Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാൻ കരഞ്ഞ് പറഞ്ഞു, പട്ടിയുടെ വിലയായിരുന്നു, മൈന്റ് ചെയ്തില്ല; സംഭവിച്ചത് പറഞ്ഞ് നവ്യ നായർ

മുല്ലപ്പൂ കൈവശം വച്ചതിന് നടി നവ്യ നായര്‍ക്ക് വൻതുക പിഴയീടാക്കിയ സംഭവം വലിയ വാർത്തയായിരുന്നു. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് താരത്തിന് പിഴ ചുമത്തിയത്.. വിക്ടോറിയയിലെ മലയാളി അസോസിയേഷന്‍റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. 15 സെന്‍റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവിന് 1.14 കാൽ ലക്ഷം രൂപയാണ് നവ്യക്ക് പിഴയായി അധികൃതർ ചുമത്തിയത്. ഇപ്പോഴിതാ അന്ന് യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് പറയുകയാണ് നവ്യ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലെ നവ്യയുടെ വാക്കുകളിലേക്ക്

navyanairnn-

'നേരത്തേ ബുക്ക് ചെയ്ത പ്രോഗ്രാം ആയിരുന്നു. അതുകൊണ്ട് തിരുവോണ ദിനമാണെന്ന് ഓർമ്മയുണ്ടായിരുന്നില്ല. അതിനാൽ സപ്റ്റംബർ 5 തിരുവോണം ഫ്ലൈറ്റിലായി.തിരുവോണം ഫ്ലൈറ്റിലാണെങ്കിലും ഒന്ന് ആഘോഷിക്കാം ,മൂഡായിക്കോട്ടെ എന്ന് കരുതി. അങ്ങനെ സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ റെഡിയാക്കി. ആദ്യം പ്ലാസ്റ്റിക് പൂവായിരുന്നു കരുതിയത്. എന്നാൽ ബാഗ് പാക്ക് ചെയ്യുമ്പോൾ അമ്മ വന്ന് പറഞ്ഞു, അച്ഛൻ കൊണ്ടുവന്ന പൂവുണ്ട്, അത് വെക്കാതെ നീ പോയാൽ അച്ഛന് വിഷമം വരുമെന്ന്. രണ്ട് മുഴം ഉണ്ട്, രണ്ടായി കട്ട് ചെയ്ത് ഒന്ന് പോകുമ്പോഴും മറ്റൊന്ന് അവിടെയെത്തുമ്പോഴും വെക്കെന്ന് പറഞ്ഞു. അങ്ങനെ സെറ്റാക്കി കൊണ്ടുപോയി. ഞാൻ ഉടുത്തൊരുങ്ങി പോയി, സിംഗപ്പൂർ എയർലൈൻസ് സ്റ്റാഫൊക്കെ വന്ന് ഫോട്ടോയെടുക്കുന്നു, വൻ മൂഡ്. ലോഞ്ചിൽ ആണെങ്കിൽ ഓണ സദ്യയും. ഞാൻ ഭക്ഷണമൊക്കെ കഴിച്ചു, വളരെ ഹാപ്പിയായി ഫ്ലൈറ്റിൽ കയറി. ആ മുല്ലപ്പൂവൊക്കെ വെച്ച് ഞാൻ കിടന്നുറങ്ങുകയൊക്കെ ചെയ്തു, അപ്പോഴത് കരിഞ്ഞ് പോയി.

എന്റെ കൂടെ ആര്യ ഉണ്ടായിരുന്നു. ഇറങ്ങിയപ്പോൾ ആര്യ പറഞ്ഞു ചേച്ചി ബിസിനസ് ക്ലാസൊക്കെ മുല്ലപ്പൂവെച്ച് നല്ല മണമായിരുന്നുവെന്ന്. ഞാൻ അതൊക്കെ കേട്ടപ്പോൾ ഉൾപുളകം കൊണ്ടു. അങ്ങനെ ഞാൻ മെൽബണിലേക്കുള്ള ഫ്ലൈറ്റ് എടുത്തു, അവിടെ വെച്ച് അവർ ഡിക്ലറേഷൻ കാർഡ് തന്നു, അതിൽ എന്തൊക്കയോ ചോദ്യങ്ങളുണ്ടായിരുന്നു, പാർട്സ് ഓഫ് പ്ലാന്റ് എന്ന ചോദ്യവും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ എന്റെ മനസിൽ കഞ്ചാവിന്റെ ചെടി എന്നൊക്കെയാണ് വരുന്നത്, നാട്ടുകാരൊക്കെ കൊണ്ടുപോകുന്ന അച്ചാറ് ,ഉപ്പേരി എന്നത് പോലുള്ള ഫുഡ് പ്രൊഡക്ട്സ് ഉണ്ടോയെന്ന ചോദ്യങ്ങളും ഉണ്ട്. ഇതൊന്നും ഇല്ലല്ലോ, നോ എന്നാണ് എല്ലാത്തിനും മറുപടി കൊടുത്തത്.

ഡിക്ലറേഷൻ എന്ന് കണ്ടപ്പോൾ ഞാൻ ആലോചിക്കുന്നത് മുല്ലപ്പൂ എന്റെ തലയിലല്ലേ, ഞാൻ ഇത് ഒളിപ്പിച്ചിട്ടൊന്നും ഇല്ലല്ലോ. മുല്ലപ്പൂ എന്റെ തലയിൽ അല്ലേ, അതുകൊണ്ട് ആലോചിച്ചേ ഇല്ല. ചെന്ന് ഇറങ്ങുമ്പോൾ മലയാളി മങ്കയായി ഇറങ്ങുന്നു എന്നതിനപ്പുറത്തേക്കൊന്നും നമ്മൾ ചിന്തിച്ചിട്ടില്ല. അവിടെ ഇറങ്ങി , ലഗേജ് എടുത്തു, ഒരു പ്രത്യേക ലൈനിൽ കൂടെ പോകാൻ പറയുന്നു , ഞാനും ആര്യയും പോകുന്നു, റെഡ് കാർപ്പറ്റിൽ നടക്കുന്നു, അവർ പെട്ടെന്ന് നിൽക്കാൻ പറയുന്നു.

ആ സമയത്തൊരു സ്നിഫർ ഡോഗ് വന്നു. അപ്പോൾ ചെറുതായി ഞാനൊന്ന് പേടിച്ചു. എന്റെ ബാഗിന്റെ അവിടെ വന്ന് ഇവൻ മണിപ്പിച്ചു. ആര്യക്കുട്ടി അപ്പോൾ പറഞ്ഞു, ചേച്ചി വീട്ടിൽ ഇഞ്ചിയില്ലേ, അവളുടെ നായക്കുട്ടിയാണ്, ചിലപ്പോൾ ബാഗിൽ ഇഞ്ചിയുടെ മണം ഉണ്ടാകും അതുകൊണ്ടാകും അവൻ മണപ്പിക്കുന്നതെന്ന്. ഒരു പട്ടിക്ക് മറ്റൊരു പട്ടിയുടെ മണം മനസിലാകുമല്ലോ, നമ്മളിതൊക്കെ പറഞ്ഞ് നിൽക്കുമ്പോഴാണ് എന്റെ ഹാന്റ് ബാഗാണ് പ്രശ്നം എന്ന് മനസിലാകുന്നത്. അത് കൊടുക്കാൻ പറഞ്ഞു, കൊടുത്തു, കുറെ ചോദ്യം ചോദിച്ചു അതൊക്കെ കേട്ടപ്പോൾ ചെറുതായി പേടിച്ചു.

ഇവരെന്താ ഇത്രയും ചോദ്യം ചോദിക്കുന്നത്, എന്തായാലും എന്‌റെ ബാഗിൽ നിന്ന് എന്ത് കിട്ടാനാണ് എന്നൊക്കെ ഞാൻ ആര്യയോട് പറഞ്ഞു. നമ്മൾ ഇന്ത്യക്കാർ ആയോണ്ട് ആയിരിക്കും എന്നൊക്കെ ഞങ്ങൾ പരസ്പരം പറയുന്നുണ്ട്.

അങ്ങനെ അവർ ബാഗ് എടുത്തു, ലിപ്സ്റ്റിക് കണ്ടു, വെറ്റ് ടിഷ്യൂ, കോമ്പ് എന്നിങ്ങനെ പലതും എടുത്തു. ഞാൻ കൂളായി നിൽക്കുകയാണ്. കാരണം എന്റെ മനസിൽ ഇവർ ബോംബ് , കഞ്ചാവ് പോലുള്ള മാരക സാധനങ്ങളൊക്കെയാണ് എടുക്കാൻ പോവുന്നത് എന്നൊക്കെയുള്ള ചിന്തയാണ്. അവർക്കൊന്നും ബാഗിൽ നിന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല, ഇതോടെ തിരിഞ്ഞ് നിൽക്കാൻ ആവശ്യപ്പെട്ടു. മുല്ലപ്പൂ അഴിക്കാൻ പറഞ്ഞു, മുല്ലപ്പൂ ഞാൻ അഴിച്ച് വെച്ച് ഓണവും മുല്ലപ്പൂവും തമ്മിലുള്ള പ്രധാന്യം വിശദീകരിച്ചു. അടിച്ച് തന്നുമോനെ 1890 ഡോളർ. ഞാൻ പെട്ടെന്ന് മൊബൈലെടുത്ത് ഗുണിച്ച് നോക്കാൻ പോയി. അവർ ഉടൻ പറഞ്ഞു, മൊബൈൽ എടുക്കരുതെന്ന്. മനസിൽ ഗുണിക്കാലോ, ആലോചിച്ച് നോക്കിയപ്പോൾ ഒന്നേകാൽ ലക്ഷം രൂപ. പിന്നെ ചെവിയിൽ നിന്നും പുക പോയത് പോലൊരു അവസ്ഥയായിരുന്നു. പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന മോഡിലായിരുന്നു പിന്നെ ഞാൻ. ഞാൻ കരഞ്ഞുപറഞ്ഞു, പട്ടിയുടെ വിലയായിരുന്നു. അവർ മൈന്റ് ചെയ്തില്ല. ഞാൻ കേരളത്തിലെ നടിയാണെന്നൊക്കെ ആര്യ പറയുന്നുണ്ടെങ്കിലും അതിനൊക്കെ എന്ത് കാര്യമാണ്. എന്തായാലും പൈസ അടക്കേണ്ടി വന്നിട്ടില്ല, അവരൊരു പെറ്റീഷൻ പോലെ നൽകാൻ പറഞ്ഞിട്ടുണ്ട്. അയച്ചിട്ടിട്ടുണ്ട്. മറുപടിയൊന്നും വന്നിട്ടില്ല', നവ്യ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+