കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി തകര്‍ച്ച: ചില യാഥാര്‍ത്ഥ്യങ്ങള്‍

  • By Staff
Google Oneindia Malayalam News

എന്നാല്‍ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്ന മാന്ദ്യം സോഫ്ട്വെയര്‍ രംഗത്തെയും ബാധിച്ചിരിക്കുന്നുവെന്ന് മാത്രം. വാഹന ഉല്‍പാദന വ്യവസായവും ടെലികോം മേഖലയും ഉള്‍പ്പടെയുള്ള അമേരിക്കയിലെ നിരവധി വ്യവസായങ്ങള്‍ ക്ഷീണാവസ്ഥയിലാണ്.

മറ്റ് വ്യവസായങ്ങളെക്കാള്‍ വളരെയധികം മുന്നിട്ട് നില്‍ക്കുമ്പോള്‍ തന്നെ അവയെ ആശ്രയിച്ചാണ് ഐടി മേഖലയുടെ നിലനില്‍പ്പ്. മറ്റെല്ലാ വ്യവസായങ്ങള്‍ക്കും പല രീതിയില്‍ വിവരസാങ്കേതിക വിദ്യ ആവശ്യമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി സോഫ്ട്വെയറുകള്‍ ഉപയോഗിക്കാത്ത മേഖലകള്‍ തീരെ ഇല്ലെന്ന് തന്നെ പറയാം.

സമ്പദ്രംഗം മാന്ദ്യത്തിലായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട കമ്പനികള്‍ സ്വാഭാവികമായും ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് പിരിച്ചുവിടലും ഓഫീസുകള്‍ അടച്ചു പൂട്ടുന്നതും അരങ്ങേറി. അങ്ങനെ സോഫ്ട്വെയര്‍ കമ്പനികള്‍ക്ക് ഓര്‍ഡര്‍ കിട്ടുന്നതും കുറഞ്ഞു.

സോഫ്ട്വെയര്‍ കുത്തകകളായ സണ്‍, മൈക്രോസോഫ്ട് എന്നീ കമ്പനികള്‍ പോലും പിരിച്ചുവിടല്‍ വ്യാപകമാക്കുകയും പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ അവസ്ഥയാണ് നിരവധി എച്ച്-1 വിസക്കാരെ നിരാശരാക്കിയത്. ഇപ്പോഴും എച്ച്-1 വിസക്കാര്‍ അവസരം കാത്തുനില്‍ക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 44, 152 പേരാണ് പിരിച്ചുവിടപ്പെട്ടത്. ഡിസംബറില്‍ അത് 1, 33, 713 ആയി ഉയര്‍ന്നു !

ഇതിന് അനുബന്ധമെന്നോണം ഓഹരി കമ്പോളത്തിലുണ്ടായ തകര്‍ച്ചയും സമ്പദ്രംഗത്തെ ബാധിച്ചു. കമ്പോളത്തില്‍ പണമിറക്കിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായി. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ദ്രജാലം പോലെ കമ്പോളം തകര്‍ന്നടിയുമെന്ന് ഒരു നിക്ഷേപകനും കരുതിയിരുന്നില്ല.

എന്നാല്‍ സമ്പദ്വ്യവസ്ഥ കീഴ്പോട്ട് പോയിട്ടില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച 10 ശതമാനമായിരുന്നു. ഈ വര്‍ഷം ഇത് വെറും ഒരു ശതമാനവും. അതായത് സാമ്പത്തിക വളര്‍ച്ച താഴ്ന്നിട്ടില്ലെന്ന് മാത്രമല്ല നാമമാത്രമായെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ട് താനും. എന്നാല്‍ ഈ കുറഞ്ഞ വളര്‍ച്ചാ നിരക്ക് സോഫ്ട്വെയര്‍ മേഖലയിലല്ല മറിച്ച് കണ്‍സ്യൂമര്‍ മേഖലയായ വാഹനവിപണിയിലും സൂപ്പര്‍ മാര്‍ക്കറ്റ് പോലുള്ള മേഖലകളിലുമാണെന്നതും ശ്രദ്ധേയമാണ്.

ഓഹരി കമ്പോളത്തില്‍ കമ്പനികളുടെ ഷെയര്‍ വിലകള്‍ ഇടിഞ്ഞതിന് മറ്റൊരു കാരണം കൂടിയുണ്ട്. അമേരിക്കന്‍ ഓഹരി കമ്പോളമായ വാള്‍ സ്ട്രീറ്റിലെ പ്രകടനമനുസരിച്ചാണ് അവിടെ ഓരോ കമ്പനിയും വിലയിരുത്തപ്പെടുന്നത്. ഒരു നിശ്ചിത കാലയളവില്‍ പ്രവചനത്തിന് വിരുദ്ധമായി കമ്പനിയുടെ ഷെയറുകള്‍ തകരുമ്പോള്‍ അത് കമ്പനിയെ ബാധിക്കും.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X