കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണുനാശിനി കുത്തിവയ്ച്ചാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ കഴിയുമോ? പ്രചാരണത്തിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധത്തിനായി അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വാദമായിരുന്നു ഇത്. അണുനാശിനി ആരെങ്കിലും കുത്തിവെച്ചാല്‍ മരിക്കുമെന്ന് ഉറപ്പാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണുനാശിനികള്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ കൊറോണ വൈറസിനെ കൊല്ലാം എന്നല്ലേ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ശരീരത്തിലേക്ക് കുത്തിവച്ചൂടെ എന്നാണ് ട്രംപിന്റെ ചോദ്യം. ഇതുവഴി ശരീരം മുഴുവന്‍ ശുദ്ധീകരിക്കാന്‍ കഴിയുമോ എന്ന് പരീക്ഷിക്കണം എന്നും ട്രംപ് പറഞ്ഞിരുന്നു.

corona

ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പല ആളുകളിലും ഇത് സംബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിത ഈ വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നു. വ്യക്തികളുടെയോ കൂട്ടംകൂടി നില്‍ക്കുന്നവരുടെയോ ശരീരത്തില്‍ അണുനാശിനി ഒരിക്കലും തളിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. രാസഅണുനാശിനി ശരീരത്തില്‍ പ്രയോഗിക്കുന്നത് ശാരീരികമായും മാനസികമായും ഹാനീകരമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ അണുനാശിനി കമ്പനികളായ ഡെറ്റോളും ലൈസോളും പ്രസ്താവനയുമായി രംഗത്തെത്തി.ഏത് സാഹചര്യത്തിലായാലും തങ്ങളുടെ അണുനാശിനികള്‍ കുത്തിവയ്ക്കുകയോ കുടിക്കുകയോ ചെയ്യരുത് എന്നാണ് റെക്കിറ്റ് ബെന്‍കീസര്‍ ഉപഭോക്താക്കളോട് പറയുന്നത്. റെക്കീറ്റ് ബെന്‍കീസര്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണും ലൈസോളും ഡെറ്റോളും. അണുനാശിനികള്‍ അപകടകാരികളാണ്. അവ കുടിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്താല്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും എന്നാണ കമ്പനി നല്‍കുന്ന മുന്നറിയിപ്പ്.

അണുനാശിനികളില്‍ പലതും കുടിയ്ക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോ വേണമെന്നില്ല, പ്രശ്നമുണ്ടാകാന്‍. തൊലിപ്പുറമേ പറ്റിയാല്‍ പോലും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. കണ്ണുകള്‍ക്കും, ശ്വസന വ്യവസ്ഥയ്ക്കും മാരകമായ ദൂഷ്യങ്ങള്‍ ഉണ്ടാക്കാനും ഇവ കാരണമായേക്കും.ഡെറ്റോളും ലൈസോളും കൂടാതെ വാനിഷ്, സില്ലിറ്റ് ബാംഗ് എന്നിവയും റെക്കിറ്റ് ബെന്‍കീസറിന്റെ ഉത്പന്നങ്ങളാണ്. തങ്ങളുടെ അണുനാശിനികളും ഹൈജീന്‍ ഉത്പന്നങ്ങളുടെ അവയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. ഉത്പന്നങ്ങളില്‍ എഴുതിവച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി വായിക്കണമെന്നും ഉപഭക്താക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

അതേസമയം,ഡൊണാള്‍ഡ് ട്രംപ് എന്നല്ല, അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെ വ്യാജ വിവരങ്ങള്‍ പറയുമ്പോള്‍, അതിന്റെ അപകടം വളരെ വലുതാണ്. വാട്സ് ആപ്പിലെ ഒരു ഫോര്‍വേഡഡ് സന്ദേശത്തേക്കാള്‍ ആളുകള്‍ ഇതിനെ വിലമതിക്കും എന്നതാണ് വിഷയം. കൊവിഡ് ചികിത്സയില്‍ പരിമിതികള്‍ ഏറെയുള്ള അമേരിക്കയില്‍ ആളുകള്‍ ഇതെല്ലാം വിശ്വാസിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ ഇനിയും കൈവിട്ടുപോകും

English summary
Fact check: Will coronavirus die if infectant is injected into human body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X