'അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു എന്നെ പറ്റി കൂട്ടുകാരും ടീച്ചേഴ്സും ധരിച്ചിരുന്നത്'; വിധു പ്രതാപ്
ഏറെ ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. വേറിട്ട ശബ്ദം തന്നെയാണ് വിധു പ്രതാപിനെ വ്യത്യസ്തനാക്കുന്നത്. എന്നും ഓർത്ത് വെയ്ക്കാൻ പാകത്തിൽ എത്രയോ പാട്ടുകൾ വിധു ഇതിനകം പാടി. വിധു പാടിയ പാട്ടുകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും വിധു എത്താറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്. വിധു പ്രതാപ് തന്റെ അമ്മൂമ്മയെക്കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ തനിക്ക് ധൈര്യം തന്നതിന് പിന്നിൽ അമ്മൂമ്മ അവരുടെ ജീവിതത്തിൽ നിന്ന് എനിക്കായി മാറ്റിവെച്ച ഒരു പതിറ്റാണ്ടിലേറെയുള്ള പ്രയത്നത്തിന് പങ്കുണ്ട് എന്നാണ് വിധു കുറിച്ചത്.
അമ്മയില്ലാത്ത കുട്ടി' എന്നായിരുന്നു തന്റെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ തന്നെ പറ്റി തന്റെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നതെന്നും കാരണം താൻ പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് തന്റെ അമ്മൂമ്മ മാത്രമായിരുന്നുവെന്നും വിധു പറഞ്ഞു. നിരവധിപേരാണ് വിധു പങ്കുവെച്ച കുറിപ്പിന് കമന്റുമായി എത്തുന്നത്.

വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്:
അമ്മയില്ലാത്ത കുട്ടി' എന്നായിരുന്നു എന്റെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ എന്നേ പറ്റി എന്റെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്. കാരണം ഞാൻ പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് എന്റെ അമ്മൂമ്മ മാത്രമായിരുന്നു. ഒരുപക്ഷെ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ എനിക്ക് ധൈര്യം തന്നതിന് പിന്നിൽ , അമ്മൂമ്മ അവരുടെ ജീവിതത്തിൽ നിന്ന് എനിക്കായി മാറ്റിവെച്ച ഒരു പതിറ്റാണ്ടിലേറെയുള്ള പ്രയത്നത്തിന് പങ്കുണ്ട്! വിധു കുറിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് വിധു ജനിച്ചത്. ഹോളി ഏയ്ഞജൽസ്, ക്രൈസ്റ്റ് നഗർ, എന്നീ സ്കൂളുകളിലായി സ്കൂൾ ആയിരുന്നു വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സങ്ങളിൽ പങ്കെടുത്ത് തൻറെ കഴിവ് തെളിയിച്ചു. നാലാം തരത്തിൽ പഠിക്കുമ്പോൾ "പാദമുദ്ര" എന്ന സിനിമയിൽ ആണ് ആദ്യമായി ഗാനം ആലപിച്ചത്. 17-ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് ടി വിയുടെ "വോയ്സ് ഒഫ് ദി ഇയർ" (voice of the year) എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീതസംവിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു.












Click it and Unblock the Notifications