'വയറിൽ പിടിക്കുന്നlത് അഭിനയം, കാമറയുടെ മുന്നിൽ അല്ലേ പാത്തിരുന്ന് അല്ലല്ലോ'; തുറന്നടിച്ച് രേണു
അന്തരിച്ച മിമിക്രി കലകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ ഇപ്പോഴും കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. അടുത്തിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പം ഒരു റൊമാന്റിക് വീഡിയോ ചെയ്തപ്പോഴും രേണുവിനെ ചിലർ വെറുതെ വിട്ടില്ല. ഭർത്താവ് മരിച്ചൊരു സ്ത്രീ ചെയ്യുന്ന കാര്യങ്ങളല്ല രേണു ചെയ്യുന്നതെന്നാണ് ഇക്കൂട്ടരുടെ വിമർശനം. മക്കളെ നോക്കാനായി എന്തിനാണ് അഭിനയിക്കുന്നത് കൂലിപ്പണിക്ക് പോയിക്കൂടെ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. ഈ പോക്ക് പോയാൽ രേണു കൊല്ലം സുധിയുടെ മക്കളെ അവരുടെ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്നടക്കം ചിലർ ആക്ഷേപം ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകുകയാണ് രേണു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരിണം.
രേണുവിന്റെ വാക്കുകൾ-''കൊല്ലം സുധി എന്റെ ഭർത്താവാണ്. അദ്ദേഹം മരിച്ചിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്റെ രണ്ട് മക്കളും എന്റെ മക്കളാണ്. അതിൽ കിച്ചുവാണ് എന്നെ അമ്മേയെന്ന് ആദ്യം വിളിച്ചത്. അവൻ കഴിഞ്ഞിട്ടേ എനിക്ക് റിതുലിനോട് പോലും ഉള്ളൂ. ഇതൊന്നും നാട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല, ഒരു നൂറ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്, എന്റെ പേരിൽ അല്ല വീട് സുധിച്ചേട്ടന്റെ മക്കളുടെ പേരിലാണ് വീട്. പിന്നെ എങ്ങനെയാണ് ഞാൻ ആ വീട്ടിൽ നിന്നും അവരെ അടിച്ചിറക്കുക? കുറേ നാളായി ഞാൻ ഇത് കേൾക്കുന്നു. ഭർത്താവ് ഇല്ലാത്തത് കൊണ്ടാണ് പലരും എന്നെ പച്ചക്ക് തെറി വിളിക്കുന്നത്. ഇങ്ങനെ തെറിവിളിക്കുന്നവരെ എന്തായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. അങ്ങനെയെ ഇവൻമാരൊക്കെ പഠിക്കൂ.

ബിക്കിനി ഷൂട്ടൊക്കെ ചെയ്യുന്ന നടിമാരില്ലേ ഇവിടെ. അവരോടൊന്നും ഇല്ലാത്ത പ്രശ്നം എന്താണ് ഇവരൊക്കെ എന്നോട് തീർക്കുന്നത്. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാൻ റീൽ ചെയ്യുന്നതൊക്കെ എന്തുകൊണ്ടാണ് ഇത്ര തെറ്റാകുന്നത്. എന്ത് നെഗറ്റീവ് കമന്റഅ വേണമെങ്കിലും ഇടട്ടെ, പക്ഷെ എന്തിനാണ് തെറി വിളിക്കുന്നത്', രേണു സുധി ചോദിച്ചു.
മക്കളെ പോറ്റാൻ ശരീരത്തിൽ തൊടാൻ സമ്മത്തിക്കുന്ന പെണ്ണ്, ദാസേട്ടൻ കോഴിക്കോടിനപ്പം മറ്റ് പാട്ടുകൾ ഒന്നും ചെയ്തൂടായിരുന്നോയെന്ന ചോദ്യത്തിന് ഞാൻ ഏത് പാട്ട് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാൻ അല്ലേയെന്നായിരുന്നു രേണുവിൻരെ മറുരട. റീൽ ചെയ്യുന്നത് മക്കളെപോറ്റാൻ ആണെന്ന് ആരാണ് പറഞ്ഞത്. ഞാനൊരു നാടക നടിയാണ്. അതെന്റെ ജോലിയാണ്, എന്റെ മക്കളെ പോറ്റാൻ തന്നെയാണ് ഞാൻ ആ ജോലി ചെയ്യുന്നത്. റീൽ ചെയ്യുന്നതൊക്കെ എന്റെ ഇഷ്ടമാണ്. വയറിൽ പിടിക്കുന്നതൊക്കെ അഭിനയമാണ്. കാമറയുടെ മുന്നിൽ വെച്ചാണ് ചെയ്യുന്നത് , അല്ലാതെ പാത്തും പതുങ്ങിയുമല്ല ഇതൊന്നും ചെയ്യുന്നത്. ഇന്റിമേറ്റ് സീൻ ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് എന്റെ ഇഷ്ടമാണ്. ഞാനൊരു നടിയാണ്. ഇന്റിമേറ്റ് സീൻ വേണമെങ്കിൽ ഞാൻ അഭിനയിക്കും എന്റെ കംഫേർട്ടിൽ നിന്ന് കൊണ്ട് മാത്രം', രേണു പറഞ്ഞു.
