കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ച്ചയുടെ കഥകള്‍

  • By Staff
Google Oneindia Malayalam News

ഡോട്ട്കോമുകളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ ശരിയായ ആസൂത്രണമില്ലാതെ ബിസിനസ് തുടങ്ങിയതു കൊണ്ടാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വമ്പന്‍ ശമ്പളവും ആകര്‍ഷകമായ പദവിയും നല്‍കിയാണ് ഇവ ജീവനക്കാരെ നിയമിച്ചത്. ഇതിനൊന്നും സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയുമായി ബന്ധമില്ലെന്ന് തെളിഞ്ഞല്ലോ. വരുമാനം എവിടെ നിന്നുമെത്തും എന്ന കാഴ്ചപ്പാട് മിക്കവാറും ഡോട്ട്കോം മുതലാളിമാര്‍ക്കില്ലായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.

ലൂസന്റ് എന്ന പ്രസിദ്ധ കമ്പനിയുടെ ഷെയറുകളുടെ വില 90 ഡോളറുകളില്‍ നിന്നും വെറും 10 ഡോളറുകളായി കുറഞ്ഞത് സകലരെയും ഞെട്ടിച്ചു. ജീവനക്കാരുടെ എണ്ണം ലൂസന്റ് 10, 000മാക്കി കുറച്ചു. ഒപ്ടിക്കല്‍ നെറ്റ്വര്‍ക്കിംഗില്‍ ശ്രദ്ധിക്കാതിരുന്നതാണ് ലൂസന്റിന് പറ്റിയ അബദ്ധമെന്ന് കരുതപ്പെടുന്നു. ജൂണിപ്പര്‍ നെറ്റ്വര്‍ക്കിനെ പോലെയുള്ള ചെറുകിട കമ്പനികള്‍ ഈ മേഖലയില്‍ മേല്‍ക്കൈ നേടുകയും ചെയ്തു.

ലോകത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ വഴി ബന്ധിപ്പിക്കുന്ന ഇറിഡിയം പദ്ധതി പൊളിഞ്ഞതോടെ മോട്ടോറോള എന്ന കമ്പനിയും നഷ്ടത്തിലേക്ക് പതുക്കെ നടന്നുകയറി. കോടിക്കണക്കിന് ഡോളറുകള്‍ ഈ പദ്ധതിക്കായി മോട്ടോറോള ചെലവാക്കിയിരുന്നു.

വിജയത്തിന്റെ കിരണങ്ങള്‍

തകര്‍ച്ചയ്ക്കിടയിലും നല്ല വിജയം നേടിക്കൊണ്ടിരിക്കുന്ന ഐടി കമ്പനികളും അമേരിക്കയിലുണ്ട്. ഇ ബേ എന്ന ഓണ്‍ലൈന്‍ ലേല സൈറ്റ് വന്‍ ലാഭമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഓഹരിവിപണിയില്‍ ഇതിന്റെ ഷെയറുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി നാലാം വര്‍ഷം ലാഭമുണ്ടാക്കി തുടങ്ങിയ ഈ ബേ നിരവധി പേരെ ഇപ്പോഴും പുതിയതായി നിയമിക്കുന്നുണ്ട്.

ആമസോണ്‍ ഡോട്ട്കോം എന്ന പ്രസിദ്ധമായ പോര്‍ട്ടലും, ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് മേഖലയിലെ ജൂണിപ്പര്‍ നെറ്റ്വര്‍ക്സും മികച്ച ലാഭമുണ്ടാക്കുകയാണ്. ഇടയ്ക്ക് മങ്ങിപ്പോയ കൊംപാകും ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ബിഇഎ എന്ന കമ്പനിയും ലാഭത്തില്‍ തന്നെയാണ്. വിജയകഥകള്‍ നാസ്ദാക്കില്‍ ചെറിയ ചലനമുണ്ടാക്കി തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

അടിക്കുറിപ്പ്

ഇപ്പോഴും സിയും സിപ്ലസും യൂണിക്സും പഠിച്ചവരെ അമേരിക്കന്‍ ഐടി വ്യവസായ രംഗത്തിന് ആവശ്യമുണ്ടത്രെ.

ഐടി തകര്‍ച്ചയെ കുറിച്ച് മലയാളം ഇന്ത്യാ ഇന്‍ഫോയുടെ വായനക്കാരിലൊരാള്‍ അയച്ചു തന്ന പ്രതികരണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഈ ലേഖനത്തില്‍ ചേര്‍ത്തിട്ടുള്ളത്.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X