'ഏഴ് വര്‍ഷത്തേക്ക് ഡേയ്റ്റ് ഇല്ല എന്നൊക്കെയാണ് പറഞ്ഞത്'; തുറന്നുപറഞ്ഞ് രചനയും സലിം ഹസനും
ഏറെ ആരാധകരുള്ള പരമ്പരയാണ് മറിമായം. മറിമായത്തിലെ സത്യശീലൻ, കോയ , ശീതളൻ, മന്മഥൻ, മൊയ്തു, മണ്ഡോദരി, സുഗതൻ, പ്യാരിജാതൻ, ഉണ്ണി എന്നീ കഥാപാത്രങ്ങൾക്കൊക്കെ നിരവധി ആരാധകരുണ്ട്. ഇപ്പോൾ മറിമായം ടീമിന്റെ പഞ്ചായത്ത് ജെട്ടി എന്ന സിനിമ പ്രദർശനത്തിന് എത്തുകയാണ്.
മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. മറിമായത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന രചന നാരായണൻ കുട്ടിയും ചിത്രത്തിലുണ്ട്. ഇപ്പോൾ സിനിമയ്ക്ക് വേണ്ടി പല താരങ്ങളേയും സമീപിച്ചിരുന്നെന്നും എന്നാൽ പലരും ഏഴ് വർഷം വരെ ഡേയ്റ്റ് ഇല്ലെന്നൊക്കെ പറഞ്ഞെന്നും പറയുകയാണ് രചനയും സലിം ഹസനും..

' സിനിമ ഉണ്ടാക്കിയാൽ പോരല്ലോ കച്ചവടം ആകണ്ടേ. ആരെങ്കിലും മുഖ പരിചയമുള്ള നടനേയും നടിയേയും മുന്നിൽ നിർത്തി ബാക്കി മറിമായത്തിലെ എല്ലാവരും കൂടി അസോസിയേറ്റ് ചെയ്ത് സിനിമ നിർമ്മിക്കാൻ വേണ്ടി ഞങ്ങൾ ഒരു എട്ടൊൻപത് മാസത്തോളം നടന്നു. പക്ഷേ ഞങ്ങൾക്ക് പ്രധാനപ്പെട്ട ആരുടെയും ഡേയ്റ്റ് കിട്ടിയില്ല. കഥയൊക്കെ അവർക്ക് ഇഷ്ടപ്പെട്ടു.
എന്തുകൊണ്ടോ നമുക്കത് സാധിച്ചില്ല. അങ്ങനെ പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കാം, നമ്മൾ ചെയ്തിട്ട് എന്താ കാര്യം ആരെങ്കിലും കാണണ്ടേ. ഞാനും മണിയേട്ടനും കൂടി എന്നാൽ വേറൊരു ദിവസം ആലോചിക്കാം എന്ന് പറഞ്ഞ് ഗുരുവായൂരിൽ ചെന്ന് ഒഴിയാൻ പറയാൻ ചെന്നപ്പോൾ
അവർ പറഞ്ഞു. നിങ്ങളനെ മാറുകയൊന്നും വേണ്ട ജനങ്ങൾക്ക് നിങ്ങളെ ഇഷ്ടമാണ്. ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇങ്ങനൊരു സാഹസത്തിന് മുതിർന്നത്.
അങ്ങനെ പഞ്ചായത്ത് ജെട്ടിയായി, അങ്ങനെ ആലോചിച്ച് മറിമായം ടീമെല്ലാം അഭിനയിക്കാമെന്ന് വെച്ചു. സിനിമയിൽ മെയിൻ സ്ട്രീമിൽ നിൽക്കുന്നുണ്ട്. നമ്മുടെ സഹോദരി രചന. മറിമായത്തിൽ നിന്ന് തുടക്കം കുറിച്ച ആളാണ്. അപ്പോൾ രചനയെ കൂടി വിളിച്ച് നമ്മുടെ കൂടെ നിർത്താം, നമ്മളെ വിശ്വസിക്കുന്ന ആളുകൾക്ക് നല്ലൊരു പ്രൊഡക്റ്റ് കൊടുക്കാം എന്ന വിശ്വാസത്തോടെയാണ് പഞ്ചായത്ത് ജെട്ടി രൂപപ്പെടുന്നത്,' സലിം പറയുന്നു.
ഒരു സിനിമ ഉണ്ടാക്കി കളയാമെന്നോ കുറെ തമാശ ഉണ്ടാക്കി ആളുകളെ ചിരിപ്പിച്ച് കളായമെന്നോ ഒന്നും അല്ല. ഇത് സംഭവിച്ച് പോയതാണ്. ഒരു പ്രൊഡ്യൂസർ ഇങ്ങോട്ട് വിളിച്ചു. നമ്മുടെ ഭാഗ്യം കൊണ്ടായിരിക്കും ചിലപ്പോൾ കുറെ ആളുകൾക്ക് മലയാള സിനിമയിൽ ഉണ്ടാകാൻ വേണ്ടിയിട്ട് ആയിരിക്കും ചിലപ്പോൾ ഉള്ളവർ ചെയ്തു, സലി ഹസ്സൻ പറഞ്ഞു. അതേ സമയം പലരോടും ഡേയ്റ്റ് ചോദിച്ചപ്പോൾ ഏഴ് വർഷത്തേക്ക് ഡേയ്റ്റ് ഇല്ലെന്ന് പറഞ്ഞവർ ഉണ്ടെന്ന് രചനയും സലിമും പറയുന്നു. എട്ട് വർഷത്തേക്ക് ഡേയ്റ്റില്ലെന്നൊക്കെയാണ് ചിലർ പറഞ്ഞതെന്ന് രചന പറയുന്നത്.
' ആറ് വർഷത്തേക്ക് നോക്കേണ്ട. കഥ കൊള്ളാം, ഏഴ് വർഷത്തേക്ക് ഡേയ്റ്റ് ഇല്ലെന്നൊക്കെയാണ്. നമ്മൾ ഈ വലിക്കണ ശ്വാസം പുറത്തേക്ക് വിടുമോ എന്ന് തന്നെ ഉറപ്പില്ലാത്ത നമ്മൾ ആരെ കാത്തിരിക്കാനാണ്. ചിലപ്പോൾ അവൻ മകിച്ച് പോകുമോ നമ്മൽ മരിച്ച് പോകുമോ, കാണാൻ ആളുണ്ടാകുമോ എന്നൊന്നും അറിഞ്ഞൂടല്ലല്ലോ. നമ്മൾക്ക് സിനിമ ചെയ്യേം വേണം. അങ്ങനെ സംഭവിച്ചു, സലിം പറയുന്നു.












Click it and Unblock the Notifications