'ഈ തള്ള എന്തിനാണ് ഇത്ര ചീപ്പ് ആയതെന്ന് ചോദിക്കും, കാറും പ്ലെയിനുമെല്ലാമുണ്ട്', സത്യഭാമയുടെ വായടപ്പിച്ച് മല്ലിക
മല്ലിക സുകുമാരനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്ക് വീഡിയോയിലൂടെ അധിക്ഷേപിച്ചിരുന്നു. ആർഎൽവി രാമകൃഷ്ണനെ സത്യഭാമ അപമാനിച്ചത് വലിയ വിവാദമായതിനോട് മല്ലിക സുകുമാരൻ പ്രതികരിച്ചതാണ് പ്രകോപനമായത്. ഇത് ഒറിജനൽ കലാമണ്ഡലം സത്യഭാമ അല്ലെന്നും ഡ്യൂപ്ലിക്കേറ്റ് ആണെന്നുമാണ് മല്ലിക സുകുമാരൻ തുറന്നടിച്ചത്.
അതിന് പിന്നാലെയാണ് ആരാണ് മല്ലികയെന്നും എന്നാണ് അവർക്ക് കാറൊക്കെ ഉണ്ടായതെന്നും മക്കൾ കൊടുത്താലേ അവർക്ക് അതൊക്കെ ഉളളൂ എന്നുമൊക്കെ സത്യഭാമ പറഞ്ഞിരുന്നു. വിർച്യൽ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ ഇത്തരം ആക്ഷേപങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
മല്ലിക സുകുമാരന്റെ വാക്കുകൾ: '' ആ വിഷയത്തിലേക്ക് താന്‍ കടക്കുന്നില്ല. ഓരോരുത്തര്‍ക്കും അവര്‍ക്ക് തിളങ്ങാനായി സ്വന്തം പ്ലാറ്റ്‌ഫോം കണ്ടെത്തണം. അതിനെ കുറിച്ച് താന്‍ ഒരക്ഷരം മിണ്ടുന്നില്ല. കാരണം തനിക്ക് അത് ഇഷ്ടമല്ല. അത്തരം ഭാഷയിലുളള സംസാരം തനിക്ക് പറ്റില്ല. കാര്യങ്ങള്‍ വ്യക്തമായി, അന്തസ്സായി ചോദിക്കുകയാണെങ്കില്‍ താന്‍ അതിന് മറുപടി പറയുന്ന ആളാണ്. അത് രാഷ്ട്രീയത്തില്‍ ആണെങ്കിലും സിനിമയില്‍ ആണെങ്കിലും തന്റേതായ ശൈലിയില്‍ ആരെയും വേദനിപ്പിക്കാതെ മറുപടി പറയുന്ന ഒരാളാണ്.

താനൊരു സ്ത്രീയാണ്. ഉപയോഗിക്കേണ്ട ഭാഷയ്ക്ക് ഒരു പരിമിതി ഉണ്ട്. അതെല്ലാം മറന്നിട്ട് എത്ര വലിയ ആളാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കിലും നമ്മുടെ വ്യക്തിത്വം ആണ് പോകുന്നത്. അതുകൊണ്ട് അതില്‍ മറുപടി പറഞ്ഞിട്ട് കാര്യമില്ല. അതിനെക്കുറിച്ച് കമന്റ് ചെയ്യുന്നുമില്ല. ഏത് വഴി ഷൈന്‍ ചെയ്ത് പോകുന്നതാണോ ഓരോരുത്തര്‍ക്കും ഇഷ്ടം അങ്ങനെ ചെയ്യട്ടെ.
ഒരുപാട് വലിയ ആള്‍ക്കാരൊക്കെ കാണുമായിരിക്കും. അവരുടെ തറവാട് മഹിമ കൊണ്ടൊക്കെ എങ്ങനെയോ കഴിഞ്ഞ് പോകട്ടെ. ഞങ്ങളുടെ തറവാട് എന്താണെന്ന് ഈ നാട്ടുകാര്‍ക്കൊക്കെ അറിയാം. അതനുസരിച്ച് സാധാരണ പോലെ താന്‍ ജീവിച്ച് പോകുന്നു. തനിക്ക് അതിമോഹങ്ങള്‍ ഒന്നും ഇല്ല. എന്റെ മക്കള്‍ എന്ത് വേണമെങ്കിലും സാധിച്ച് തരും. കാറെങ്കില്‍ കാര്‍, പ്ലെയിന്‍ എങ്കില്‍ പ്ലെയിന്‍, എല്ലാമുളള ഒരു വീട്ടിലാണ് താനും ജീവിക്കുന്നത്. അതെല്ലാം ഇങ്ങനെ പറഞ്ഞ്, കൊട്ടി ഘോഷിച്ച് നടക്കേണ്ടതില്ല. ഈ തള്ള എന്തിനാണ് ഇത്ര ചീപ്പ് ആയത് എന്ന് തന്നോട് ആളുകള്‍ ചോദിക്കും നാളെ. അതുകൊണ്ട് അങ്ങനെയുളള ഒരു കാര്യത്തിനും താനില്ല.
ഇതേക്കുറിച്ച് തന്നോട് പലരും ചോദിച്ചു. പക്ഷേ ഇപ്പോള്‍ താന്‍ ഒന്നും മറുപടി പറയുന്നില്ല. മറുപടി പറയേണ്ട ഒരു ഘട്ടം വന്നാല്‍ പറയേണ്ട രീതിയില്‍ തന്നെ മറുപടി പറയും. മനസ്സിലാകേണ്ടവരൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. തന്നെ വിളിച്ച് പറയുന്നുണ്ട്, ഉയ്യോ എന്താണിത് എന്നൊക്കെ. അവര്‍ക്കൊക്കെ മറുപടി പറഞ്ഞാല്‍ തനിക്കാണ് നാണക്കേട്.
ഒരാളല്ലല്ലോ ഇങ്ങനെയൊക്കെ പറയുന്നത്. സിനിമയില്‍ ആണെങ്കിലും ആരൊക്കെ എന്തൊക്കെ പറയുന്നു. എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നൊക്കെ പറയുന്നു. തന്റെ സുകുവേട്ടന്‍ എഴുതി വെച്ച സകല കാര്യങ്ങളും ഒന്നാമത്തെ പേജ് തൊട്ട് ആദ്യം വായിച്ചിരിക്കുന്നത് തന്റെ കുഞ്ഞുങ്ങള്‍ തന്നെയാണ്. പല മാസികകളിലും അദ്ദേഹം അഭിമുഖങ്ങള്‍ കൊടുത്തിട്ടുണ്ട്. തങ്ങള്‍ക്ക് രഹസ്യങ്ങളൊന്നും ഇല്ല. എല്ലാവരേയും ചീത്ത വിളിക്കുന്നവര്‍ ആദ്യം അവരവരുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കുക.
ഈ പറയുന്ന ആള്‍ എന്റെ ഉപ്പൂപ്പായ്ക്ക് ഒരു ആനയുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍പ്പോര. ആരാണ് ഉപ്പ, ഉപ്പൂപ്പ, മക്കള്‍ എന്നത് കൂടി പറയണം. ആ സൈഡ് എന്താണ് ഇവരാരും പറയാത്തത്. തനിക്ക് തന്റെ ഭര്‍ത്താവ് ആരാണെന്നോ മക്കള്‍ ആരാണെന്നോ പറയാന്‍ യാതൊരു വിസമ്മതവും ഇല്ല. കാരണം അവരൊക്കെ കഷ്ടപ്പെട്ട് ജീവിക്കുന്നു. തങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാക്കിത്തന്ന മനുഷ്യനാണ് അദ്ദേഹം''.












Click it and Unblock the Notifications