'കോടികളാണ് എനിക്ക് ആവശ്യം വന്നത്, ഒരു കോളിൽ സഹായിച്ചത് പൃഥ്വിരാജ്'; എആർഎമ്മിനെക്കുറിച്ച് ലിസ്റ്റിൻ
കൊച്ചി: അജയന്റെ രണ്ടാം മോഷണം സിനിമയുടെ റിലീസ് സമയത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ പണം തന്ന് സഹായിച്ചത് നടൻ പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദുമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. എ ആർ എം വിജയാഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. എല്ലാ സിനിമകൾ ആരംഭിക്കുമ്പോഴും തങ്ങൾ നിശ്ചിത ബജറ്റിലാകും തുടങ്ങുക.
ഇതൊരു വലിയ സിനിമയായി മാറണമെന്ന ആഗ്രഹം തുടക്കം മുതൽക്ക് തന്നെ ഉണ്ടായിരുന്നുവെന്നും എആർഎം എന്ന പാൻ ഇന്ത്യൻ ടൈറ്റിൽ ഉണ്ടാക്കിയത് തന്നെ അങ്ങനെയാണെന്നും ലിസ്റ്റിൻ പറഞ്ഞു. ഈ സിനിമ പദ്ധതിയിട്ട സമയത്ത് മലയാളത്തിൽ വലിയ ബിസിനസ് സാധ്യതകൾ ഉള്ള സമയമായിരുന്നു. അതുകൊണ്ട് കന്നെ ഇതിന്റെ ഫൈനൽ ഔട്ട്പുട്ട് കാണിച്ച ശേഷം ബിസിനസ്സ് ചെയ്യാം എന്നതായിരുന്നു തീരുമാനം. മുമ്പും ഇതിലും ചെറിയ സിനിമകൾ നല്ല രീതിയിൽ ബിസിനസ് ചെയ്തിട്ടുണ്ട്.

ടാെവിനോയുടെ സിനിമയായത് കൊണ്ട് കൂടുതൽ പൈസ ചോദിക്കാം എന്നും തീരുമാനിച്ചു. ഒരു ടൊനിനോ ചിത്രത്തിന് അന്ന് നൽകാവുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തുക വേണമെന്നായിരുന്നു ആഗ്രഹം. കാരണം ഈ സിനിമയ്ക്ക് അത്രയും വലിപ്പമുണ്ടായിരുന്നു. വലിയ ഗ്രാഫിക്സ് ഉള്ള സിനിമയായിരുന്നു. സി ജി ഒക്കെ അവസാന നിമിഷമാണ് റെഡിയായിത്. മറ്റ് ഭാഷകളിൽ രണ്ട് ദിവസത്തിന് ശേഷമാണ് തിയറ്ററിൽ പോലും റിലീസ് ചെയ്യാൻ സാധിച്ചത്.
ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല പക്ഷേ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഒരു ബിസിനസ്സും നടന്നില്ല, റീലീസ് ചെയ്തതിന് ശേഷമാണ് ഇതിന്റെ എല്ലാ ബിസിനസ്സും നടന്നത്. ഞാൻ ഇപ്പോൾ മൂന്നാല് സിനിമകൾ ഒരുമിച്ച് ചെയ്യുന്നുണ്ട്. ആ 4 സിനിമകൾ ചേർത്തുവെച്ചാൽ പോലും അജയന്റെ രണ്ടാം മോഷണത്തിന്റെ ബജറ്റ് ആകുന്നില്ലെ ലിസ്റ്റിൻ പറഞ്ഞു.
ഈ സിനിമ ബജറ്റ് ആകാതിരുന്ന സമയത്ത്, തങ്ങൾ പറഞ്ഞ തുകയ്ക്ക് ഓക്കെ ആകാതിരുന്നപ്പോൾ ഇതിന്റെ ഫൈനൽ സെറ്റിൽമെന്റിന് കോടികളാണ് എനിക്കാവശ്യമായി വന്നതെന്നും അന്ന് തന്റെ ഒരു കോളിൽ സഹായിച്ചത് പൃഥ്വിരാജ് സുകുമാരന് നന്ദി പറയുന്നെന്നും ലിസ്റ്റിൻ പറയുന്നു. പിന്നീട് കുറച്ച് കൂടി പൈസ വേണ്ട സമയത്ത് ആ തുക അക്കൗണ്ടിൽ ഇട്ട് സഹായിച്ചത് അൻവർ റഷീദാണെന്നും ലിസ്റ്റിൻ പറഞ്ഞു. ഒരുപാട് പേരുടെ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമെ തങ്ങളെ പോലുള്ളവർക്ക് മുന്നോട്ട് വരാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications