Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലാലേട്ടന്റെ പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇത് ഒരുമാതിരി'; പൃഥ്വിയുടെ നീക്കത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരന്നു ഖേദ പ്രകടനം. ഇതിന് പിന്നാലെ മോഹൻലാലിന്റെ കുറിപ്പ് പൃഥ്വിരാജ് ഷെയർ ചെയ്യുകയും ചെയ്തു.

ഒന്നും കുറിക്കാതെ പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ് പൃഥ്വിരാജ് ചെയ്തത്. എന്നാൽ പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പൃഥ്വി ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഭൂരിഭാഗം കമന്റുകളും അങ്ങനെ തന്നെയാണ്.

prithvi

നിങ്ങൾ ആരുടേയും മുമ്പിൽ തല കുനിക്കാത്ത ആൾ എന്നൊക്കെ ആയിരുന്നെലോ വീരവാദങ്ങൾ ....ഇത് ഒരുമാതിരി ..അയ്യേ ....ഇനി dialoguem അടിച്ചു ഇന്റർവ്യൂവിൽ വന്നു തള്ളല്ല . സംഘപരിവാർ ഭീഷണിക്ക് മുന്നിൽ ഏട്ടൻ രായാവും പേടിച്ചു വിറച്ചു .. എന്ത് പറയാൻ അയാൾക്ക് പോലും രക്ഷയില്ല സംഘത്തിനു മുന്നിൽ

നിനക്ക് മതിയായില്ല അല്ലേ... ശ്രീകുമാർ മേനോൻ ഒടിയനിൽ കൊടുത്തതിലും വലിയ പണിയാ രായപ്പ നീ അങ്ങേർക്കിട്ട് പണിതത്
നിലപാടിൽ ഉറച്ചു നിൽക്കണം മിസ്റ്റർ...സത്യവും, ചരിത്രവും ഭയപ്പെടുന്നവർക്ക് മുമ്പിൽ നട്ടെല്ല് നിവർത്തി തന്നെ നിക്കണം...സിനിമയിലെ ഡയലോഗ് മാത്രം പോരാ ഒന്നും നോക്കണ്ടാ ഇംഗ്ലീഷിൽ കാച്ചിക്കോ...!

ഉളുപ്പ് ...ലേശം അങ്ങേരെ ചതിച്ചിട്ട് അങ്ങേരുടെ പോസ്റ്റ് ഷേർ ചെയ്യാൻ.. .നീ തന്നെയാണ് ലാലേട്ടനെ ഈ ചതിയിൽ കൊണ്ട് ഇറക്കിയത് കാലം നിനക്ക് മാപ്പ് തരില്ല. ലാലേട്ടന്റെ പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു ....പക്ഷേ ഇത് അവസാനം നിങ്ങളും ഷൂ നക്കി അല്ലെ ? ആണത്തമില്ലാതെ പോയല്ലോ രായപ്പാ. നിങ്ങളുടെ മേലുള്ള ഞങ്ങടെ പ്രതീക്ഷ പോയിക്കിട്ടി എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സിനിമയ്ക്കെതിരെയും മോഹൻലാലിനെതിരെയും വിമർശനം രൂക്ഷമായതിന് പിന്നാലെയാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു.

ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.

അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+