ദേശീയ അവാർഡ് മമ്മൂക്ക എടുക്കുമോ? കടുത്ത മത്സരം നൽകാൻ ആ താരം; ചർച്ചകൾ ഇങ്ങനെ
ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച സജീവ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ആരായിരിക്കും മികച്ച നടൻ ആവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മമ്മൂട്ടിയിലൂടെ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ കേൾക്കുന്ന പേരുകളിൽ മുന്നിലുള്ളത് മമ്മൂട്ടിയുടേതാണ്. അഭ്രപാളിയിൽ വിസ്മയം തീർക്കുന്ന മമ്മൂട്ടിക്ക് തന്നെ മികച്ച നടനുള്ള അവാർഡ് ലഭിക്കുമെന്നാണ് പ്രേക്ഷർ പ്രതീക്ഷിക്കുന്നത്.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മമ്മൂട്ടി തന്നെ അവാർഡ് സ്വന്തമാക്കുമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഈ രണ്ട് സിനിമകളിലും മമ്മൂട്ടി ഗംഭീരപ്രകടനമാണ് കാഴ്ച വെച്ചതെന്നും മമ്മൂട്ടിക്ക് മുകളിൽ നിൽക്കുന്ന പ്രകടനം മറ്റാരും നടത്തിയിട്ടില്ലെന്നും ആണ് ഉയരുന്ന അഭിപ്രായം.

അതേ സമയം, മമ്മൂട്ടിക്കൊപ്പം ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് കന്നഡ താരം റിഷഭ് ഷെട്ടിയുടേതാണ്. മമ്മൂട്ടിക്ക് കടുത്ത മത്സരം നൽകി മികച്ച നടൻ കാറ്റഗറിയിൽ റിഷഭ് ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏറെ ശ്രദ്ധ നേടിയ കാന്താര എന്ന സിനിമയിലെ പ്രകനത്തിനാണ് റിഷഭ് മികച്ച നടനുള്ള കാറ്റഗറിയിൽ മത്സരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്. റിഷഭിന്റെ പ്രകടനം മികച്ചതാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. റിഷഭും മമ്മൂട്ടിയും തമ്മിൽ മത്സരം ഉണ്ടായാൽ ആരാകും മികച്ച നടനാവുക എന്ന ചർച്ചയും നടക്കുന്നുണ്ട്.
അതേ സമയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഒന്നും തന്നെ ഉണ്ടായിട്ടില്ല. മമ്മൂട്ടിയും റിഷഭും തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ മികച്ച നടന് വേണ്ടി മത്സരിക്കുക എന്ന് കാത്തിരുന്ന് കാണണം. ദേശീയ പുരസ്കാരം എന്നാണ് പ്രഖ്യാപിക്കുക എന്നും വ്യക്തമല്ല.
അതേ സമം മികച്ച നടനുള്ള ഫിലിം ഫെയർ അവാഡ് മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാഡ് ലഭിച്ചത്. ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഈ സിനിമയിൽ ജയിംസ്, സുന്ദരൻ എന്നീ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചതെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. മമ്മൂട്ടിക്ക് അല്ലാതെ ആർക്കാണ് ഇത്തവണ അവാഡ് ലഭിക്കുക എന്നാണ് സേഷ്യൽ മീഡിയ ചേദിക്കുന്നത്.












Click it and Unblock the Notifications