മഞ്ജു വാര്യർക്കും മോഹന്‍ലാലിനും ഉണ്ണി മുകുന്ദനുമാകാം: പൃഥ്വിരാജ് ചെയ്യുമ്പോള്‍ മാത്രം എന്താണ് പ്രശ്നം?
എമ്പുരാന്‍ വിവാദവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായ സംവിധായകന്‍ ശാന്തിവിള ദിനേശ്. ഗള്‍ഫ് മേഖലയിലെ സിനിമയുടെ വിതരണം ഏറ്റെടുത്ത് നടത്തുന്ന അഹമ്മദ് ഗോൽച്ചൻ എന്ന ഗുൽഷനുമായി ബന്ധപ്പെടുത്തി അങ്ങേയറ്റം മോശമായ രീതിയിലുള്ള പ്രചരണമാണ് പൃഥ്വിരാജിനെതിരായി നടക്കുന്നത്. ഒരാളെ ഇഷ്ടമില്ലെന്ന് കരുതി ഇങ്ങനെ എന്തും വിളിച്ച് പറയരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഗള്‍ഫില്‍ ചലച്ചിത്ര പ്രവർത്തനം ആരംഭിക്കുന്ന കാലം മുതല്‍ അഹമ്മദ് ഗോൽച്ചൻ യു എ ഇയിലുണ്ട്. 61 വർഷം മുമ്പ് ദുബായില്‍ ഫർ ഫിലിം കമ്പനി സ്ഥാപിച്ച വ്യക്തിയാണ് അദ്ദേഹം. ആറ് പതിറ്റാണ്ടായി സിനിമ പ്രവർത്തം നടത്തുന്ന വ്യക്തിയെക്കുറിച്ചാണ് വ്യാജ സിഡി വിറ്റ് ജീവിക്കുന്നവന്‍, അല്ലെങ്കില്‍ ദാവൂദ് ഇബ്രാഹീമിന്റെ കള്ളപ്പണം മലയാളികള്‍ക്ക് കൊടുക്കുന്നവന്‍ എന്നൊക്കെ പറയുന്നത്.

2024 ല്‍ ദുബായിയുടെ സിനിമാസ്റ്റിക് ലാന്‍ഡ് സ്കേപ്പ് രൂപപ്പെടുത്തുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. നമ്മള്‍ ഇവിടെ മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയല്‍ എന്നോ, ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കേയെന്നോ അഭിമാനപൂർവ്വം പറയുന്നത് പോലെയാണ് ഗോല്‍ച്ചന്‍. യു എ ഇ സർക്കാർ പലവട്ടം അദ്ദേഹത്തിന് വിവിധ അവാർഡുകള്‍ നല്‍കി ആദരിച്ചു.
എന്തായാലും സിനിമ വ്യവസായത്തില്‍ ഗള്‍ഫ് മേഖലയില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ഇപ്പോള്‍ ഒരു എതിരാളിയില്ല. നിരവധി ഹൈടക് തിയേറ്ററുകളും അദ്ദേഹത്തിന് സ്വന്തമാണ്. മരയ്ക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകളുടെ സംഘടനകളുമായി ഒരു പ്രശ്നം ഉണ്ടായപ്പോള്‍ മോഹന്‍ലാല്‍ സഹായം തേടി നേരെ ഗോല്‍ച്ചനെ പോയി കണ്ടു. വിഷയം മനസ്സിലാക്കിയ അദ്ദേഹം തന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കി.
മോഹന്‍ലാലോ പൃഥ്വിരാജോ മാത്രമല്ല, മലയാളത്തിലെ മമ്മൂട്ടി, മഞ്ജു വാര്യർ, പ്രിയദർശന്‍, സുരേഷ് കുമാർ, കുഞ്ചോക്കോ ബോബന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ആളുകളെ ഗോല്‍ച്ചനെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്. സിനിമ നന്നായി ഓടിക്കാനും നല്ല തുക വാങ്ങിക്കുന്നതിനുമൊക്കെയായാണ് ഇവർ തമ്മില്‍ നേരിട്ട് കാണുന്നത്. അല്ലാതെ കള്ളപ്പണം വെളുപ്പിക്കാന്‍ അല്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ സുരേഷ് കുമാറിനും, ദേഹം മുഴുവന്‍ കാവി മയമായ ഉണ്ണി മുകുന്ദനും, മഞ്ജുവാര്യർക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ പോയി കാണാവുന്ന ഒരാളെ പൃഥിരാജ് പോയി കണ്ടാല്‍ എന്താണ് പ്രശ്നം. പൃഥ്വിരാജ് കാണുമ്പോള്‍ മാത്രം അവന്‍ ദേശവിരുദ്ധ സഖ്യം ഉള്ളയാളാണെന്നും കള്ളപ്പണ ഇടമാണെന്നും ദാവൂദ് ഇബ്രാഹീമിന്റെ മച്ചമ്പിയാണെന്നും പറഞ്ഞ് പരത്തുന്നതും ഹീനമായ പ്രവർത്തിയെന്നെ ഞാന്‍ പറയുകയുള്ളു.
അദ്ദേഹം വിതരണത്തിന് എത്തിച്ച സ്ലം ഡോഗ് മില്യണയറും ടൈറ്റാനിക്കുമൊക്കെ ഗള്‍ഫില്‍ വിസ്മയങ്ങള്‍ തീർത്തു. കേരത്തിലേത് പോലെ തന്നെ യു എ ഇയിലും മലയാള സിനിമ വില്‍ക്കാന്‍ ഗോല്‍ച്ചെ കാണിച്ച താല്‍പര്യം അദ്ദേഹത്തെ കണ്ടിട്ടുള്ള സിനിമക്കാരോട് ചോദിച്ച് നോക്കണം. മറ്റാരോടും വേണ്ട നിങ്ങള്‍ക്ക് താല്‍പര്യമുള്ള സുരേഷ് കുമാറിനോടും ഉണ്ണിമുകുന്ദനോടും ചോദിക്കാം. ജയില്‍വാസം കഴിഞ്ഞ് എത്തിയ ദിലീപ് ഗള്‍ഫില്‍ പോയപ്പോള്‍ ഗോല്‍ച്ചനെ കണ്ടിരുന്നു. ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയ ഗോല്‍ച്ചനെ ദിലീപ് കണ്ടത് എന്തിന്? അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് കുറെ ബഹളങ്ങളുണ്ടായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.












Click it and Unblock the Notifications