രേണുവിനെ കാണാൻ ആണ് പെൺവേഷം കെട്ടിയതാണെന്ന തരത്തിലുള്ള അധിക്ഷേപത്തിനും താരം മറുപടി നൽകി-' വിമർശിക്കുന്നവരൊക്കെ ഐശ്വര്യ റായി ആയിക്കോട്ടെ. ഞാൻ പാവം. ഇനി ഞാൻ ആരേയും കെട്ടാനും പോകുന്നില്ല. എനിക്ക് ഇത് ദൈവം തന്ന ശരീരമാണ്. ഇങ്ങനെ തന്നെ ഞാൻ മുന്നോട്ട് പോകും. ഇനി മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനൊന്നും എന്നെ കൊണ്ട് പറ്റില്ല. ആണ് പെൺവേഷം കെട്ടിയതാണെന്നല്ലേ ആക്ഷേപം, ആയിക്കോട്ടെ, ട്രാൻജെന്റേഴ്സിനെ അല്ലേ പറയുന്നത്, എനിക്ക് അവരെ ഇഷ്ടമാണ്. പെരുമ്പാവൂരിൽ മരിച്ച ജിഷ ചേച്ചിയുടെ അമ്മയെ പോലെയാണ് എന്നൊക്കെ ചിലർ കമന്റിട്ടു. അങ്ങനെയാണെങ്കിൽ തന്നെ എനിക്ക് അതിൽ സന്തോഷമേയുള്ളൂ. എനിക്ക് അവരെ ഇഷ്ടമാണ്. എന്നെ എലിയെ പോലെയാണെന്ന് പറഞ്ഞു, സാരമില്ല എനിക്ക് എലിയെ ഇഷ്ടമാണ്. അതൊരു ജീവിയാണല്ലോ, ഹാൻസ് വെച്ച പല്ലാണ് എന്നും അധിക്ഷേപിക്കാറുണ്ട്. ആയിക്കോട്ടെ, എനിക്ക് ഇതൊന്നും പ്രശ്നമല്ല, എന്നെ വിമർശിക്കുന്നവർ നല്ല സൗന്ദര്യമുള്ളവരായിരിക്കും, നിങ്ങൾ എന്തും പറഞ്ഞോ പക്ഷെ തെറി വിളിക്കരുതെന്ന് മാത്രമാണ് പറയാനുള്ളത്. ബോഡി ഷെയ്മിങ് നടത്തുകയെന്നത് കുറ്റകൃത്യമാണ്. അതെന്താണ് ആളുകൾക്ക് മനസിലാകാത്തത്', രേണു ചോദിച്ചു.
അതേസമയം രേണു ക്ഷമയുടെ നെല്ലിപലക കണ്ടെന്നും ഇനിയും അധിക്ഷേപം തുടരുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും അഭിമുഖത്തിൽ ദാസേട്ടൻ കോഴിക്കോട് പ്രതികരിച്ചു. 'ക്ഷമയുടെ നെല്ലിപലക കണ്ട വ്യക്തിയാണ് രേണു. രേണുവിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിൽ ആ കമന്റ് ഇട്ടവൻമാരൊക്കെ ഇപ്പോൾ ലോക്കപ്പിലായിരിക്കും. ഒരു സ്ത്രീ എന്ന നിലയിൽ അവർ നേരിടുന്നതിന്റെ അങ്ങേയറ്റമാണ് രേണു നേരിടുന്നത്. ഒരു ഭർത്താവ് ഇല്ലാത്ത സ്ത്രീയാണിവർ. അങ്ങനെ ഒരു ആശ്രയം ഇല്ലാത്ത ആളെ ഇങ്ങനെ തെറിവിളിക്കുകയാണോ വേണ്ടത്? രേണു എന്തായാലും ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടെ. നാടകത്തിന്റെ തിരക്ക് കഴിഞ്ഞിട്ട് അവർ നിയമപരമായി മുന്നോട്ട് പോയിക്കോട്ടെ.
രേണു നെഗറ്റീ് കമന്റുകളോട് പ്രതികരിക്കുന്നത് കൊണ്ടാണ് കൂടുതൽ കമന്റുകൾ വരുന്നത്. അടുത്ത വീഡിയോകൾക്കായി ആളുകൾ കാത്തിരിക്കും. ഇത്തരത്തിൽ കമന്റുകളോട് പ്രതികരിക്കണമോയെന്നതൊക്കെ രേണുവിൻറെ ഇഷ്ടമാണ്. എന്തായാലും തിരക്ക് കഴിഞ്ഞ് അവർ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കട്ടെ. പിന്നെ ബോഡി ഷെയ്മിങ് അത് സ്ത്രീക്കെതിരെ ആയാലും പുരുഷനെതിരെ ആയാലും പ്രശ്നം തന്നെയാണ്. ഞാൻ ശരീരത്തിന്റെ സൗന്ദര്യത്തിൽ വിശ്വസിക്കുന്ന ആളല്ല, മനസിന്റെ സൗന്ദര്യത്തിൽ വിശ്വസിക്കുന്ന ആളാണ്. പരസ്പരം രണ്ട് പേർ മനസിലാക്കിയാൽ പ്രശ്നം തീർന്നു. സൗന്ദര്യത്തെ കുറിച്ചോ മറ്റുള്ളർക്ക് പണികൊടുക്കുന്നതിനെ കുറിച്ചോ ഒന്നും ആലോചിച്ച് നടക്കുന്ന ആളല്ല ഞാൻ. പണി കെടുക്കുകയാണെങ്കിൽ തന്നെ നേരെ വാ നേരെ പോ ആണ്. പരസ്പരം മനസിലാക്കുന്നിടത്താണ് സ്നേഹവും ബഹുമാനവുമൊക്കെ വരുന്നത്.
റൊമാൻസ് വീഡിയോ ഇനിയും ചെയ്യും. അങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റ്? രേണു എന്റെ കൂടെ മാത്രമല്ല മറ്റൊരാളുടെ കൂടെ വേണമെങ്കിൽ ചെയ്യും, ഞങ്ങൾ രണ്ട് പേരും തന്നെ ചെയ്യണമെന്നില്ല', ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.












Click it and Unblock the Notifications