കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍സ്: ചൈനയുടെ ചെര്‍ണോബില്‍

  • By Staff
Google Oneindia Malayalam News

ഇത് മൂലം ലോകാരോഗ്യസംഘടനയ്ക്ക് പ്രതിവിധി നടപടികളെടുക്കാന്‍ തീരെ സമയം കിട്ടിയില്ല. ഇത് കാര്യങ്ങള്‍ വഷളാക്കി. അയല്‍രാജ്യങ്ങളിലേക്കും സാര്‍സ് ബാധിച്ചു. കാനഡയിലും മരണങ്ങളുണ്ടായി. ഇന്ത്യയില്‍ ഇതിനകം ഏഴ് പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു.

കുറ്റം ബീജിംഗ് മേയറുടെയും ആരോഗ്യമന്ത്രിയുടെയും തലയില്‍ കെട്ടിവച്ച് മുഖം രക്ഷിക്കാന്‍ ചൈനയുടെ ഭരണകൂടം ശ്രമിക്കുകയാണ്. മേയറെയും മന്ത്രിയെയും ഈയിടെ സര്‍ക്കാര്‍ തല്‍സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി.

ഇതുവരെ രോഗബാധ മൂലം വെറും 79 പേരെ മരിച്ചിട്ടുള്ളൂ എന്നാണ് ചൈനയുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഇത് വിശ്വസിക്കരുതെന്ന് ചൈനയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നു. ഇതുവരെ സാര്‍സ് രോഗം ബാധിച്ച് ലോകത്ത് 317 പേര്‍ മരിച്ചു. ലോകമാകെ രോഗബാധയുള്ളവര്‍ 5,000 വരും. ചൈനയില്‍ മാത്രം 2,000ല്‍ അധികം പേര്‍ക്ക് രോഗബാധയുണ്ട്.

രോഗബാധ തുടക്കത്തില്‍ അറിയിച്ചിരുന്നെങ്കില്‍ വൈറസിനെ കണ്ടെത്താനും രോഗപ്രതിരോധത്തിനുള്ള മരുന്ന് കണ്ടുപിടിക്കാനും കഴിയുമായിരുന്നു. ഇപ്പോള്‍ മാത്രമാണ് ലോകാരോഗ്യസംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറായത്.

പരിസരശുചീകരണം ഒരു ജീവിതശൈലിയാക്കി മാറ്റിയ സിംഗപ്പൂരില്‍ പോലും സാര്‍സ് മൂലം മരണങ്ങളുണ്ടായി. പക്ഷെ കര്‍ശനനിയന്ത്രണങ്ങളിലൂടെയും രോഗബാധയുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചും സിംഗപ്പൂര്‍ സാര്‍സിനെ ഒരു പരിധിവരെ നിയന്ത്രിച്ചു കഴിഞ്ഞു. ഇപ്പോള്‍ സാര്‍സ് പകര്‍ച്ച വ്യാധി തടയാന്‍ കര്‍ശന നിയമങ്ങളും സിംഗപ്പൂര്‍ കൊണ്ടുവന്നിരിക്കുന്നു. പകര്‍ച്ച വ്യാധി തടയാന്‍ നല്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൗരന്മാരില്‍ നിന്നും 10,000 ഡോളര്‍ പിഴ ഈടാക്കും.

എന്നും സത്യം മറച്ചുവയ്ക്കുക ചൈനയുടെ ശൈലിയായിരുന്നു. ചിലപ്പോള്‍ സത്യം നമ്മുടെ കൈപ്പിടിയിലൊതുങ്ങാതെ വികൃതമായ അതിന്റെ മുഖം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്ന് ചൈനീസ് ഭരണകൂടം ഇനിയെങ്കിലും പഠിക്കുമോ?

സാര്‍സ് വന്നത് മൃഗങ്ങളില്‍ നിന്ന്

സാര്‍സ് രോഗത്തിന്റെ ഉറവിടമെവിടെ നിന്നാണ്? ഏതെങ്കിലും മൃഗങ്ങളില്‍ നിന്നാണോ? ചൈനയില്‍ മനുഷ്യരും മൃഗങ്ങളും കാര്യമായി ഇടപഴകി ജീവിക്കുന്ന സംസ്കാരമുണ്ട്. ഏത് മൃഗത്തിനെയും കൊന്ന് തിന്നാനും ചൈനക്കാര്‍ക്ക് മടിയില്ല. ആള്‍ക്കുരങ്ങില്‍ നിന്നും ബാധിച്ച എബോള എന്ന രോഗം ഇപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരണം വിതയ്ക്കുകയാണ്.

എബോള മാത്രമല്ല, എയ്ഡ്സ്, ലെജിയോന്നെയര്‍ ഡിസീസ്, ഭ്രാന്തിപ്പശു രോഗം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ ഈ ആധുനിക ലോകത്തും ഭീതിവിതയ്ക്കുന്നു. പലപ്പോഴും പെരുകുന്ന ജനസംഖ്യയെ നിയന്ത്രിക്കാന്‍ പ്രകൃതി തന്നെ കണ്ടെത്തുന്ന ഉപായമാണ് രോഗങ്ങള്‍. സാര്‍സ് ചൈനയുടെ പെരുകുന്ന ജനസംഖ്യയെ നിയന്ത്രിക്കാന്‍ പ്രകൃതി കണ്ടെത്തിയ പരിഹാരമായിരുന്നോ?

തെക്കന്‍ ചൈന എപ്പോഴും ഇത്തരം പകര്‍ച്ച വ്യാധികളുടെ കേന്ദ്രമാണ്. പക്ഷെ പലപ്പോഴും ഭരണകൂടം ഇരുമ്പുമറ ഉപയോഗിച്ച് ഇതെല്ലാം മറച്ചുവയ്ക്കുന്നു. ഭരണകൂടത്തെ ചോദ്യം ചെയ്യാത്ത വാര്‍ത്താമാധ്യമങ്ങളാണ് ചൈനയിലുള്ളത്. തെക്കന്‍ ചൈനയില്‍ കൃഷിക്കളങ്ങളും മൃഗങ്ങളുടെ വളര്‍ത്തുകേന്ദ്രങ്ങളും കൂടുതലുള്ള സ്ഥലങ്ങളാണ്. ഇവിടെ കര്‍ഷകര്‍ പന്നികളും കോഴികളും ആടുകളും ഒക്കെയായി ഇടപഴകിയാണ് ജീവിക്കുന്നത്. 1997ല്‍ ഉണ്ടായ ഇന്‍ഫ്ലൂവന്‍സ തെക്കന്‍ചൈനയില്‍ നിന്നാണ് ഉണ്ടായത്. ചൈനയില്‍ രണ്ടു വര്‍ഷം കൂടുമ്പോഴെല്ലാം ഫ്ലൂ പോലെയുള്ള പകര്‍ച്ച വ്യാധികളും പതിവുള്ളതായി പറയുന്നു.

പക്ഷെ ഇത്തരം അപകടകാരികളായ രോഗങ്ങള്‍ സാധാരണമട്ടില്‍ കൈകാര്യം ചെയ്താല്‍ നിയന്ത്രിക്കാനാവില്ല. അതിന് അതിന്റേതായ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യണം. കാരണം ഈ വൈറസുകള്‍ക്ക് ആന്റിബയോട്ടിക്കുകളെയും മറ്റ് മരുന്നുകളെയും അതിജീവിക്കാന്‍ കഴിയും. പ്രത്യേക വംശങ്ങളെ കൂടുതലായി ബാധിക്കും എന്നതാണ് സാര്‍സ് വൈറസിന്റെ പ്രത്യേകത. ഉദാഹരണത്തിന് മംഗോളിയന്‍ വംശക്കാരെ.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X