Get Updates
Get notified of breaking news, exclusive insights, and must-see stories!

'എട്ട് പേരുള്ള ആ മുറിയിൽവച്ച് ചാർമ്മിളയെ ചിലർ കടന്നുപിടിച്ചു, രക്ഷകരായത് ഓട്ടോ ഡ്രൈവർമാർ'; ആലപ്പി അഷ്‌റഫ്

മലയാള സിനിമയിൽ ഒട്ടേറെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌ത നായികയാണ് ചാർമ്മിള. ഒരുകാലത്ത് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന നടി കൂടിയായിരുന്നു അവർ. മലയാളിയുടെ സൗന്ദര്യ സങ്കൽപ്പത്തിന് എന്തുകൊണ്ട് അനുയോജ്യയായ ചാർമ്മിള ചെറിയ പ്രായം മുതൽ തന്നെ അഭിനയത്തിൽ സജീവമായിരുന്നു. പതിനേഴാം വയസിൽ സിനിമയിൽ എത്തിയ അവർ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ട് ഒന്നിച്ച സൂപ്പർഹിറ്റ് ചലച്ചിത്രം ധനത്തിലൂടെ ആയിരുന്നു ചാർമ്മിളയുടെ തുടക്കം. ചീരപ്പൂവിന് ഉമ്മ കൊടുക്കുന്ന എന്ന് തുടങ്ങിയ ഗാനരംഗത്തിൽ തകർത്താടിയ ചാർമ്മിളയെ ആ സിനിമ കണ്ടവർ ആരും മറക്കാൻ ഇടയില്ല. തമിഴിലും മലയാളത്തിലുമാണ് അവർ കൂടുതലും അഭിനയിച്ചത്.

charmilaalleppeyashraf

ധനം, അങ്കിൾ ബൺ, കാബൂളിവാല, കേളി, അർജുനൻ പിള്ളയും അഞ്ച് മക്കളും എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ ചാർമ്മിള മലയാളികൾക്ക് മുന്നിലെത്തി. സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്‌ത ചാർമ്മിളയുടെ വ്യക്തിജീവിതം ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായുള്ള പ്രണയമാണ് ചാർമ്മിളയെ തകർത്തത്.

പിന്നാലെ വിവാഹജീവിതം പരാജയപ്പെട്ടതും അവരെ തളർത്തിയിരുന്നു. പ്രമുഖ സീരിയൽ-സിനിമാ നടൻ കിഷോർ സത്യയാണ് ചാർമ്മിളയെ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഇവർ ബന്ധം പിരിയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ആം സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

വേർപിരിയലിൽ കലാശിച്ച ഒരു ബന്ധത്തിന്റെ ശരിതെറ്റുകളെ കുറിച്ച് പറയുന്നത് ന്യായം അല്ലെന്നറിയാം. എന്നാൽ ചാർമ്മിള തന്നെ പലകുറി ചാനലുകളിലൂടെ വെളിപ്പെടുത്തിയത് കൊണ്ടാണ് ഇതിവിടെ പറയുന്നത്. ഒത്തിരി മോഹങ്ങളോടെയും സ്വപ്‌നങ്ങളോടെയും തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങിയ ഒരു സുന്ദര ശലഭമായിരുന്നു ചാർമ്മിള എന്ന നടി.

'ചീര പൂവുകൾക്ക് ഉമ്മ കൊടുക്കുന്ന നീലക്കുരുവികളേ' എന്ന് തുടങ്ങുന്ന ഗാനം പടിയെത്തിയ ആ പാവാടക്കാരി. വിടർന്ന ശോഭയാർന്ന കണ്ണുകൾ, പ്രകാശം പരത്തുന്ന പുഞ്ചിരി, കുട്ടിത്തം വിടരുന്ന പ്രകൃതമുള്ള ധനത്തിലും കാബൂളിവാലയിലും കേളിയിലും ഒക്കെ മലയാളികൾക്ക് മറക്കാനാവാത്ത സുന്ദരഗാനങ്ങളിലൂടെ ഇന്നും കാണുന്ന മുഖശ്രീ.

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച അവർക്ക് മലയാള സിനിമാ ലോകം തിരികെ നൽകിയത് ഒരിക്കലും ഓർക്കാൻ ഇഷ്‍ടപ്പെടാത്തതും വേദന നിറഞ്ഞതുമായ അനുഭവങ്ങൾ മാത്രമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം അവർ തമിഴിലെ സൺ ടിവി ഉൾപ്പെടെയുള്ള നിരവധി ചാനലുകൾക്ക് കൊടുത്ത അഭിമുഖങ്ങൾ കണ്ടാൽ മലയാളികളായ നാം ലജ്ജിച്ച് തല താഴ്ത്തും.

പയ്യൻമാരായ നിർമ്മാതാക്കൾ ചേർന്ന് ഒരു സിനിമ എടുക്കുന്നു. അവർ ചാർമ്മിളയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാൾ അവർ ആവശ്യപ്പെടുന്നു ഞങ്ങളിൽ മൂന്ന് പേരിൽ ഒരാളുടെ കൂടെ ചേച്ചി സഹകരിക്കണമെന്ന്. അത് ആരെ വേണമെന്ന് ചേച്ചിക്ക് തീരുമാനിക്കാമെന്നും പണം പ്രശ്‌നമല്ലെന്നും അവർ പറഞ്ഞു.

ഒടുവിൽ അഭിനയിച്ച പണം പോലും വാങ്ങാതെ അവിടെ നിന്ന് പോരേണ്ടി വന്ന കഥ അവർ ചാനലിലൂടെ പറയുകയുണ്ടായി. ഒരു തമിഴ് സിനിമയുടെ റീമേക്ക് പൊള്ളാച്ചിയിൽ വച്ച് നടക്കുമ്പോൾ പ്രൊഡക്ഷൻ മാനേജർ വന്ന് പറയുന്നു നിർമ്മാതാവിനോട് യാത്ര പറയാൻ ചെല്ലാൻ. അവർ സഹായികളായ രണ്ട് സ്ത്രീകളെയും കൂട്ടി അവിടേക്ക് ചെല്ലുമ്പോൾ എട്ട് പേർ കാലിയാവാറായ കുപ്പി തീർക്കുകയായിരുന്നു.

പെട്ടന്ന് അവിടേക്ക് കയറിച്ചെന്ന ചാർമ്മിളയെ പലരും കടന്നുപിടിക്കുന്നു. അവർക്ക് ഒപ്പം വന്ന മേക്കപ്പ് അക്കയുടെ സാരി വലിച്ചഴിച്ചു. ഒരാളുടെ കൈയിൽ കടിച്ചുകൊണ്ട് ചർമ്മിള അവിടെ നിന്ന് ഇറങ്ങിയോടി. എന്നാൽ അവർ താമസിച്ച ഹോട്ടലുകാർ പോലും ആ പരാതി ചെവിക്കൊണ്ടില്ല. പിന്നീട് അവിടെയുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് അവരുടെ രക്ഷകരായത്. പോലീസ് വന്ന് അവിടെ ഉള്ളവരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു.

തമിഴ് സിനിമയിൽ നിന്നും മലയാളത്തിലേക്ക് കടക്കാൻ തന്നെ കാരണം മലയാളത്തിലെ മാന്യമായ വസ്ത്രധാരണമാണെന്ന് അവർ പറയുന്നു. തമിഴിൽ ആവുമ്പോൾ ഗ്ലാമർ ഡ്രസുകൾ ധരിക്കേണ്ടി വരും. എന്നാൽ മലയാളത്തിൽ വന്നുപെട്ട അവർക്ക് ജീവിതം തന്നെ ബലിയർപ്പിക്കേണ്ടി വന്നു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അവരുടെ മലയാളത്തിലേക്കുള്ള കടന്നുവരവ്. ധനം, അങ്കിൾ ബൺ, കാബൂളിവാല, രാജധാനി, അർജുനൻ പിള്ളയും അഞ്ച് മക്കളും തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അവർ പ്രിയങ്കരിയായത്.

കത്തോലിക്കൻ കുടുംബത്തിൽ ജനിച്ചത് കൊണ്ട് കടുത്ത ദൈവ വിശ്വാസിയായിരുന്നു അവർ. ജീവിതത്തിൽ സത്യസന്ധത മുറുകെ പിടിക്കുകയും ചെയ്‌ത ആളായിരുന്നു. ആ ആത്മാർത്ഥത അവരുടെ ആദ്യ പ്രണയത്തിൽ തന്നെ മുഴുനീളം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ആ പ്രണയസാഫല്യത്തിന് വേണ്ടി തന്റെ ജീവൻ തന്നെ ബലിയർപ്പിക്കാൻ തയ്യാറായതിൽ നിന്ന് നമുക്കത് മനസിലാക്കാം.

ജീവന് തുല്യം സ്നേഹിച്ചയാളെ നഷ്‍ടമാവുമെന്ന് തോന്നിയപ്പോൾ ആ പെൺകുട്ടി മറ്റൊന്നും ആലോചിച്ചില്ല, രണ്ട് കൈയിലെയും ഞരമ്പ് മുറിച്ചു. അന്ന് അവരെ കാണാൻ എത്തിയ സംവിധായകൻ ബൈജു കൊട്ടാരക്കര സാഹചര്യം ഓർക്കുന്നുണ്ട്. വിലകൂടിയ ഷർട്ടുകളും വസ്ത്രങ്ങളും ഒക്കെ അവിടെ കാമുകനായി ഒരുക്കിവച്ചിരുന്നു അവർ ക്രിസ്‌മസിന്‌.

അവിടെ നിന്നും അവർക്ക് ആശംസ നേർന്നുകൊണ്ട് അവിടെ നിന്ന് പോയ ബൈജുവിന് വൈകുന്നേരം ഒരു കോൾ വരുന്നു, അവൻ തന്നെ ചതിച്ചു എന്ന് പറഞ്ഞു കൊണ്ടായിരുന്നു അത്. അങ്ങനെ അതോടെ ജീവിതം അവസാനിപ്പിക്കാൻ അവൾ ശ്രമിച്ചുവെങ്കിലും വിധി അവളെ തോൽപ്പിച്ചു. അവൾ വീണ്ടും ജീവിതത്തിലേക്ക് തന്നെ തിരിച്ചുവന്നു. തന്നെ ചതിച്ചുകടന്നു കളഞ്ഞ കാമുകനോട് പരാതിയോ പരിഭവമോ ഒന്നും അവൾക്കില്ലായിരുന്നു.

ഒരുപാട് നാൾ ഒരുമിച്ച് ലിവിംഗ് ടുഗെദർ പോലെ കഴിഞ്ഞ ശേഷം നിഷ്‌കരുണം അവളെ തള്ളിപ്പറയുകയായിരുന്നു അയാൾ. അവളുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് പറഞ്ഞത്. ആ വേദന നിറഞ്ഞ നാളുകൾക്ക് ശേഷം അവർ വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തി. അടിവാരം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കിഷോർ സത്യയെ അവർ പരിചയപെടുന്നത്.

ദുഖങ്ങളിൽ അദ്ദേഹം അവർക്ക് ആശ്വാസം പകർന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ചാർമ്മിളയെ അടുപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വിവാഹം നടന്നത്. ഒരുപാട് സ്വപ്‌നങ്ങളോടെയും മോഹങ്ങളോടെയും ആരംഭിച്ച ജീവിതം, പക്ഷേ അവിടെയും അവളെ വിധി തോൽപ്പിക്കുകയാണ് ചെയ്‌തത്‌. ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല.

അവർ എന്നെന്നേക്കുമായി പിരിഞ്ഞു. തകർന്നുപോയ അവർ ആയിടെയാണ് സഹോദരിയുടെ കൂട്ടുകാരൻ രാജേഷിനെ പരിചയപ്പെടുന്നത്. രാജേഷിന് ചാർമ്മിളയെ വലിയ ഇഷ്‌ടമായിരുന്നു. ആ ഇഷ്‌ടം മനസിലാക്കിയ ചാർമ്മിള തന്നെക്കാൾ ഏഴെട്ട് വയസ് ഇളയതായതിനാൽ പിന്മാറാൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ അതിന് തയ്യാറായില്ല.

അങ്ങനെ അവർ വിവാഹിതരായി. ആ വിവാഹം അവർ ആഘോഷമാക്കി. സമ്പാദിച്ച പണം മുഴുവൻ ആർഭാടത്തിനായി വിനിയോഗിച്ചു. പണമൊക്കെ തീർന്നപ്പോൾ മെല്ലെ മെല്ലെ ദാമ്പത്യം ഉലഞ്ഞു. അവർക്ക് ഒരു ആൺകുട്ടിയും ജനിച്ചിരുന്നു. അങ്ങനെ മൂന്നാം ഊഴവും അവസാനിച്ചതോടെ അവർക്ക് മേലെ ആകാശവും താഴെ ഭൂമിയുമായി. ശേഷം അവരുടെ മകന്റെ പഠനം ഏറ്റെടുത്തത് വിശാലും തമിഴ് അഭിനേതാക്കളുടെ സംഘടനയുമാണെന്ന് ചാർമ്മിള തന്നെ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+