മമ്മൂക്കയോടൊപ്പമുള്ള സീനുകള്‍ ഇത്ര നന്നാവുമെന്ന് കരുതിയില്ല, ക്രെഡിറ്റ് സംവിധായകന്: സുധി കോഴിക്കോട്
കോഴിക്കോട്: കാതല്‍ കണ്ടവരാരും തങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ മറക്കാന്‍ ഇടയില്ല. കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആ കഥാപാത്രം അവതരിപ്പിച്ച സുധി കോഴിക്കോടിനെ തേടി അര്‍ഹമായ പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ്. കാതലിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്‍ശമാണ് സുധി കോഴിക്കോടിനെ തേടിയെത്തിയത്.
അവാര്‍ഡ് ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുധി കോഴിക്കോട് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. കാതലിലെ പല സീനുകളും താന്‍ പോലും കരുതിയതിന് അപ്പുറത്ത് പോയിട്ടുണ്ടെന്ന് സുധി കോഴിക്കോട് പറഞ്ഞു. അവാര്‍ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗാനുരാഗമാണ് കാതല്‍ ചര്‍ച്ച ചെയ്തത്. അതില്‍ സ്വവര്‍ഗാനുരാഗിയായ തങ്കന്‍ എന്ന കഥാപാത്രമായിരുന്നു സുധി കോഴിക്കോടിന്റേത്. തീര്‍ച്ചയായും കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ പിന്‍ബലമായത് എന്റെ നാടക പശ്ചാത്തലമാണ്. നാടകത്തിലെ പരിചയസമ്പത്ത് സിനിമയില്‍ സീനുകള്‍ നന്നായി വരാന്‍ സഹായകരമായിട്ടുണ്ട്. മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം നന്നായി വന്നിട്ടുണ്ട്.
അതെല്ലാം സംവിധായകന്റെ മികവാണ്. എന്റെ രംഗങ്ങള്‍ ഇത്രയും വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന് പറയുന്നത് സംവിധായകന്റെ കലയാണ്. കാതലിന് ശേഷം അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്. ടൊവിനോ തോമസിനൊപ്പമുള്ള നരിവേട്ടയാണ് വരാനിരിക്കുന്ന ചിത്രം. ഇതിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. നാടകം ഉപേക്ഷിച്ചിട്ടില്ല. പുതിയൊരു നാടകം ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും സുധി കോഴിക്കോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 23നാണ് കാതല്‍ തിയേറ്ററുകളിലെത്തിയത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുമെല്ലാം വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. 15 കോടിയിലേറെ നേടി ചിത്രം ബോക്‌സോഫീസ് വിജയമാവുകയും ചെയ്തു. ചിത്രത്തില്‍ മമ്മൂട്ടിയും സ്വവര്‍ഗാനുരാഗിയുടെ വേഷമാണ് ചെയ്തത്. മാത്യു ദേവസി എന്ന വിരമിച്ച ബാങ്ക് മാനേജറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
മമ്മൂട്ടിയുടെ ഭാര്യയായി ജ്യോതിക ഓമന ഫിലിപ്പ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്ന് വിവാഹമോചിതയാവാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് കാതലില്‍ ജ്യോതികയുടേത്. സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറയന്നതിന് മമ്മൂട്ടിയുടെ കഥാപാത്രം അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിക്കൊപ്പം തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുധിയുടെ ആദ്യത്തെ മലയാള ചിത്രം കൂടിയായിരുന്നു. നേരത്തെ പാലേരി മാണിക്യത്തില്‍ ഒരു വേഷം ചെയ്തിരുന്നെങ്കില്‍ എഡിറ്റ് ചെയ്തതോടെ ആ രംഗം സിനിമയിലുണ്ടായിരുന്നില്ലെന്ന് സുധി തന്നെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായും കാതല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാതലിന്റെ തിരക്കഥാകൃത്തായ ആദര്‍ശ് സുകുമാരനാണ് മികച്ച കഥാകൃത്ത്.












Click it and Unblock the Notifications