രേണുവിന്റെ പിആര്‍ ടീം അപായപ്പെടുത്താന്‍ ശ്രമിക്കുന്നു; വെളിപ്പെടുത്തലുമായി ബിഷപ്പ് നോബിള്‍ ഫിലിപ്പ്
രേണു സുധി ബിഗ് ബോസില്‍ പോയതിന് ശേഷം തനിക്ക് നിരന്തരം ഭീഷണിയും സൈബറാക്രമണവും നേരിടേണ്ടി വരുന്നു എന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം കൊടുത്തയാളാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. രേണു സുധിയുടെ പിആര്‍ ടീം ആണ് തനിക്കെതിരായ വ്യക്തിഹത്യയ്ക്ക് പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു.
വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരായ ഭീഷണിയില്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'വളരെ പ്രയാസകരമായ ഘട്ടങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. രേണു സുധി എന്ന് പറയുന്ന സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിട്ടുണ്ടായിരുന്ന ഈ സഹോദരി ബിഗ് ബോസില്‍ പോയതിന് ശേഷം അവരുടെ പിആര്‍ വര്‍ക്കേഴ്‌സ് എന്ന് പറയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ എന്നേയും എന്റെ കുടുംബത്തേയും സൈബറിടത്തില്‍ വളഞ്ഞിട്ടാക്രമിക്കുകയാണ്.
എന്റെ വ്യക്തിപരമായ ജീവിതത്തെ താറടിക്കുന്ന രീതിയിലുള്ള ആക്രമണങ്ങളാണ് നേരിടുന്നത്. ഇപ്പോള്‍ അറിയേണ്ടത് എനിക്ക് എത്ര ഭാര്യമാര്‍ ഉണ്ട് എന്നും എത്ര മക്കള്‍ ഉണ്ട് എന്നുമാണ്. നിയമപ്രകാരമായിട്ട് എത്ര ഭാര്യമാര്‍ ഉണ്ടെങ്കിലും അവരെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. സൈബറിടങ്ങളിലുള്ള ഭാര്യമാരേയും മക്കളേയും സ്വീകരിക്കേണ്ട ആവശ്യം എനിക്കില്ല. ഏകദേശം 300 ലധികം കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും തൊഴില്‍ നല്‍കാനും സാധിച്ചിട്ടുണ്ട്.
എനിക്ക് ജെനറ്റിക്കലി പിറന്ന മക്കളുണ്ടെങ്കില്‍ ഡിഎന്‍എ ടെസ്റ്റോട് കൂടി വന്ന് പിതാവാണ് എന്ന് പ്രൂവ് ചെയ്യുന്ന എത്ര മക്കളുണ്ടെങ്കിലും സന്തോഷപൂര്‍വം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ സഭയില്‍ അച്ചന്‍മാര്‍ക്കും ബിഷപ്പിനും വിവാഹം കഴിക്കാം. പക്ഷെ ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല. ഞാന്‍ സ്ത്രീ വിരോധിയല്ല.
ഞാന്‍ ഒരു ഗേയുമല്ല. ഒറ്റയ്‌ക്കൊരു സ്ത്രീ താമസിച്ചാല്‍ അവളരെ മോശക്കാരിയാക്കി ചിത്രീകരിക്കും. പുരുഷന്‍ ഒറ്റയ്ക്ക് താമസിച്ചാല്‍ അന്ന് തൊട്ട് ഗേ ആകും. അങ്ങനെയാണ് സൈബറിടങ്ങളിലെ ആള്‍ക്കാര്‍ ചിത്രീകരിക്കുന്നത്. രേണു സുധി എന്ന ബിഗ് ബോസ് താരത്തെ അവലോകനം ചെയ്യാനോ ജഡ്ജ് ചെയ്യാനോ ഞാന്‍ ആ ഷോ കണ്ടിന്യൂസായിട്ട് കാണുന്ന ആളല്ല. അതൊരു ഗെയിം ഷോ ആണെന്നാണ് കേട്ടത്.
