ഞാന്‍ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയില്ലേ? ക്ഷുഭിതനായി ഷൈന്‍ ടോം, കരണം നോക്കി കൊടുത്താല്‍ അവിടെ തീരും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമപ്രവർത്തരോട് ക്ഷുഭിതനായി നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമ മേഖലയില്‍ ഡ്രഗ്സ് ഉപയോഗം ശക്തമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമ മേഖലയില്‍ ഉപയോഗിക്കുന്ന ശക്തമായ ഡ്രഗ്സ് ഏതൊക്കെയാണെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറു ചോദ്യം.
ഡ്രഗ്സ് ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും സിഗരറ്റും ഡ്രഗ്സ് അല്ലേ. വേള്‍ഡ് മോസ്റ്റ് വർസ്റ്റ് ഡ്രഗ്സ് എന്ന് ഗൂഗിളില്‍ അടിച്ച് കഴിഞ്ഞാല്‍ ഏറ്റവും ആദ്യം വരുന്നത് സിഗരറ്റും മദ്യവുമാണ്. അതിന് താഴെ മാത്രമാണ് നിങ്ങള്‍ ഈ പറയുന്ന സാധനങ്ങളൊക്കെ വരുന്നു. ലഹരിയെക്കുറിച്ച് ചോദിക്കുമ്പോള്‍ സിഗരറ്റും മദ്യവും ഞാന്‍ അതില്‍ ഉള്‍പ്പെടുത്തും. മദ്യവും മയക്കാന്‍ ഉപയോഗിക്കുന്ന ലഹരിയാണ്. അതുകൊണ്ട് തന്നെ മദ്യവും സിഗരറ്റും ലഹരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാമെന്നും ഷൈന്‍ പറഞ്ഞു.

ഇതിനിടയില്‍ ഷൈന്‍ ജയിലില്‍ പോയ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് "ഞാന്‍ ജയിലില്‍ പോയ കഥയൊക്കെ നിങ്ങള്‍ക്ക് അറിയാമല്ലോ അല്ലേ" എന്ന് ചോദിച്ച് ഷൈന്‍ ടോം ചാക്കോ ക്ഷുഭിതനായത്. അതേസമയം പീഡനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. അതിക്രമം നടക്കുന്നത് സിനിമ മേഖലയില്‍ മാത്രമാണോ? എല്ലാ മേഖലയിലും സ്ത്രീകള്‍ അതിക്രമം നേരിടുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടാകുകയാണെങ്കില്‍ ആ സ്ത്രീ തന്നെയാണ് ആദ്യം പ്രതികരിക്കേണ്ടത്. അങ്ങനെ ചെയ്താല്‍ ബാക്കിയുള്ളവർ അവർക്കൊപ്പം നില്‍ക്കുകയല്ലേ ഉള്ളു. സിനിമ മേഖലയിലുള്ളവർ ആരെങ്കിലും അവരെ സംരക്ഷിക്കാതിരുന്നിട്ടുണ്ടോ? സ്ത്രീപുരുഷ വിവേചനമില്ലാതെ ഒരു വ്യക്തിക്കൊപ്പമാണ് ഞാന്‍.
എല്ലാ മേഖലയിലും ഓരോ കമ്മീഷനെ നിയമിച്ച് കഴിഞ്ഞാല്‍ എല്ലാവർക്കും ഒരുപാട് കഥകള്‍ പറയാനുണ്ടാകും. ഞാന്‍ കണ്ട എല്ലാ മേഖലകളിലും സ്ത്രീ പുരുഷ വ്യത്യാസമുണ്ട്. ഞാന്‍ ആരേയും പീഡിപ്പിക്കുകയോ, ആരെങ്കിലും പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. പിന്നെ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നതിന് മുമ്പ് തന്നെ ഒരു ഇടപാട് ഉണ്ടല്ലോ? ആ സമയത്ത് തന്നെ കരണം നോക്കി ഒന്ന് കൊടുത്താല്‍ തീരുന്നതല്ലേ ഈ പ്രശ്നമെന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.
അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മലയാള സിനിമ രംഗത്തെ പറ്റി ഗുരുതരമായ പരാമർശങ്ങളാണ് അടങ്ങിയിരിക്കുന്നത്. നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ റിപ്പോർട്ടില്‍ വിശദമായി തന്നെ പരാമർശിച്ചിട്ടുണ്ട്. പരാതി പരിഹാര സംവിധാനങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ഇടമാണ് സിനിമാ വ്യവസായമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications