കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിസിന്റെ വീട് മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം; എംഎല്‍എയും ഷെയര്‍ ചെയ്തു

Google Oneindia Malayalam News

മലപ്പുറം: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാക്കുകളാണ് ചെലോല്‍ത് റെഡ്യാകും, ചെലോല്‍ത് റെഡ്യാവൂല... എന്നത്. മലപ്പുറം കിഴിശേരിക്കടുത്ത കുഴഞ്ഞളത്തെ ഫായിസ് എന്ന നാലാം ക്ലാസുകാരന്റെ വാക്കുകളാണിത്. കടലാസ് കൊണ്ട് പൂവ് നിര്‍മിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു ഫായിസിന്റെ രസകരമായ വാക്കുകള്‍. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും അതില്‍ യാതൊരു ആശങ്കയുമില്ലാതെ പ്രതികരിച്ച കൊച്ചുമിടുക്കനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഫായിസിന്റെ വാക്കുകള്‍ മില്‍മയും മുഖ്യവാചകമാക്കി. കളക്ടര്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ വ്യക്തികള്‍ ഫായിസിനെ അഭിനന്ദിക്കുകയും ചെയ്തു.

f

എന്നാല്‍ മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച ഫായിസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഫായിസിന്റെ വീട് മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു എന്നായിരുന്നു പ്രചാരണം. ഇടതുപക്ഷ എംഎല്‍എ പിവി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വ്യാജമാണെന്ന് തെളിഞ്ഞതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. ഇടതു സൈബര്‍ സംഘങ്ങള്‍ വ്യാജ വിവരം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ബാഷ സ്റ്റൈലില്‍ രജനികാന്ത്; തമിഴകം കീഴടക്കാന്‍ ഓട്ടോക്കാരന്‍, പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും...ബാഷ സ്റ്റൈലില്‍ രജനികാന്ത്; തമിഴകം കീഴടക്കാന്‍ ഓട്ടോക്കാരന്‍, പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും...

പ്രചാരണം വ്യാജമാണെന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അറിയിച്ച് ഫായിസിന്റെ കുടുംബം തന്നെ പിന്നീട് രംഗത്തുവന്നു. വീടനുത്ത് സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. തങ്ങളുടെ വീട് ആക്രമിച്ചിട്ടില്ല. വ്യാജ വിവരം പ്രചരിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാകാമെന്നും ഫായിസിന്റെ കുടുംബം അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസം ഇങ്ങനെ ഒരു വിവരം പ്രചരിപ്പിച്ചതിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു.

Recommended Video

cmsvideo
Fayiz become part of Malabar information office's pandemic awarness | Oneindia Malayalam

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

Fact Check

വാദം

സോഷ്യല്‍ മീഡിയയില്‍ വൈറലായ നാലാം ക്ലാസ് വിദ്യാര്‍ഥി ഫായിസിന്റെ വീട് മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു

നിജസ്ഥിതി

പ്രചാരണം വ്യാജമാണെന്ന് ഫായിസിന്റെ കുടുംബം തന്നെ അറിയിച്ചു.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Malappuram Student Fayiz's House did not Attacked in Election Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X