കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി ആദ്യമായി കോടതി കയറുമ്പോള്‍...

  • By Super
Google Oneindia Malayalam News

ഒരാള്‍ക്കെതിരെ ആരാണോ അപകീര്‍ത്തികരമായി പറഞ്ഞിട്ട ുള്ളത്, അയാളും അതിന് പ്രചാരം കൊടുത്തവരും അപകീര്‍ത്തികേസില്‍ ഒരു പോലെ പ്രതികളാകും- അഭിഭാഷകനായ വി. ജി. ഗോവിന്ദന്‍ നായര്‍ പറയുന്നു. എന്നാല്‍ അപകീര്‍ത്തികേസുകളില്‍ വിധി നിര്‍ണയിക്കപ്പെടുന്നത് വളരെ സൂക്ഷ്മമായ ഒരു അംശത്തിന്മേലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് ഖൈരോണും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന കേസില്‍ സുപ്രീം കോടി ഇത് വ്യക്തമായി പറഞ്ഞിട്ട ുള്ളതാണ് അപകീര്‍ത്തി കേസില്‍ ഏറ്റവും ഒടുവില്‍ വന്ന സുപ്രധാന പരാമര്‍ശം. വളരെയധികം കാര്യങ്ങള്‍ അപകീര്‍ത്തികരമായി പറയുമ്പോള്‍ അതില്‍ സുപ്രധാനമായ ഒന്ന് പരാതിക്കാരന്‍ ചെയ്യാത്തതോ അറിയാത്തതോ കാര്യമാവുകയും മറ്റുള്ളവയെല്ലാം പരാതിക്കാരന്‍ ചെയ്തിട്ട ുള്ളതുമാണെങ്കിലും അപകീര്‍ത്തി കേസായി കണക്കാക്കും- ഗോവിന്ദന്‍ നായര്‍ വ്യക്തമാക്കി.

അതായത് ഒരാള്‍ നാല് തേങ്ങ മോഷ്ടിച്ചു എന്ന് മറ്റൊരാള്‍ പത്രത്തിലൂടെയോ ടിവിയിലൂടെയോ പറയുന്നു എന്നിരിക്കട്ടെ . എന്നാല്‍ മോഷ്ടിച്ചയാള്‍ എടുത്തത് ഒരു തേങ്ങയായിരിക്കും. ഇതും അപകീര്‍ത്തി കേസാകും. പ്രചാരം നല്‍കിയ ആള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരികയും ചെയ്യും - ഗോവിന്ദന്‍ നായര്‍ ചൂണ്ടിക്കാട്ട ി.

ഇവിടെ അസത്യമായ ഒരു പ്രസ്താവത്തിനാണ് കൈരളി പ്രചാരം നല്‍കിയതെന്ന് തെളിഞ്ഞാല്‍ അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടപരിഹാരം കിട്ട ുകയാണെങ്കില്‍ എത്ര രൂപ കിട്ട ുമെന്ന് പറയാനാവില്ല. കാരണം അത് തനിക്ക് ഇത്ര രൂപ നഷ്ടമായി എന്ന് വാദി തെളിയിക്കുന്നത് അനുസരിച്ചാണിരിക്കുന്നത്. 10 ലക്ഷമെങ്കില്‍ അങ്ങനെ , 10 കോടിയെങ്കില്‍ അങ്ങനെ- ഗോവിന്ദന്‍ നായര്‍ പറഞ്ഞു.

ദേശാഭിമാനിയില്‍ നിന്നും മലയാളം വാരികയില്‍ നിന്നും ചന്ദ്രമോഹനെ പുറത്താക്കിയത് സാമ്പത്തിക ക്രമക്കേട് കാട്ട ിയതു കൊണ്ടാണെന്ന് ജോമോന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് കാരണം ചന്ദ്രമോഹന് പുതിയൊരു സ്ഥാപനത്തില്‍ ജോലിയില്‍ കയറാന്‍ തടസമാവുകയാണ്. 34 വയസായ അദ്ദേഹത്തിന് തുടര്‍ന്നുള്ള ജീവിതത്തിന് വരുമാനം കിട്ട ാതെ പോകുന്നു. ഇതിനാല്‍ 10 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്- ചന്ദ്രമോഹന്റെ അഭിഭാഷകനായ വഞ്ചിയൂര്‍. പി. പരമേശ്വരന്‍ നായര്‍ വ്യക്തമാക്കി.

എന്തായാലും ആദ്യമായി കോടതിയില്‍ കയറേണ്ടി വരുമെന്ന അങ്കലാപ്പിലാണ് കൈരളി അധികൃതര്‍. ആദ്യമായാണ് ഇങ്ങനെ ഒന്ന് വരുന്നത്. ഇതുവരെ നിയമവിദഗ്ധരുമായൊന്നും ചാനല്‍ ബന്ധപ്പെട്ട ിട്ട ില്ല. ഉടന്‍ തന്നെ അഭിഭാഷകനെ കേസിനായി നിയോഗിക്കും കൈരളിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ജോമോന്‍ തയാറായില്ല. എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല, കൈരളി ചാനല്‍ കേസിന്റെ കാര്യം ഞാനുമായി ചര്‍ച്ച ചെയ്തിട്ട ുമില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല- ജോമോന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X