Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീലീപിനോട് ഞാൻ കൂടെയുണ്ട് ഏട്ടാ എന്ന് നിലവിളിച്ച ആളാണ് ലക്ഷ്മിപ്രിയ,ശ്വേത മേനോൻ പറഞ്ഞത് ഫ്രയിം ചെയ്ത കേസെന്ന്'

അമ്മയുടെ ഭരണതലപ്പത്ത് ആദ്യമായി വനിതാ പ്രസിഡന്റ് എത്തിയിരിക്കുകയാണ്. നടി ശ്വേതാ മേനോനാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഭരണസമിതിയിൽ ഏറെയും വനിതാ അംഗങ്ങളാണ്. ഇതോടെ സ്ത്രീ പ്രാതിനിധ്യത്തെ വാഴ്ത്തിയുള്ള ചർച്ചകളാണ് ചുറ്റും. എന്നാൽ സ്ത്രീകൾ നയിക്കുന്ന ഭരണസമിതിയിൽ തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്ന് പങ്കുവെയ്ക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടിവിയെന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.നടി ആക്രമിക്കപ്പെട്ട കേസിൽ അന്ന് ശ്വേത അടക്കമുള്ള നടിമാർ ദിലീപിനെ അനുകൂലിച്ച് പറഞ്ഞ കാര്യങ്ങൾ വീഡിയോയിൽ അദ്ദേഹം പങ്കുവെച്ചു. വായിക്കാം

'അമ്മയുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഏകദേശം 60 ശതമാനത്തോളം യുവ അഭിനേതാക്കളും തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.നടിയെ ആക്രമിച്ച കേസിൽ ഇരയെ പിന്തുണച്ച പല ആളുകളും തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. അപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി എന്ന് പറയുന്ന ശ്വേത മേനോനും മറ്റ് നാല് പെണ്ണുങ്ങളും അധികാരത്തിലേറി, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാഴ്ത്തിപ്പെടുന്ന സമൂഹത്തിനൊപ്പം ഞാനില്ല. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.

shwetha2

നടി ആക്രമിക്കപ്പെട്ട കേസിൽ അന്ന് അമ്മ സംഘടന നിന്നത് വേട്ടക്കാരനൊപ്പമാണ്. അന്ന് ആർജവമുള്ള ചില സ്ത്രീകൾ സംഘടന വിട്ടു. തൊഴിലില്ലെങ്കിൽ വേണ്ട ആത്മാഭിമാനം ആണ് വലുതെന്ന് പറഞ്ഞ് കൊണ്ട് പുറത്ത് പോയവരാണവർ. മറ്റൊരു കൂട്ടർ സത്യാവസ്ഥ അറിഞ്ഞിട്ടും പുറത്ത് പറയാൻ മടി കാണിച്ച് സംഘടനയോടൊപ്പം ചേർന്ന് നിന്നു. മറ്റൊരു കൂട്ടർ ഇര
യ്‌ക്കെതിരെ ഗോഗുവാ വിളികളുമായി രംഗത്ത് വന്നു, ഇത് ഫ്രയിം ചെയ്തൊരു സ്റ്റോറിയാണ് എന്ന് പറഞ്ഞ ആളാണ് ശ്വേതാ മേനോൻ, പിന്നെ എന്തിനാണ് അതേ ഇരയെ സംഘടനയിലേക്ക് ശ്വേതാ മേനോൻ തിരിച്ചുവിളിക്കുന്നത്.

ആണിന്റെ രൂപത്തിലായാലും പെണ്ണിന്റെ രൂപത്തിലായാലും സിനിമാ സംഘടനകളിൽ പവർ ഗ്രൂപ്പുകൾ ഉണ്ട് എന്നതിന്റെ സാക്ഷ്യപത്രമാണ് മലയാള സിനിമയിലെ സംഘടനകളുൽ‌ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെ പിന്താങ്ങാൻ കുറേ ആളുകളും സംഘടനയിൽ ഉണ്ട്. ഈ പോക്ക് പോയാൽ ഒരുനാൾ ഇതിനൊക്കെ അന്ത്യമുണ്ടാകും.

മാധ്യമങ്ങൾ ഇരയോടൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി മുറവിളി കൂട്ടിയപ്പോൾ അവരുടെയെല്ലാം മുന്നിൽ വെച്ച് എട്ടാം പ്രതി ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ ഓടിച്ചെന്ന് ഞാൻ കൂടെയുണ്ട് ഏട്ടാ എന്ന് നിലവിളിച്ച ആളാണ് ലക്ഷ്മിപ്രിയ, ഒരു നാറിയ നാടകം നടത്തി ആ നാടകത്തിന്റെ ലീഡറായിരുന്ന ആളാണ് കുക്കു പരമേശ്വരൻ. കുക്കുവും ഇരയ്ക്കൊപ്പം ആയിരുന്നില്ല.

ഇവരൊക്കെയാണ് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി എന്ന് വാദിച്ച് കൊണ്ട് ഇപ്പോൾ അമ്മയുടെ തലപ്പത്ത് എത്തിയിരിക്കുന്നത്. പക്ഷെ ഇതിന്റെ പേരിൽ ചരടുവലിച്ചവരെ കുറിച്ച് ഓർത്ത് നോക്കിയാൽ ഇതിന്റെ കാര്യഗൗരവങ്ങൾ പിടികിട്ടും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ട് 52 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടും അതെല്ലാം കാൻസൽ ചെയ്ത സർക്കാരാണ്.

സ്ത്രീകൾ അധികാരത്തിൽ വന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രി പറഞ്ഞത്. അപ്പോഴേ ഞങ്ങൾ പറഞ്ഞിരുന്നു ഇത് വേറെ ലെവലിലേക്കാണ് പോകുന്നതെന്ന്, ഈ പോകുന്നത് മര്യാദക്ക് അല്ലെന്നും. അത് തന്നെയാണ് സംഭവിച്ചത്.

ജഗദീഷ് എന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയെ തത്സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശ്രമിച്ച ചിലർ, അതുപോലെ തന്നെ പ്രഗ്ത്ഭരായ ചിലരെ കൂടി മാറ്റി നിർത്താൻ ഇതിന് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരുടെ സംഘടനയിലെയും നിർമ്മാതാക്കളുടെ സംഘടനയിലെയും ചില തലവൻമാരായിരുന്നു, ഇവർ അങ്ങ് അമേരിക്കയിൽ വരെ ശ്വേത മേനോന് വേണ്ടി പ്രവർത്തിച്ചു. ന്യൂയോർക്കിൽ നിന്ന് പോലും ശ്വേതാ മേനോന് വേണ്ടി ചിലർ പ്രവർത്തിച്ചു. ഇതിന്റെയൊക്കെ അർത്ഥം ഇരയോടുള്ള സ്നേഹം അല്ല, വേട്ടക്കാർക്കൊപ്പം നിൽക്കാനുള്ള വ്യഗ്രത ആണ്.

ഡബ്ല്യൂസിസി (WCC) അംഗങ്ങളെ 'അമ്മ'യിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നാണ് ശ്വേതാ മേനോൻ പറഞ്ഞത് . സുരേഷ് ഗോപി ദേവനെ പ്രസിഡന്റാക്കാൻ ശ്രമിച്ചു, ബിജെപിയുടെ കരങ്ങളിലൊതുക്കാനായിരുന്നു ഉദ്ദേശം, എന്നാൽ അതും നടന്നില്ല. രാഷ്ട്രീയം അവിടെയുണ്ടെന്ന് ഇതിൽ നിന്ന് അർത്ഥമില്ല. ഇതൊക്കെ പൊളിഞ്ഞപ്പോഴാണ് സ്ത്രീകളെ ഭരണത്തലപ്പത്ത് കൊണ്ടുവരാൻ ശ്രമിച്ചത്.

വേട്ടക്കാരനൊപ്പം നിന്ന ആളുകൾ ചേർന്ന് സ്ത്രീകളെ സ്ഥാനത്ത് അവരോധിച്ചു. ഇതിന്റെ പരിണിതഫലം അധികം വൈകാതെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോക്ക് എവിടെച്ചെന്ന് അവസാനിക്കുമെന്ന് കണ്ടറിയാമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+