സിഡസ് കാഡില ചെയര്‍മാന്‍റെ ബിഎംഡബ്ല്യുവിൽ മോദി സഞ്ചരിച്ചെന്ന് പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ
ദില്ലി: കൊറോണ വൈറസ് വാക്സിൻ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ ലബോറട്ടറികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള രാജ്യത്തിന്‍റെ ശ്രമത്തിൽ തയ്യാറെടുപ്പുകൾ, വാക്സിന്‍ പരീക്ഷണത്തിലെ വെല്ലുവിളികൾ, എന്നിവയുടെ വിശദാംശങ്ങള്‍ അറിയുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസത്തെ സന്ദർശനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
അതേസമയം, പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് തെറ്റായ ഒരു വാര്‍ത്തയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. നവംബർ 28 ന് ചങ്കോദർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി സിഡസ് കാഡില ചെയർമാൻ പങ്കജ് പട്ടേലിന്റെ ബിഎംഡബ്ല്യുവിൽ എത്തിയെന്നാണ് ദിവ്യ ഭാസ്കറില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചരണമെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിക്കുന്നത്. കാർ ഗുജറാത്ത് സർക്കാരിന്റേതാണെന്നും ഏതെങ്കിലും സ്വകാര്യ കമ്പനിയുടേതല്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

ഒരു മണിക്കൂറിലധികം നേര്‍ പ്രധാനമന്ത്രി സിഡസ് കാഡിലയുടെ പ്ലാന്‍റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അഹമ്മദാബാദിലെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തിയത്. 2021 മാർച്ചോടെ വാക്‌സിൻ ട്രയൽ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പ്രതിവർഷം 100 ദശലക്ഷം ഡോസുകൾ വരെ ഉത്പാദിപ്പിക്കാമെന്നും സിഡസ് കാഡില ചെയർമാൻ പങ്കജ് പട്ടേൽ അടുത്തിടെ പറഞ്ഞു.
Recommended Video

Fact Check
വാദം
നവംബർ 28 ന് ചങ്കോദർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി സിഡസ് കാഡില ചെയർമാൻ പങ്കജ് പട്ടേലിന്റെ ബിഎംഡബ്ല്യുവിൽ എത്തി
നിജസ്ഥിതി
മോദി സഞ്ചരിച്ചത് ഗുജറാത്ത് സര്‍ക്കാറിന്‍റെ കാറില്‍












Click it and Unblock the Notifications