Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ ആയി കഴിയുമ്പോള്‍ രേണു എന്തൊക്കെ ചെയ്യുമെന്ന് പറയാന്‍ കഴിയില്ല; അറഞ്ചം പുറഞ്ചം തെറി: ശാന്തിവിള

രേണു സുധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഈ കുട്ടി നോർമല്‍ അല്ലേയെന്ന് പലപ്പോഴും നമുക്ക് തോന്നും. പലരേയും അറഞ്ചം പുറഞ്ചം തെറി പറയുകയാണ്. ഇളയ മകനെ നോക്കാന്‍‌ ആരെങ്കിലും തയ്യാറാണെങ്കില്‍ അവർ കൊണ്ടുപോയിക്കോ എന്നൊക്കെ വിളിച്ച് പറയുന്നുണ്ട്. പോയി പോയി ഒരു മഞ്ജു വാര്യർ ആയി കഴിയുമ്പോള്‍ ഇവള്‍ എന്തൊക്കെ ചെയ്യുമെന്ന് പറയാന്‍ കഴിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ആക്ഷന്‍ ക്യാമറയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാർ അപകടത്തില്‍ മരണപ്പെട്ട കൊല്ലം സുധിയെന്ന കലാകാരന്‍ നല്ല പയ്യനായിരുന്നു. ഇതോടെ സുധിയുടെ ഭാര്യയും രണ്ട് മക്കളും അനാഥരായെന്ന ഭാര്യ വന്നു. ഇതോടെ 24 ന്യൂസ് ഇടപെട്ട് ഇവർക്ക് വീട് വെച്ച് നല്‍കുമെന്ന് ശ്രീകണ്ഠന്‍ നായർ പ്രഖ്യാപിക്കുന്നു. കൂടാതെ സുധിയുടെ ഭാര്യക്ക് ഞങ്ങള്‍ ജോലി നല്‍കുമെന്നും അദ്ദേഹം പറയുന്നു. പിന്നീട് നിരവധി സഹായങ്ങള്‍ സുധിയുടെ കുടുംബത്തിനായി ലഭിച്ചും.

manju-santhivila

ഒരു പള്ളീലച്ചന്‍ വീട് നിർമ്മാണത്തിനായി ഭൂമി ദാനമായി നല്‍കി. അവിടെ ഒരു കെട്ടിട നിർമ്മാതാവ് മനോഹരമായ വീടുവെച്ച് നല്‍കി. വീടിന്റെ ചുറ്റുമതില്‍ കെട്ടിക്കൊടുക്കാനായി മറുനാടന്‍ ഷാജനും 1.5 ലക്ഷത്തോളം കൊടുത്തു. ഇതിനെല്ലാം ഒടുവിലാണ് സുധിയുടെ ഭാര്യ ആല്‍ബം, ടെലിഫിലിം, അഭിമുഖം എന്നിവയുമെല്ലാമായി സജീവമാകുന്നത്. ഇതോടെ യൂട്യൂബ് ചാനലുകളും അവരുടെ പിറകെ കൂടി.

ഇത്രയൊക്കെ ആയപ്പോള്‍ ഞാനൊരു ഒന്നൊന്നര ആളായെന്ന് അവർക്ക് തന്നെ തോന്നുന്നു. അപ്പോഴാണ് അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന അച്ഛനും വരുന്നത്. അതോടൊപ്പം മറ്റ് ചിലരുമൊക്കെ വന്നു. സുധിയുടെ ആദ്യ ഭാര്യയിലെ മകന്‍ ഇപ്പോള്‍ സുധിയുടെ അമ്മക്ക് ഒപ്പമാണ് ജീവിക്കുന്നത്. അവനെ ആനിമേഷനൊക്കെ പഠിപ്പിക്കുന്നത് 24 ന്യൂസ് ആണ്. ഉറപ്പായിട്ടും അവർ തന്നെ അവന് ഒരു ജോലി കൊടുക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

പല യൂട്യൂബർമാരും സുധിയുടെ ഭാര്യയുടെ വീട്ടില്‍ തമ്പടിച്ച് കിടക്കുകയാണ്. എവിടെ പോയാലും ഒരു 25 യൂട്യൂബർമാർ പിന്നാലെ കാണും. ഇതിന് ഇടയിലാണ് ഈ സ്ഥലം ഞാന്‍ കൊടുത്തിരിക്കുന്നത് കൊല്ലം സുധിയുടെ രണ്ട് മക്കള്‍ക്കാണെന്ന് പള്ളീലച്ചന്‍ പറയുന്നത്. ഇതോടെ തന്റെ സ്ഥലം ആർക്ക് വേണമെടോ എന്ന നിലയിലാണ് രേണുവിന്റെ മറുപടി. ചോർന്നൊലിക്കുന്ന വീട് തന്ന് തങ്ങളെ പറ്റിച്ചില്ലേയെന്ന് വീട് വെച്ചവനോടും ചോദ്യമായി.

അപ്പോള്‍ പിന്നെ മറുനാടന്‍ ഷാജനേയും വെറുതെ വിടാന്‍ പറ്റില്ലാലോ. എന്നെ വിരട്ടാന്‍ അവനാര്, അവന്‍ പിണറായിയെയൊക്കെ വിരട്ടിയാല്‍ മതി. എന്നെ വിരട്ടാന്‍ അവനാര് എന്നൊക്കെ കുറേയങ്ങ് പറഞ്ഞു. കൂടെ തന്തയും. കരിങ്കല്ലുക്കൊണ്ട് കെട്ടാതെ സിമന്റ് കട്ടകൊണ്ട് കെട്ടിയെന്ന് പറഞ്ഞാണ് തെറി വിളിക്കുന്നത്, അതും ഒന്നര രണ്ട് ലക്ഷം രൂപ മുടക്കിയവരെ.

സുധിക്ക് കിട്ടിയ കുറേ അവാർഡുകളുണ്ട്. അതെല്ലാം പുതിയ വീടിന്റെ കട്ടിലിന്റെ അടിയില്‍ ചാക്കില്‍കെട്ടി വെച്ചിരിക്കുകയാണ്. എന്നിട്ട് പുറത്ത് വെച്ചതോ ഇവള്‍ക്ക് കിട്ടിയ രണ്ടുമൂന്ന് ഉണക്ക ഷീല്‍ഡ്. ആരോ ചോദിച്ചപ്പോള്‍ പറഞ്ഞത്, സുധിയോടുള്ള ബഹുമാനം കൊണ്ടാണ് കട്ടിലിന് അടിയില്‍ വെച്ചിരിക്കുന്നത്. സുധി അപകടത്തില്‍ മരിച്ചതിനാല്‍ തന്നെ ഇന്‍ഷൂറന്‍സ് തുക കിട്ടും. അത് നാലായി ഭാഗിക്കും. സുധിയുടെ അമ്മ, ആദ്യ ഭാര്യയുടെ മകന്‍, ഭാര്യ, ഇളയ മകന്‍ എന്നിവർക്കായാണ് വീതിക്കേണ്ടത്. അതിലൊക്കെ എന്തൊക്കെയോ പറയുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+