രഞ്ജിത്ത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി അടിച്ചു, അദ്ദേഹം വീണുപോയി'; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് പരസ്യമായി അടിച്ചിട്ടുണ്ടെന്നും അതിൽ അദ്ദേഹം ക്ഷമ ചോദിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ആറാം തമ്പുരാന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം. അതോടെ ഒടുവിൽ ഹൃദയം തകർന്ന നിലയിലായിരുന്നുവെന്നും ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിച്ചു.
'രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വെച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും എളിമയോടെയും പരസ്പര ബഹുമാനത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചെറുപ്പക്കാരൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം, എഴുത്തിലായാലും സംവിധാനത്തിലായാലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയവയായിരുന്നു. മറ്റുള്ള ചിലരെ പോലെ അന്യഭാഷ ചിത്രങ്ങളെ അദ്ദേഹം ഒരിക്കലും ആശ്രയിച്ചിട്ടുമില്ല. അങ്ങനെ മറ്റുള്ളവര്‍ക്ക് അസൂയതോന്നും വിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി.

നരസിംഹം, ദേവാസുരം തുടങ്ങി മോഹൻലാൽ ആരാധകരുടെ പ്രിയ ചിത്രങ്ങൾക്കെല്ലാം പിന്നിൽ കരുത്തനായ രജ്ഞിത്ത് ആയിരുന്നു. രഞ്ജിത്ത് അങ്ങനെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സ്വഭാവനത്തിന് പരിണാമങ്ങൾ സംഭവിച്ചു. പഴയ പുഞ്ചിരിയും സ്നേഹവുമൊക്കെ മാറി മുഖത്ത് ഗൗരവും ദേഷ്യവുമൊക്കെ നിറച്ചു
പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവം പ്രകടിപ്പിക്കുകയും ചെയ്തു. അയാം ദി സിനിമ എന്നതായിരുന്നു നിലപാട്. രഞ്ജിത്ത്
രഞ്ജിത്ത് പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാൻ കഴിയില്ല. അദ്ദേഹം പറയുന്നത് പൊതുസമൂഹത്തോട് തനിക്ക് യാതൊരു പ്രതിബദ്ധതയും ഇല്ലെന്നാണ്. താൻ ചെയ്യുന്ന ഏക ക്രൈം സിനിമ ചെയ്യലാണെന്നാണ്. ഈ അഭിപ്രായത്തോട് പലരും വിയോജിപ്പും വിമർശനവും പ്രകടിപ്പിച്ചിരുന്നു.
അങ്ങനെ അഹങ്കാരം തലയ്ക്ക് പിടിച്ച് നിൽക്കുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. ഇതോടെ വരിക്കാശ്ശേരി മനയിലെ തമ്പുരാനായി രഞ്ജിത്ത് മാറി. മൊത്തത്തിൽ കിളിപോയ അവസ്ഥ. ഒരു കാലത്ത് ഏത് വേദിയിലേക്കും രഞ്ജിത്തിനെ കരഘോഷങ്ങളോട് സ്വീകരിക്കാറുണ്ടായിരുന്ന ജനങ്ങള്‍ പിന്നീട് രഞ്ജിത്തിനിടെ കൂക്കുവിളികളോടെ സ്വീകരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ട് ആരാധകരും അക്കാദിയും കൈവിട്ടു. പീഡനക്കേസുകൾ വന്നതോടെ സർക്കാരും.
അദ്ദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണെന്ന് എന്ന് എനിക്ക് തോന്നാനുള്ള അനുഭവം പറയാം. ആറാം തമ്പുരാന് എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ആ ചിത്രത്തിൽ ചെറിയൊരു വേഷവും ഞാൻ ചെയ്തിരുന്നു.
ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടമായില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി ഒരു അടി അടിച്ചു. ആ അടികൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ കറങ്ങി നിലത്തുവീണു. ആ സമയത്ത് അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ അദ്ദേഹം കണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു. അത് എല്ലാവർക്കും വലിയ ഷോക്കായി. പലരും ഇത് രഞ്ജിത്തിനോട് പറഞ്ഞെങ്കിലും അദ്ദേഹം മൈന്റ് ചെയ്തില്ല.
ഒടുവിൽ സെറ്റിൽ വന്നാൽ സാധാരണ ഏറെ കളി പറയുന്ന മനുഷ്യനാണ്. എന്നാൽ ഈ സംഭവത്തോടെ അദ്ദേഹം തകർന്നു.അതിൽ നിന്ന് മോചിതനാകാൻ അദ്ദേഹം ഒരുപാട് സമയമെടുത്തു', ആലപ്പി അഷ്റഫ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications