Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് കാണിച്ചത് വളരെ മോശം; യൂസഫലിക്ക് ഇല്ലാത്ത എന്ത് തിരക്കാണ് മോഹന്‍ലാലിന്: ശാന്തിവിള ദിനേശ്

നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടിപി മാധവന് അന്തിമോപചാരം അർപ്പിക്കാന്‍ എത്താത്ത സിനിമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങിയവർക്കെതിരെയെല്ലാം നിശിതമായ വിമർശനമാണ് അദ്ദേഹം നടത്തുന്നത്. ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

വളരെ മാന്യമായ യാത്രയപ്പാണ് മനുഷ്യർ എന്ന് വിളിക്കാവുന്നവർ ടിപി മാധവന് നല്‍കിയത്.അല്ലാതെ സിനിമാക്കാർ അല്ല. മാധവന്‍ പോയാല്‍ നമുക്ക് എന്ത് എന്നതായിരുന്നു അവരുടെ മനോഭാവം. മോഹന്‍ലാലിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ മുടവന്‍മുകളിലുണ്ടായ ട്രാഫിക് ബ്ലോക്ക് ഞാന്‍ കണ്ടതാണ്. മമ്മൂട്ടിയുടെ ഉമ്മ മരിച്ചപ്പോഴത്തെ തിരക്കും കണ്ടതാണ്. വലിയവന്മാരുടെ ആരെങ്കിലും മരിച്ചാല്‍ അവിടെ പോകാന്‍ നിരവധി ആളുകളുണ്ടാകും.

santhivila

സിനിമാ തമ്പ്രാക്കന്മാരില്‍ ഒറ്റയെണ്ണം അവിടെ എത്തിയില്ല. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവർ മാത്രമല്ല. ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർ ആരും വന്നില്ല. ഗാന്ധി ഭവനില്‍ പോയി കാണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന ജയറാമിന്റെ ഒരു ബൈറ്റ് കണ്ടും. കഴിഞ്ഞ എട്ടര വർഷമായി പോയി കാണാന്‍ സാധിച്ചില്ലത്രേ.

പൃഥ്വിരാജിന്റെ അച്ഛനായ സുകുമാരന്‍ മരിച്ചപ്പോള്‍ സിനിമ സമൂഹം മുഴുവന്‍ ആ വീട്ടിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് എമ്പുരാന്റെ ഷൂട്ടിങ് നടക്കുകയാണ്. എന്നിട്ട് പോലും പൃഥ്വിരാജ് അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. വളരെ മോശമായിപ്പോയി. ഒരു മണിക്കൂറെങ്കിലും എമ്പുരാന്റെ ഷൂട്ടിങ് നിർത്തിവെപ്പിച്ച് നിങ്ങള്‍ക്ക് വരമായിരുന്നു. പൃഥ്വിരാജിന് വിവരമില്ലെങ്കില്‍ ആന്റണി പെരുമ്പാവൂരെങ്കിലും പറയണമായിരുന്നു അവിടെ വരെ ഒന്ന് പോയിട്ട് വരാമെന്ന്. എന്നാല്‍ അദ്ദേഹവും അത് ചെയ്തില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

മോഹന്‍ലാലിന് ഒരു ബ്ലോഗ് എഴുത്ത് ഉണ്ടല്ലോ. തന്റെ മൂത്ത സഹോദരനാണ് ടിപി മാധവന്‍ എന്നാണ് അദ്ദേഹം ബ്ലോഗില്‍ എഴുതിയത്. അതുകൊണ്ടാണല്ലോ എട്ടര വർഷം കാത്തിരുന്നിട്ടും അദ്ദേഹം കാണാന്‍ പോകാതിരുന്നത്. ഡബ്യൂസിസിക്കാരെപ്പോലെ തന്നെ മോഹന്‍ലാലും. അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം വന്നാല്‍ ഡബ്യൂസിസിക്കാർ ഫേസ്ബുക്കില്‍ ഇടും. മോഹന്‍ലാല്‍ ബ്ലോഗില്‍ ഇടും അത്രയേയുള്ളു.

മകനെ പോലും കാണണമെന്ന് പറയാതെ മോഹന്‍ലാലിനെ ഒന്ന് കാണണമെന്ന് കെബി ഗണേഷ് കുമാറിനോട് ഉള്‍പ്പെടെ മാധവേട്ടന്‍ പറഞ്ഞിരുന്നു. നന്ദികെട്ടവന്മാരുടെ ലോകമാണ് സിനിമയെന്ന് വീണ്ടും വീണ്ടും അവർ തെളിയിക്കുകയാണ്. ഒരു പണിയും ഇല്ലാതെ തിരുവനന്തപുരത്ത് എത്ര സിനിമാക്കാരുണ്ടെന്ന് എനിക്ക് അറിയാം. ഒറ്റയെണ്ണം തിരിഞ്ഞ് നോക്കിയില്ല. അത് ആണായാലും പെണ്ണായാലും. എന്നാല്‍ സാധാരണക്കാരായ ഒരുപാട് പേർ ഭാരതഭവനിലും ശാന്തികവാടത്തിലും വന്ന് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മാധവേട്ടനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി ശുപാർശ ചെയ്തത് മോഹന്‍ലാലായിരുന്നു. നിരവധി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഒരു കൂടിക്കാഴ്ച അദ്ദേഹം ഒഴിവാക്കി. ഇനി ഗാന്ധി ഭവനില്‍ പോയാല്‍ എന്തെങ്കിലും കൊടുക്കേണ്ടി വരുമോ എന്ന് വിചാരിച്ചിട്ടാണെങ്കില്‍ അവിടെ അങ്ങനെ പിടിച്ച് പറിക്കലൊന്നും ഇല്ല. എംഎ യൂസഫ് അലിക്ക് ഇല്ലാത്ത എന്ത് തിരക്കാണ് മോഹന്‍ലാലിനുള്ളത്.

സൂരേഷ് ഗോപി, നവ്യ നായർ, ഗണേഷ് കുമാർ എന്നിവർ ജീവനോടെയിരിക്കുന്ന മാധവേട്ടവനെ ഗാന്ധിഭവനില്‍ പോയി കണ്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംവിധായകന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+