ഹലാല്‍ ലേബലില്‍ ശബരിമലയിലെ അരവണ പായസം; പ്രചാരണത്തിലെ സത്യമിതാണ്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന അരവണപായസം ഹലാല്‍ ലേബലോട് കൂടി വിതരണം ചെയ്യുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. രാമയ്യര് ശ്രീനിവാസന് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള ഇംഗ്ലീഷ് പോസ്റ്റാണ് ഇപ്പോള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അല്‍ സാഹ എന്ന കമ്പനിയുടെ അരവണ പാത്രത്തിന്റെ ചിത്രവും ചേര്‍ത്തുവച്ചാണ് പ്രചാരണം നടക്കുന്നത്. ശബരിമലയിലെ അരവണ നിര്‍മ്മാണത്തിന്റെ കരാര്‍ മുസ്ലീം മതസ്ഥര്‍ക്ക് നല്‍കിയെന്നാണ് പ്രചരിക്കുന്ന അവകാശവാദം.

ഇതോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന വിവരണവും പോസ്റ്റിനോടൊപ്പം പ്രചരിക്കുന്നുണ്ട്. ചിലര്‍ ശബരിമലയില്‍ നിന്നുള്ള അരവണ വാങ്ങരുതെന്ന പ്രചരണവും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് ഒന്ന് ഇങ്ങനെയാണ്, 'ശബരിമലയിലെ അരവണ പായസം ഉണ്ടാക്കാനുള്ള കരാര്‍ ഒരു മുസ്ലിംമിനു ദേവസ്വംബോര്‍ഡ് കൊടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ അരവണ പായസം ഒരു അയ്യപ്പ ഭക്തനും വാങ്ങരുത് കാരണം ഹലാല്‍ വല്‍ക്കരണത്തിന്റെ ഭാഗ മായി അരവണ പായസം നിര്‍മ്മിക്കുന്നത് തുപ്പല് ചേര്‍ത്തതായിരിക്കാം, അത് കൊണ്ട് ദേവസ്വം ബോര്‍ഡിന്റെ അരവണ പായസം ഒരാളും വാങ്ങിക്കരുത് പകരം പന്തളം കൊട്ടാരത്തില്‍ ശുദ്ധ മായ അരവണ ലഭിക്കുന്നതാണ്'- ലയനു പട്ടാനൂര് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.
മലയാളത്തില്‍ കൂടാതെ തമിഴ് അടക്കമുള്ള ഭാഷകളില്‍ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ വാട്സാപ്പ് വഴി ഇത്തരത്തിലുള്ള സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് കണ്ടെക്കാന്‍ സാധിച്ചു. എന്നാല്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വാസ്തവ വിരുദ്ധമാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അല്‍ സാഹ. അവരുടെ അരവണയുടെ ടിന്നിന് പുറത്ത് ശബരിമലയിലേതാണെന്ന് സൂചിപ്പിക്കുന്ന എഴുത്തുകളോ ചിത്രങ്ങളോ ഒന്നും തന്നെയില്ല. എന്നാല്‍ ശബരിമലയിലെ അരവണ പായസത്തിന്റെ ടിന്നിന്റെ അയ്യപ്പ ചിത്രവും ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എന്ന എഴുത്തുമുണ്ടാകും. ഒപ്പം അരവണ പ്രസാദം എന്ന് താഴെ പ്രിന്റ് ചെയ്തിട്ടുമുണ്ടാകും.
കേരളത്തിലെ പല ക്ഷേത്രങ്ങളിലും വിശേഷ ദിവസങ്ങളില്‍ വീടുകളിലും അരവണ പായസം ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് സ്വകാര്യ സഥാപനങ്ങള്‍ക്ക് അരവണ ഉണ്ടാക്കുന്നതിനും വില്‍ക്കുന്നതിനും തടസമില്ല. അത്തരം ഉത്പന്നങ്ങള്‍ക്ക് ശബരിമലയുടെതോ ദേവസ്വം ബോര്‍ഡുമായോ ബന്ധമില്ല. ഒരു സ്വകാര്യ സ്ഥാപനം മാത്രമാണ് അല്സാഹ.
ഹലാല്‍ എന്ന ലേബലോടെയുള്ള അരവണ പായസം ശബരിമലയുടെതല്ല. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സാഹ എന്ന കമ്പനിയുടേതാണ്. ഈ ഉത്പന്നത്തിന്റെ ചിത്രം തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്. ശബരിമല അരവണ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് നേരിട്ടാണ് പ്രസാദം ഉണ്ടാക്കുന്നത്.

Fact Check
വാദം
ശബരിമലയിലെ അരവണ നിര്‍മ്മാണത്തിന്റെ കരാര്‍ മുസ്ലീം മതസ്ഥര്‍ക്ക് നല്‍കിയെന്നാണ് പ്രചരിക്കുന്ന അവകാശവാദം.
നിജസ്ഥിതി
ഹലാല്‍ എന്ന ലേബലോടെയുള്ള അരവണ പായസം ശബരിമലയുടെതല്ല. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സാഹ എന്ന കമ്പനിയുടേതാണ്.
റേറ്റിങ്
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications