'അന്ന് മമ്മൂട്ടി ചൂടായി, അവൻ ബാബു ആന്റണിക്ക് വേണ്ടി ചന്ത ഒക്കെ എഴുതി നടക്കട്ടേയെന്ന് പറഞ്ഞു'; റോബിൻ തിരുമല
മലയാള സിനിമയിലെ അറിയപ്പെടുന്ന തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്നു റോബിൻ തിരുമല. തൊണ്ണൂറുകളിൽ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി പ്രവർത്തിച്ച, തിരക്കഥയൊരുക്കിയ വ്യക്തി കൂടിയാണ് റോബിൻ. മമ്മൂട്ടി അടക്കമുള്ള സൂപ്പർതാര ചിത്രങ്ങൾക്ക് വേണ്ടിയും റോബിൻ പേന ചലിപ്പിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ട് നീണ്ട കരിയറിന്റെ തുടക്കത്തിൽ ഹിറ്റ് മേക്കർമാരായ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ സംവിധാന സഹായിയായിരുന്നു റോബിൻ.
തുടർന്ന് സ്വതന്ത്ര തിരക്കഥാകൃത്തായി അദ്ദേഹം മാറിയത് മക്കൾ മാഹാത്മ്യം എന്ന ചിത്രത്തിലൂടെയാണ്. മുകേഷ്, സായ് കുമാർ, ജഗദീഷ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു. പിന്നീട് ആലഞ്ചേരി തമ്പ്രാക്കൾ, ചന്ത, മാനത്തെ കൊട്ടാരം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയും റോബിൻ തിരുമല തിരക്കഥ ഒരുക്കിയിരുന്നു.

തുടർന്നാണ് അദ്ദേഹം മമ്മൂട്ടിയുടെ നായകനാക്കിയ ഇന്ദ്രപ്രസ്ഥം എന്ന ചിത്രം സംവിധാനം ചെയ്‌തത്. ഹരിദാസ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ വിക്രം, സിമ്രാൻ, പ്രകാശ് രാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് റോബിൻ തിരുമല ഇപ്പോൾ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റോബിൻ തിരുമലയുടെ വാക്കുകൾ
അന്ന് ഞാൻ മമ്മൂക്കയ്ക്ക് വേണ്ടിയൊരു കഥയുണ്ടെന്ന് പറഞ്ഞു. കുറച്ച് മോഡേൺ ആയിട്ടുള്ളൊരു കഥയാണ്, അതിനാൽ എങ്ങനെ എടുക്കുമെന്ന് അറിയില്ലെന്നും പറഞ്ഞു. ആ കഥ മലയാള സിനിമയ്ക്ക് വർക്ക്ഔട്ട് ആവുമെന്ന നിലയ്ക്ക് തന്നെയാണ് ഞാൻ സംസാരിക്കുന്നത്. ഇതിന്റെ പ്രകൃതരൂപം കേട്ടപ്പോൾ ഹരിദാസ് പെട്ടെന്ന് ആവേശഭരിതനായി. ഇത് നല്ലൊരു കഥയാണല്ലോ എന്ന് പറഞ്ഞു. ഞാൻ തന്നെ മമ്മൂട്ടിയോട് പറയാമെന്നും പറഞ്ഞു.
അങ്ങനെ സത്യൻ അന്തിക്കാടിന്റെ ബാംഗ്ലൂർ നോർത്ത് തീരം എന്ന സിനിമ സ്വർഗ്ഗ ചിത്ര അപ്പച്ചന്റെ വീട്ടിൽ നടക്കുകയാണ്. അവിടേക്കാണ് പോവുന്നത്. അവിടെ പോയി ഹരിദാസ് കഥ പറഞ്ഞു. ഈ സംഭവം കേട്ടയുടൻ മമ്മൂക്കയ്ക്ക് താൽപര്യമായി. ഇത് കൊള്ളാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. മോർഫിംഗ് ആണെന്ന് പേരെന്ന് അന്നെനിക്ക് അറിയില്ല. ആരാണ് ഇതിന്റെ എഴുത്ത് എന്ന് മമ്മൂക്ക ചോദിച്ചു.
റോബിൻ തിരുമല ആണെന്ന് ഹരിദാസ് പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞത് അവൻ ആ ചന്തയൊക്കെ എഴുതി നടന്നാൽ മതി, ബാബു ആന്റണി പടമൊക്കെ എഴുതിയാൽ മതി എന്നാണ്. മമ്മൂക്ക ഇത് ഗൗരവത്തിൽ ഒന്നുമല്ല പറയുന്നത്. പക്ഷേ എന്ത്പറ്റി എന്ന് വച്ചാൽ ഹരിദാസ് ഇത് എന്നോട് വന്നുപറഞ്ഞു. ഞാൻ പറഞ്ഞു അയാൾക്ക് വേണ്ടി പടമൊന്നും ഞാൻ എഴുതില്ലെന്ന്. ചന്ത എഴുതിയാൽ എന്താ കുഴപ്പം എന്ന് ഞാൻ ചോദിച്ചു ചൂടായി.
സ്ക്രിപ്റ്റ് വായിക്കാൻ മാത്രം ഞാൻ പോയാൽ മതിയെന്നാണ് ഞങ്ങൾ തീരുമാനിച്ചത്. അങ്ങനെ തമിഴ് പദത്തിന്റെ ഷൂട്ട് നടക്കുന്ന ഊട്ടിയിൽ വച്ചാണ് മമ്മൂക്കയോട് സ്ക്രിപ്റ്റ് വായിച്ചു കൊടുക്കുന്നത്. അതിന് മുൻപ് രാജകീയതിന്റെ സ്ക്രിപ്പ്റ്റ് വായിക്കാൻ വേണ്ടി ഞാൻ ചെന്നിരുന്നു. മമ്മൂക്കയുടെ ഭാര്യയും ഉണ്ടായിരുന്നു അന്ന് കൂടെ. പെട്ടെന്ന് മമ്മൂക്ക എന്നോട് ചൂടായി.
നീയെന്താ മമ്മൂക്കയ്ക്ക് പഠിക്കുകയാണോ എന്ന് ചോദിച്ചു. എനിക്ക് പെട്ടെന്ന് മനസിലായില്ല. നീ അഭിനയിക്കേണ്ട, അത് എങ്ങനെ വേണമെന്ന് എനിക്ക് അറിയാമെന്ന് മമ്മൂക്ക പറഞ്ഞു. എനിക്ക് ഇത്തിരി മിമിക്രി ഒക്കെ വശമുള്ളതിനാൽ മമ്മൂക്കയുടെ ശബ്‌ദത്തിൽ വായിക്കുകയായിരുന്നു. പിന്നെ ഞാൻ പുറത്തിറങ്ങി. കൊഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായത്.












Click it and Unblock the Notifications