'മഞ്ജു പാത്രോസിന്റെ അഹങ്കാരം കാരണമാണ് മറിമായം സീരിയിലിൽ നിന്ന് പുറത്താക്കിയത്?';സംഭവിച്ചത് പറഞ്ഞ് നടി
ജീവിക്കാനുള്ള ആത്മവിശ്വാസം തനിക്ക് തന്നത് പൈസയാണെന്ന് ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ്. പൈസ വന്നതോടെ ജീവിക്കാൻ പറ്റുമെന്ന് മനസിലാക്കി. പൈസ ഉണ്ടെങ്കിലേ നമ്മുക്ക് ആത്മവിശ്വാസം ഉണ്ടാകൂ, ആളുകൾ നമ്മളെ അംഗീകരിക്കൂ', താരം പറഞ്ഞു.
ജീവിതത്തിൽ പല ജോലികളു ചെയ്തിട്ടുണ്ട്. കോൾ സെന്ററിൽ പോയി,ഒരു സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്തു, സ്കൂളിൽ പഠിപ്പിക്കാൻ പോയി. എന്നാൽ വലിയ കടങ്ങൾ തീർക്കാൻ അതൊന്നും ആകുമായിരുന്നില്ല. അഭിനയിക്കാൻ അവസരം കിട്ടിയതോടെയാണ് ഇനി മുൻപോട്ട് പോകാൻ പറ്റും എന്ന് മനസിലായതെന്നും താരം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. താൻ എങ്ങനെയാണ് വെറുതെ ഒരു ഭാര്യ എന്ന ഷോയിൽ എത്തിയതെന്നും എന്തുകൊണ്ട് മറിമായം സീരിയലിൽ നിന്ന് പുറത്ത് പോയെന്നും അഭിമുഖത്തിൽ മഞ്ജു തുറന്ന് പറഞ്ഞു. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ

'ഞാൻ എന്റെ വീട്ടിൽ ഭയങ്കര സന്തോഷത്തോടെ ഒരുങ്ങിയൊക്കെ നടന്നിരുന്ന ആളാണ്. എന്നാൽ വിവാഹം കഴിച്ചതോടെ കരച്ചിലും ബഹളവുമൊക്കെയായിരുന്നു. ഒരുങ്ങിയിരിക്കാലോ എന്ന കൊതിയിലാണ് വെറുതെ ഒരു ഭാര്യ എന്ന പരിപാടിയിലേക്ക് പോയത്. സുനിച്ചന് പക്ഷെ അതൊന്നും ഇഷ്ടമല്ലായിരുന്നു. ഞാൻ നിർബന്ധിച്ച് വലിച്ചോണ്ട് പോയതാണ്. സിമിയുടെ മമ്മിയുടെ സാരിയൊക്കെയാണ് ഞാൻ ഷോയിൽ ഉടുത്തോണ്ടിരുന്നത്. അവർ എന്നെ ഭക്ഷണത്തിനൊക്കെ കൊണ്ടുപോയി.
മറിമായം എന്ന പ്രോഗ്രാമിൽ നിന്നും എന്റെ അഹങ്കാരം കൊണ്ട് എന്നെ പുറത്താക്കിയതാണെന്നൊക്കെയായിരുന്നു ആരോപണങ്ങൾ. ആ ഷോയ്ക്കൊരു കൺട്രോളർ ഉണ്ടായിരുന്നു. അതിലെ മറ്റ് താരങ്ങൾക്കൊക്കെ പല ഷോയും വരും, അഡ്ജസ്റ്റ് ചെയ്ത് അവർ അതിനൊക്കെ പോകും. എന്നാൽ അത് കൂടി കൂടി വന്നപ്പോൾ അഭിനേതാക്കൾ തലേ മാസം തന്നെ പറയണമെന്നും അല്ലാതെ പറഞ്ഞാൽ പോകാൻ അനുവദിക്കില്ലെന്നും പറഞ്ഞു. നമ്മുക്കൊന്നും അത് പ്രശ്നമായിരുന്നില്ല.
കണ്ണൂരിൽ ഒരു സിനിമ വന്നപ്പോൾ ഞാൻ ചെയ്തു. അതിന്റെ രണ്ടാമത്തെ ഷെഡ്യൂൾ ആയപ്പോൾ ഞാൻ മറിമായം ഡയറക്ടറെ വിളിച്ച് പറഞ്ഞു, വരാൻ സാധിക്കില്ലെന്ന്. എന്നാൽ എന്റെ കഷ്ടകാലത്തിന് ആ ഡയറക്ടർ മാറി. അദ്ദേഹം പുതിയ ആളോട് ഇക്കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഷൂട്ടിന്റെ ദിവസം ഡ്രൈവർ എന്റെ വീടിന് താഴെ വന്ന് വിളിച്ചു. ഞാൻ സ്ഥലത്തിലെന്ന് അറിയിച്ചതോടെ അവർ പ്രശ്നമായി. കൺട്രോളർ വിളിച്ച് ദേഷ്യപ്പെട്ടു. അദ്ദേഹം പറഞ്ഞതിൽ നിന്ന് മനസിലായത് മഴവിൽ മനോരമക്ക് വേണ്ടി പണിയെടുക്കേണ്ടത് എന്റെ ബാധ്യത എന്ന മട്ടിലാണ്.
ഞാൻ ഡയറക്ടറെ വിളിച്ച് പറഞ്ഞതാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ദേഷ്യപ്പെട്ടു. അങ്ങനെ ഞാൻ സിനിമയുടെ ഡയറക്ടറോട് കാര്യം പറഞ്ഞു, സ്ഥിരമുള്ള വർക്കാണ് എന്തെങ്കിലും ചെയ്ത് തരാൻ കഴിയുമോ ചോദിച്ചു, അദ്ദേഹം എന്നോട് പോയിക്കോളാൻ പറഞ്ഞു. അങ്ങനെ മറിമായം കൺട്രോളറെ വിളിച്ച് പറഞ്ഞു ഞാൻ നാളെ വരാമെന്ന്. എന്നാൽ അദ്ദേഹം പറഞ്ഞത് വേണ്ട നിങ്ങൾക്ക് പകരം മറ്റൊരാളെ എടുത്തെന്നാണ്. അതെനിക്ക് ഭയങ്കര ഷോക്കിങ് ആയിരുന്നു. പിന്നെ ഞാൻ തിരിച്ച് വിളിച്ചില്ല.
എന്നാൽ അടുത്ത ഷെഡ്യൂളിൽ അവർ വിളിച്ച് വരാൻ പറഞ്ഞു, ഞാൻ പറഞ്ഞു എന്നെ മാറ്റിയതാണെന്ന് പറഞ്ഞല്ലോയെന്ന്. ആ ഷെഡ്യൂളിലായിരിക്കും എന്ന് വിളിച്ചയാൾ പറഞ്ഞു, ഞാൻ പറഞ്ഞത് ഏത് ഷെഡ്യൂളിലാണെങ്കിലും പറയുമ്പോൾ മര്യാദ വേണ്ടേയെന്നാണ്. ഞാൻ വ്യക്തമായി പറഞ്ഞ കാര്യം നിങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാഞ്ഞിട്ട് എന്നെ ഒഴിവാക്കിയ ഇടത്തേക്ക് ഇനി ഞാൻ വരില്ലെന്ന് പറഞ്ഞു. എല്ലാവരും വരാൻ ആവശ്യപ്പെട്ടു, പക്ഷെ ആ സ്പേസിലേക്ക് പോകാൻ എനിക്ക് പ്രയാസമായിരുന്നു. എനിക്ക് ജോലി ചെയ്യാൻ അറിയാം എന്നൊരു ആത്മവിശ്വാസമായിരുന്നു മനസിൽ.


Click it and Unblock the Notifications