ജനങ്ങള്‍ വോട്ട് ചെയ്ത് ആണ് അതിലെ വിന്നറെ തിരഞ്ഞെടുക്കുന്നത്. അവര്‍ എന്ത് ഗെയിം ആണ് ചെയ്യുന്നത് എന്ന് ആ ഷോ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ പറ്റും. ഞാന്‍ ഒന്നരമണിക്കൂര്‍ ഇരുന്ന് ആ ഷോ കാണാറില്ല. പക്ഷെ അത് കാണുന്ന എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയുന്നത് അതില്‍ കഴിവുള്ള ഒരുപാട് പേരുണ്ട് എന്നാണ്. ആര് ജയിക്കും എന്നത് എനിക്ക് പറയാന്‍ പറ്റില്ല.
അവര്‍ കഴിവുള്ള സ്ത്രീയാണെങ്കില്‍ ഗെയിം കളിച്ച് വിജയിക്കട്ടെ. അല്ലാതെ ഞാന്‍ അവരെ പുകഴ്ത്താന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. ഇകഴ്ത്താന്‍ തീരെ താല്‍പര്യമില്ല. ഞാന്‍ താമസിക്കുന്ന ഹട്ടിന് ചുറ്റും റോഡാണ്. ഒരിക്കല്‍ ഒരു കാര്‍ വന്ന് എന്റെ വാതില്‍ക്കല്‍ നിര്‍ത്തി. എന്നിട്ട് ഡോര്‍ തുറന്ന് വന്ന് ഷൗട്ട് ചെയ്തിട്ട് ചിലര്‍ നിങ്ങളെ ഞാന്‍ എടുത്തോളം എന്ന് പറഞ്ഞു. ആരാണ്, എന്താണ് എന്ന് ചോദിക്കമ്പോഴേക്ക് അവര്‍ വണ്ടി വിട്ടുപോയി.
ഞാനത് പൊലീസില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. അന്വേഷണം നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിലൂടെ വന്ന വാഹനത്തെ നോക്കുന്നുണ്ട്. എന്റെ ജീവന് തന്നെ ഭീഷണിയുണ്ടാകുന്ന സംഭവങ്ങള്‍ ഉണ്ടായത് കൊണ്ടാണ് ഞാന്‍ പരാതി നല്‍കിയിരിക്കുന്നത്. രേണു ബിഗ് ബോസില്‍ പോയതിന് ശേഷമാണ് എനിക്ക് ഇത് സംഭവിച്ചത്. ഞാനൊരിക്കലും രേണു സുധി എന്ന സ്ത്രീയെ പറ്റി പറയുന്നില്ല.
അവരുടെ പിആര്‍ വര്‍ക്കേഴ്‌സ്. രേണു സുധി ആര്‍മി എന്ന് പറഞ്ഞ് എന്റെ അഭിമുഖത്തിന് താഴെ ഫേക്ക് അക്കൗണ്ടിലൂടെ വന്ന് മനുഷ്യന്‍ കേള്‍ക്കാന്‍ കൊള്ളാത്ത തെറി വാക്കുകളാണ് എന്നെ വിളിക്കുന്നത്. ബിഗ് ബോസില്‍ പോയിരിക്കുന്ന മിക്ക മത്സരാര്‍ത്ഥികള്‍ക്കും പിആര്‍ ടീമുകളുണ്ട്. ആരെങ്കിലും അവരെ മോശമാക്കി പറഞ്ഞാല്‍ അവരെ തകര്‍ക്കുക എന്നുള്ളതാണ്. ഞാന്‍ രേണു സുധിയെ തകര്‍ക്കണം ആരോടും പറയാറില്ല.
മറിച്ച് രേണു സുധി എന്നെ പോലുള്ള പലരേയും സമൂഹത്തിന് മുന്നില്‍ പിച്ചിചീന്താന്‍ ഇട്ട് കൊടുത്തിട്ടാണ് പോയത്. എന്റെ തിരുവസ്ത്രത്തേയും വൈദികവൃത്തിയേയും പലസന്ദര്‍ഭങ്ങളില്‍ ചോദ്യം ചെയ്ത് കൊണ്ട് അവര്‍ ഇന്റര്‍വ്യൂകളില്‍ എത്തിയിട്ടുണ്ട്. അതെന്റെ ആത്മീയ ജീവിതത്തിനും വ്യക്തിജീവിതത്തിനും വളരെ ദുഖമുണ്ടാക്കിയിട്ടുണ്ട്. പൊലീസില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്












Click it and Unblock the Notifications