആളുകളാണ്. ജീവനില്‍ ഭയമുളളത് കൊണ്ടാണ് അന്ന് പറയാതിരുന്നത്. ഇപ്പോള്‍ പറയാന്‍ കാരണം, മുഖ്യമന്ത്രി പറഞ്ഞു ആര്‍ക്കെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്നോട്ട് വരണം, ഏത് കൊമ്പന്‍ ആയാലും അവര്‍ക്കെതിരെ നടപടിയെടുക്കും, എല്ലാ സഹായവും എസ്‌ഐടി നല്‍കും എന്ന്..
പിണറായി സാറിനെ പോലെ ഒരാള്‍ ഉറപ്പ് തന്നപ്പോള്‍ പിന്നെ ഒരു പേടിയും തോന്നിയില്ല. താന്‍ നല്ല സെറ്റില്‍ഡായ ഒരു ജീവിതം ജീവിക്കുകയായിരുന്നു. ഇതിനൊക്കെ ഒരു അവസാനം വേണമെന്നും ജനങ്ങള്‍ അറിയണം എന്ന് തോന്നിയിട്ടാണ് മുന്നോട്ട് വന്നത്. ഇരകള്‍ക്ക് ഇവിടെ നീതി കിട്ടുന്നില്ല. ഇവിടെ മുഴുവന്‍ രാഷ്ട്രീയമാണെന്നും ബാലചന്ദ്ര മേനോൻ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി. ബാലചന്ദ്രമേനോനെ കുറിച്ച് സിനിമയിലെ എല്ലാവര്‍ക്കും അറിയാം. പക്ഷേ മിണ്ടാന്‍ പേടിയാണ്, കഞ്ഞി കുടിക്കണമല്ലോ എന്നും മിനു മുനീര്‍ പറയുന്നു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications