'നഷ്ടമാകുമ്പോൾ ആ വേദനയെ അതിജീവിക്കുക എന്നത് വല്യ പാടാണ്, പക്ഷേ'; മനസ്സുതുറന്ന് സുമിത്
സോഷ്യൽ മീഡിയയിൽ സജീവമാണ് സുമിത്. റിയാലിറ്റിഷോയിലൂടെയും വെബ് സീരീസിലൂടെയുമൊക്കെ സുമത്തിനെ പ്രേക്ഷകർക്ക് വളരെ മുൻപ് തന്നെ അറിയാം. ഇന്ന് വിനോദ് കോവൂരും സുമിത്തും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ റിലീസാണ്. ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയപ്പോൾ സുമിത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു എ ബി സി ഓൺലൈൻ ചാനലിനോടാണ് സുമിത് ഇക്കാര്യങ്ങൾ പറഞ്ഞത്.
താൻ പ്രായത്തിന്റെ കാര്യത്തിലോ, ഭക്ഷണത്തിന്റെ കാര്യത്തിലോ ശരീരത്തെക്കുറിച്ചോ ഒന്നും കൺസേൺ അല്ലെന്നും ജീവിതത്തിൽ സന്തോഷമായിരിക്കുക, സമാധാനമായിരിക്കുക എന്നത് മാത്രമെ നോക്കാറുള്ളൂവെന്നാണ് സുമിത് പറയുന്നത്. ഒന്നര വർഷം ആയതേയുള്ളൂ ഈ ചിന്ത വന്നിട്ടെന്നും അതിന് മുൻപ് വരെ പലവിധ ചിന്തകളും ഡിപ്രഷനും ഒക്കെയുള്ള ആളായിരുന്നു താനെന്നും സുമിത് പറയുന്നു.

ഒരു വർഷം ആയിട്ട് എന്തോ അങ്ങനെയൊന്നും ചിന്തിക്കാറില്ല. ഒരുപക്ഷേ, ഏതോ ഗുളിക കഴിച്ചതിന്റെ സൈഡ് എഫക്ട് ആകാം. ഇപ്പോൾ ഭയങ്കര ഹാപ്പിയാണ് ഞാൻ, സുമിത് പറഞ്ഞു. ജീവിതത്തിൽ നമ്മൾ ഒറ്റപ്പെടുമ്പോൾ സ്റ്റ്രോംഗ് ആയി എന്നൊന്നും വിശ്വസിക്കുന്നില്ല. അത് ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും. എന്റെ ജീവിതത്തിലെ അനുഭവങ്ങൾ ആകില്ല മറ്റൊരാളുടെ ജീവിതത്തിൽ ഉണ്ടാവുക.
നമ്മൾ ഒക്കെയും ജീവിതത്തിൽ ഒറ്റയ്ക്കാണ്. നമ്മൾക്ക് എല്ലാവരും ഉണ്ടാകും എന്ന് തോന്നും. പക്ഷേ ബേസിക്കലി നമ്മൾ എല്ലാവരും ഒറ്റയ്ക്കാണ്. നമ്മൾ ഒറ്റയ്ക്ക് നിന്ന് ശീലിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് സുമിത് പറഞ്ഞു. ഇടയ്ക്ക് വെച്ച് നമ്മളെ ഒറ്റയ്ക്ക് ആക്കി ഒരാൾ പോയാൽ നമ്മൾ തകർന്ന് പോകും. നമ്മുടെ കൂടെ ഒരാൾ ഉള്ളത് നല്ലതാണ്. ഒരാൾ കൂടിയുണ്ടെങ്കിൽ എല്ലാം ഇരട്ടി ആണല്ലോ. അതൊരു നല്ലൊരു പാർട്ണർ ആണെങ്കിലും സുഹൃത്ത് ആണെങ്കിലും അങ്ങനെ ആണ്, സുമത് പറയുന്നു.
ഒറ്റയ്ക്ക് ആകുന്നത് ആണ് ബെറ്റർ എന്ന് പറായാമെങ്കിലും ചില സമയം ആ ഘട്ടം വേദവാജനകം ആണ്. വ്യക്തികൾ പൊസിഷൻ, പൈസ, എന്തും ആയിക്കോട്ടെ അതുള്ളപ്പോൾ നമ്മൾക്ക് ആ വില അറിയണം എന്നില്ല. എന്നാൽ അത് നഷ്ടമാകുമ്പോൾ ആ വേദനയെ അതിജീവിക്കുക എന്നത് വല്യ പാടാണ്. പക്ഷേ പിന്നെ നമ്മൾ തന്നെയാണോ ഇതെന്ന് തോന്നിപോകും. നമ്മൾക്ക് നമ്മോള് തന്നെ ഒരു ബഹുമാനം തോന്നും, താരം പറയുന്നു.












Click it and Unblock the Notifications