അമേരിക്കയിൽ ചെന്ന് ടിനി ചെയ്ത ആ മണ്ടത്തരം, പോലീസ് ഞെട്ടി, ടിനി കരഞ്ഞ് കാല് പിടിച്ചു, വെളിപ്പെടുത്തി സംവിധായകൻ
പ്രേം നസീറിനെ കുറിച്ച് വിവാദ പരാമർശം നടത്തി പുലിവാൽ പിടിച്ചിരിക്കുകയാണ് നടൻ ടിനി ടോം. നസീർ അവസാന കാലത്ത് അവസരങ്ങൾ കുറവായത് കാരണം മേക്കപ്പിട്ട് അടൂർ ഭാസിയുടേയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നും മനസ്സ് വിഷമിച്ചാണ് അദ്ദേഹം മരിച്ചത് എന്നുമാണ് ടിനി പറഞ്ഞത്. ഒരു സീനിയർ നടൻ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ടിനി പറഞ്ഞു.
സിനിമാ രംഗത്ത് നിന്നും പുറത്ത് നിന്നും വലിയ പ്രതിഷേധം ഉയർന്നതോടെ ടിനി ടോം മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. ഇത്തരം മണ്ടത്തരങ്ങൾ ടിനി ചെയ്യുന്നത് ആദ്യമായിട്ടല്ല എന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ പോയപ്പോൾ വലിയൊരു മണ്ടത്തരം ചെയ്ത ടിനി കരഞ്ഞ് കാല് പിടിച്ചാണ് രക്ഷപ്പെട്ടത് എന്നും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകളിങ്ങനെ: '' ടിനി ടോമിന്റെ ചരിത്രമെടുത്താല്‍ പലപ്പോഴും വന്‍ കുഴപ്പങ്ങളില്‍ ചെന്ന് പെടുകയും അവിടെ നിന്ന് കരഞ്ഞ് കാല് പിടിച്ച് ഊരിപ്പോരുകയും ചെയ്യും. പൊതുവേ ശ്രദ്ധക്കുറവും അല്പം വിവരക്കുറവും ഉളള ആളാണ്. സ്വന്തം മണ്ടത്തരങ്ങള്‍ കൊണ്ട് തന്നെയാണ് അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. പ്രേംനസീറിന്റെ കഥ ടിനി പറഞ്ഞത് ഒരു സീനിയര്‍ നടന് പറഞ്ഞത് എന്നാണ്. വളരെ സീനിയര്‍ ആര്‍ട്ടിസ്റ്റായ തന്നോട് ടിനിയുടെ ഒരു കഥ അയാള്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ചെടുത്ത കഥയല്ലിത്.

പണ്ടൊരിക്കല്‍ അമേരിക്കയിലെ ഒരു പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരാനായി അവിടുത്തെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ സംഭവിച്ച കഥയാണ്. ബാഗേജ് എല്ലാം കയറ്റി അയച്ച് ഹാന്‍ഡ് ബാഗേജുമായി ടിനി സെക്യൂരിറ്റി പരിശോധനയ്ക്ക് എത്തിയപ്പോള്‍ എക്സറേയിലൂടെ കടന്ന് പോയ ടിനിയുടെ ഹാന്‍ഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാര്‍ ഞെട്ടി. അതിനകത്ത് ഒരു മുഴം നീളമുളള ഒരു വലിയ കത്തി.
ടിനിയെ അവര്‍ കയ്യോടെ തൂക്കിയെടുത്ത് അകത്തേക്ക് കൊണ്ട് പോയി. പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ കത്തി കണ്ട് അമ്പരന്നു. അവര്‍ നോക്കുമ്പോള്‍ ഒരു തടിമാടന്‍, ഇനി വിമാനം തട്ടിയെടുക്കാന്‍ വന്നതാണോ എന്ന് സംശയിച്ചുണ്ടാകാം. അമേരിക്കയാണെന്ന് ഓര്‍ക്കണം. ജീവിതത്തില്‍ ഇനി വെളിച്ചം കാണാതെ പോകേണ്ടി വരുന്ന സന്ദര്‍ഭം. ഒരു ചെറിയ കത്രിക പോലും വിമാനത്തില്‍ കൊണ്ട് പോകാന്‍ അനുവാദം ഇല്ലെന്ന് ഓര്‍ക്കണം. അവിടെയാണ് ഒരു മുഴം നീളമുളള കത്തി.
അപ്പോഴാണ് ടിനിയുടെ മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് പരിപാടിക്ക് കൂടെ വന്ന് അവിടെ മുങ്ങിയ കൂട്ടുകാരന് അയാളുടെ അമ്മച്ചിക്ക് തന്നുവിട്ട കറിക്കത്തിയാണല്ലോ എന്ന്. സ്വതസിദ്ധമായ തന്റെ കരച്ചിലും കാല് പിടുത്തവും അവിടെയും അരങ്ങേറി. അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല. ടിനി പറയുന്നു തന്റെ രക്ഷകനായി വന്നത് തന്റെ പെട്ടിയിലുണ്ടായിരുന്ന ഒരു ബൈബിളാണ് എന്നാണ്.
ആ ബൈബിളെടുത്ത് നെഞ്ചോട് ചേര്‍ത്ത് വെച്ച് ടിനി കരഞ്ഞ് കൊണ്ട് സത്യം ചെയ്തു. അത് കണ്ട് മനസ്സലിഞ്ഞാണ് അവര്‍ ടിനിയെ വിട്ടയച്ചത്. മണ്ടത്തരങ്ങള്‍ കൊണ്ട് അരങ്ങേറുന്ന ഇത്തരം പരിപാടികള്‍ ടിനി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കാലങ്ങളേറെയായി. ടിനി മുന്‍പ് ഒരു ആരോപണം ഉന്നയിച്ചത് മയക്കുമരുന്ന് ഉപയോഗിക്കുന്ന മലയാളത്തിലെ ഒരു നായകന്റെ പല്ല് ദ്രവിച്ച് പോയി എന്നാണ്. ആളിന്റെ പേര് വെളിപ്പെടുത്താത്തത് കാരണം പല യുവനടന്മാരും സംശയത്തിന്റെ നിഴലിലായി. ഇന്നും ആ സംശയം ദൂരീകരിക്കപ്പെട്ടിട്ടില്ല''.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications