Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ചോ? വീഡിയോക്ക് പിന്നില്‍

ഷാരൂഖ് ഖാന്‍ മകന്‍ ആര്യന്‍ ഖാനായിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. പ്രധാന കാരണം അദ്ദേഹത്തെ മയക്കുമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തതും, പിന്നീട് ജയിലില്‍ കഴിയേണ്ടി വന്നതുമായിരുന്നു. അതിന് ശേഷം ഒരുപാട് വിവരങ്ങള്‍ ആര്യനെ കുറിച്ച് പുറത്തുവന്നിരുന്നു. വര്‍ഷങ്ങളായി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു എന്‍സിബി നല്‍കിയ വിവരങ്ങള്‍. എന്നാല്‍ ഇതൊന്നും തെളിയിക്കപ്പെട്ടിരുന്നില്ല.

ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് ആര്യന് കേസില്‍ ജാമ്യം അടക്കം കിട്ടിയത്. എന്നാല്‍ അതിന് ശേഷം താരത്തെ പൊതുമധ്യത്തില്‍ കണ്ടിട്ടുമില്ല. ഷാരൂഖ് ഖാനും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നില്ല.അതേസമയം ആര്യനെ കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്താണ് ഇതിന് പിന്നിലുള്ള സത്യാവസ്ഥയെന്ന് പരിശോധിക്കാം.

1

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ശേഷം ആര്യന്‍ ഖാനും ഷാരൂഖ് ഖാനുമെതിരെ ഇന്റര്‍നെറ്റില്‍ വ്യാപകമായ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. ഷാരൂഖിന്റെ കുടുംബം അതിനോട് പ്രതികരിക്കാന്‍ പോയിട്ടില്ല. എന്നാല്‍ ഷാരൂഖിന്റെ ആരാധകരാണ് ഇതിനെ നേരിടുന്നത്. അതേസമയം കോടതി നേരത്തെ ആര്യനെതിരെ തെളിവില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്‍സിബി നിരത്തിയ വാദങ്ങളൊന്നും ജാമ്യം നിഷേധിക്കാന്‍ മാത്രമുള്ളതല്ലെന്നും ഹൈക്കോടതി ജാമ്യം നല്‍കി കൊണ്ട് പറഞ്ഞ്. ഈ സംഭവങ്ങള്‍ ശേഷം എന്‍സിബി കേസ് അന്വേഷിച്ച രീതിയില്‍ വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയെ മാറ്റുകയും ചെയ്തിരുന്നു. എന്നിട്ടും ആര്യനെതിരെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

2

വിമാനത്താവളത്തില്‍ ഒരാള്‍ പരസ്യമായി മൂത്രമൊഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുന്നത്. ആര്യനെതിരെയുള്ള പുതിയ തെളിവ് എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകന്‍ ശരിക്കും മയക്കുമരുന്ന് അഡിക്ടായിട്ടുള്ള വ്യക്തിയാണെന്നും ഇവര്‍ പറയുന്നു. ഈ വീഡിയോയില്‍ കാണുന്ന വ്യക്തി ആര്യന്‍ ഖാനാണെന്ന് ഇത് പുറത്തുവിട്ടവര്‍ പറയുന്നു. വിമാനത്താവളത്തില്‍ നിലയില്ലാതെ പെരുമാറുന്ന ഒരു യുവാവാണ് ഈ വീഡിയോയിലുള്ളത്. ആര്യനുമായി സാമ്യമുള്ളതാണ് ഇയാളുടെ മുഖം. ഇത് ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആര്യനാണോ ഈ വീഡിയോയിലുള്ളത്?

3

ആര്യനല്ല ഈ വീഡിയോയില്‍ ഉള്ളത് എന്നതാണ് സത്യം. ഈ പ്രചാരണം വ്യാജമാണ്. ഹോളിവുഡ് ചിത്രം ട്വലൈറ്റിലെ നടനായ ബ്രോണ്‍സന്‍ പെല്ലെറ്റിയറാണ് ഈ വീഡിയോയില്‍ കാണുന്നത്. ഇയാള്‍ അര്‍ധ ബോധാവസ്ഥയിലാണ്. വിമാനത്താവളത്തില്‍ നടന്‍ മൂത്രമൊഴിക്കുന്നതും കാണാം. ലോസ് ആഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. 2012ലാണ് നടന് നാണക്കേടുണ്ടാക്കിയ ഈ സംഭവമുണ്ടായത്. എന്നാല്‍ ഇത് 2019ല്‍ നടന്ന കാര്യമായിട്ടാണ് പ്രചരിപ്പിക്കുന്നത്. ബ്രോണ്‍സന്‍ പെല്ലെറ്റിയറിന്റെ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായതാണ്. എന്നിട്ടും ഇത്തരമാരു വ്യാജ പ്രചാരണത്തിന് വേണ്ടി ആര്യനെതിരെ ഉപയോഗിക്കുകയായിരുന്നു.

4

ആര്യന്‍ ഖാന്റെ മറ്റൊരു വേര്‍ഷന്‍ അമേരിക്കയില്‍. അവനും ഡ്രഗ് അഡിക്ടാണ്. എയര്‍പോര്‍ട്ട് ലോബിയില്‍ നിന്ന് മൂത്രമൊഴിക്കുകയാണ് അയാള്‍. അതും പരസ്യമായി. സമീര്‍ വാങ്കഡെ സിന്ദാബാദ് എന്നും മഹേഷ് ചന്ദ്ര എന്ന യൂസര്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോ തരംഗമായത്. അതേസമയം ഈ വീഡിയോയില്‍ കാണുന്നത് ആര്യന്‍ ഖാനല്ലെന്നും, തീര്‍ത്തും വ്യാജമായ പരാതിയാണ് ഇതെന്നും വ്യക്തമാണ്. ഈ സംഭവം നടക്കുന്ന സമയത്ത് ആര്യന്‍ അമേരിക്കയില്‍ വിദ്യാര്‍ത്ഥിയുമല്ല. കുറച്ച് കൂടി ചെറിയ കുട്ടിയായിരിക്കും ആ സമയത്ത് ആര്യന്‍. തീര്‍ച്ചയായും ഷാരൂഖ് ഖാനും ആ സമയത്ത് ആര്യനൊപ്പം ഉണ്ടാവുമായിരുന്നു.

5

നേരത്തെ ജയിലില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് ആര്യന്റെ മനോനില ആകെ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സൈക്കോളജിസ്റ്റിന്റെ സേവനവും ഗൗരി ഖാന്‍ തേടിയിരുന്നു. രാത്രികാല ആഘോഷങ്ങള്‍ക്ക് പോകുന്നതിനും ആര്യന് വിലക്കുണ്ടായിരുന്നു. ഷാരൂഖിന്റെ പിറന്നാള്‍ കുടുംബത്തോടൊപ്പം ഫാംഹൗസിലായിരുന്നു. നേരത്തെ വെള്ളിയാഴ്ച്ചകളില്‍ വന്ന് ഒപ്പിടേണ്ടെന്ന് കോടതി വിധിയും വന്നിരുന്നു. ഷാരൂഖിന്റെ ബോഡി ഗാര്‍ഡ് അടക്കം ആര്യന് സുരക്ഷയൊരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എന്‍സിബി പല സാക്ഷികളെയും കൃത്രിമമായി ഉണ്ടാക്കിയെന്ന പരാതിയും നിലവിലുണ്ട്. കേസില്‍ കാര്യമായിട്ടുള്ള തെളിവില്ലെന്നാണ് എന്‍സിബിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് വ്യാജ പ്രചാരണം നടക്കുന്നത്.

Fact Check

വാദം

ഷാരൂഖ് ഖാന്റെ മകന്‍ വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ചു

നിജസ്ഥിതി

പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത് ആര്യന്‍ ഖാനല്ല. ഹോളിവുഡ് ചിത്രം ട്വലൈറ്റിലെ നടനായ ബ്രോണ്‍സന്‍ പെല്ലെറ്റിയറാണ് ഈ വീഡിയ

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+