• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലഡാക്കില്‍ ഇന്ത്യന്‍ ബങ്കര്‍ ചൈനീസ് പട്ടാളം പിടിച്ചെടുത്തെന്ന് പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിന്‍റെ ചുവടുപിടിച്ച് സാമൂഹ്യ മധ്യമങ്ങളില്‍ പല തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഇപ്പോള്‍ അതിവേഗത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഒരു ബങ്കര്‍ പിടിച്ചെടുക്കുന്നതിന്‍റേതെന്ന് ധ്വനിപ്പിക്കുന്ന ഒരു ചിത്രവും അതേ കുറിച്ചുള്ള അവകാശ വാദവുമാണ്.

'കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നു. ഇന്ത്യന്‍ ബങ്കര്‍ ചൈനീസ് സൈന്യം പിടിച്ചെടുത്തു'- എന്ന അടിക്കുറിപ്പോടെയാണ് പ്രസ്തുത ചിത്രം ഒരാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് നിരവധിയാളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തതിട്ടുണ്ട്. അതിര്‍ത്തിയില്‍ നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടെങ്കിലും പ്രചരിക്കുന്ന ചിത്രം പഴയതാണെന്നതാണ് യാഥാര്‍ത്ഥ്യം.

യാഥാര്‍ത്ഥ്യം എന്ത്

യാഥാര്‍ത്ഥ്യം എന്ത്

ഗൂഗീള്‍ റിവേഴ്സ് ഇമേജ് സംവിധാനം വഴി പരിശോധിച്ചാല്‍ ഇന്ത്യന്‍ ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് 2016 ഒക്ടോബര്‍ 20 ന് പങ്കുവെച്ച ഒരു ട്വീറ്റിലേക്ക് നമുക്ക് എത്താന്‍ കഴിയും. ലഡാക്കിലെ ഏറ്റുമുട്ടല്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഇന്ത്യയും ചൈനയും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തില്‍ നിന്നുള്ളതാണെന്ന് ഈ ട്വീറ്റിലെ വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

2016 ഒക്ടോബര്‍ 20 ന്

2016 ഒക്ടോബര്‍ 20 ന്

നിരവധി മാധ്യമങ്ങളും അന്ന് തന്നെ ഈ സംയുക്ത സൈനികാഭ്യാസത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുരാജ്യങ്ങളുടേയും പട്ടാളം സംയുക്ത സൈനികാഭ്യാസം നടത്തിയതായി 2016 ഒക്ടോബര്‍ 20 ന് പുറത്തു വന്ന പിടി ഐയുടെ ഒരു റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് ഡിസാസ്റ്റർ റിലീഫ് (എച്ച്എഡിആർ) എന്ന പേരില്‍ ഒരു പകൽ നീണ്ട് നില്‍ക്കുന്ന അഭ്യാസ പ്രകടനങ്ങളാണ് അന്ന് നടന്നത്.

ആദ്യം ഫെബ്രുവരിയില്‍

ആദ്യം ഫെബ്രുവരിയില്‍

ഒരു ഇന്ത്യൻ അതിർത്തി ഗ്രാമത്തിൽ ഭൂകമ്പത്തിന്റെ സാങ്കൽപ്പിക സാഹചര്യം രൂപപ്പെടുത്തുകയും അതിനുശേഷം സംയുക്ത സംഘങ്ങൾ രക്ഷാപ്രവർത്തനം, പലായനം, വൈദ്യസഹായം എന്നിവ നടത്തുകയുമായിരുന്നു. അതേവര്‍ഷം ഫെബ്രുവരിയില്‍ കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ ഗാരിസണിലെ ബോർഡർ പേഴ്‌സണൽ ഹട്ട് മേഖലയില്‍ നടന്ന അഭ്യാസ പ്രകടനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഒക്ടോബറിലേത്.

ഫെബ്രുവരിയിൽ ചൈനീസ് ഭാഗത്ത്

ഫെബ്രുവരിയിൽ ചൈനീസ് ഭാഗത്ത്

ഫെബ്രുവരിയിൽ ചൈനീസ് ഭാഗത്തും ഒക്ടോബര്‍ ഇന്ത്യൻ ഭാഗത്തുമുള്ള നിയന്ത്രണ രേഖയുടെ പരിധിയിലായിരുന്നു അഭ്യാസ പ്രകടനങ്ങള്‍ നടന്നതെന്ന് സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യൻ ടീമിനെ ബ്രിഗേഡിയർ ആർ എസ് രാമനും ചൈനീസ് ടീമിനെ ശ്രീ. കേണൽ ഫാൻ ജുനുമാണ് നയിച്ചത്.

cmsvideo
  India-China Conflict In Eastern Ladakh Border | Oneindia Malayalam
  ആര്‍മി പ്രസ്താവന

  ആര്‍മി പ്രസ്താവന

  ഈ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ മികച്ച വിജയമായിരുന്നെന്ന് പട്ടാളം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടിരുന്നു. പ്രകൃതിദുരന്തമുണ്ടായാൽ അതിർത്തിയിലെ ജനങ്ങൾക്ക് സഹായം നൽകുന്നതിനുള്ള അഭ്യാസങ്ങൾ പരിഷ്കരിക്കുക മാത്രമല്ല, കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിലെ കരസേനയിലെ ഇരു രാജ്യങ്ങളുടേയും സേനകൾ തമ്മിലുള്ള വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുകയും ചെയ്തെന്നും പ്രസ്താവന അവകാശപ്പെട്ടു.

  അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് എംഎ ബേബി

  ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി! സിപിഎമ്മിനെ അടപടലം പൂട്ടും!

  Fact Check

  വാദം

  ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും പട്ടാളം ഏറ്റമുട്ടുന്നു

  നിജസ്ഥിതി

  പ്രചരിക്കുന്നത് ഇന്ത്യ-ചൈനീസ് സംയുക്ത സൈനിക അഭ്യാസത്തിന്‍റെ ചിത്രങ്ങള്‍

  റേറ്റിങ്

  False
  വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

  English summary
  did Chinese troops have captured an Indian bunker in Ladakh? this is the reality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X