കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ഘട്ട കൊവിഡ് സഹായം കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നുണ്ടോ? പ്രചാരണത്തിന്റെ സത്യാവസ്ഥ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ കുറഞ്ഞ് വരുന്നത് ആശ്വാസമാവുകയാണ്. അതേസമയം കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുളള സാധ്യതകള്‍ ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നു. കൊവിഡുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ യാതൊരു പഞ്ഞവും ഇല്ല.

ഏറ്റവും ഒടുവിലായി വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നാലാം ഘട്ട കൊവിഡ് ആശ്വാസ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ്. ഈ പ്രചാരണത്തില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോയെന്ന് പരിശോധിക്കാം...

സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

fc

Recommended Video

cmsvideo
ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

കൊവിഡിനിടെ സര്‍ക്കാര്‍ സഹായം എന്ന തലക്കെട്ടിലുളള കുറിപ്പാണ് പ്രചരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നാലാം ഘട്ട കൊവിഡ് സഹായത്തിന് വേണ്ടി അപേക്ഷിക്കാനും ഈ കുറിപ്പില്‍ പറയുന്നു. അപേക്ഷ നല്‍കുന്നതിന് ചില സ്റ്റെപ്പുകള്‍ ഉണ്ടെന്നും വേഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാനും ഈ അവസരം പാഴാക്കരുതെന്നും ഈ കുറിപ്പില്‍ പറയുന്നു. അപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയിരിക്കുന്നത് cutt.ly എന്ന വെബ്‌സൈറ്റിന്റെ അഡ്രസ് ആണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ഈ വിവരം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പിഐബി ട്വീറ്റില്‍ ആവശ്യപ്പെടുന്നു. ഇത്തരം ഫോര്‍വേര്‍ഡ് സന്ദേശങ്ങളില്‍ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങള്‍ വ്യാജ വെബ്‌സൈറ്റുകളുമായി പങ്കുവെയ്ക്കരുത് എന്നും പിഐബി നിര്‍ദേശിക്കുന്നു.

ഹോട്ട് ആന്റ് ഗ്ലാമർ... നടി ആത്മികയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Fact Check

വാദം

കേന്ദ്ര സര്‍ക്കാര്‍ നാലാം ഘട്ട കൊവിഡ് ആശ്വാസ ഫണ്ട് പ്രഖ്യാപിച്ചു

നിജസ്ഥിതി

കേന്ദ്ര സര്‍ക്കാര്‍ നാലാം ഘട്ട കൊവിഡ് ആശ്വാസ ഫണ്ട് പ്രഖ്യാപിച്ചുവെന്നത് വ്യാജ പ്രചാരണം

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Is Central Government is providing Phase 4 Covid-19 Relief Fund?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X