ചെറുപ്പക്കാരെ കാള്‍സെന്റര്‍ മാടിവിളിക്കുന്നു
ദില്ലിയിലും മുംബൈയിലുമുള്ള ഒട്ടേറെ കാള്‍ സെന്റര്‍ കമ്പനികള്‍ ഡിഗ്രി കഴിയാത്തവരെയാണ് ജോലിയ്ക്കെടുത്തിരിക്കുന്നത്. ഐസിഐസിഐ വണ്‍ സോഴ്സ് പോലും പ്ലസ് ടുക്കാരെയാണ് ജോലിയ്ക്കെടുക്കുന്നുണ്ട്.
അതേ സമയം ഡിഗ്രിക്കാര്‍ക്ക് നല്കുന്ന അതേ ശമ്പളം തന്നെയാണ് ഇവര്‍ക്കും നല്കുന്നത്. വിദേശത്തു നിന്നുള്ളവരുടെ കാളുകള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്കുന്നത്.
ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ വിവിധ കാള്‍ സെന്ററുകളിലായി 1.70 ലക്ഷം ചെറുപ്പക്കാര്‍ ജോലിചെയ്യുന്നുണ്ട്. 2008 ഓടെ 11 ലക്ഷം പേര്‍ കാള്‍ സെന്ററുകളില്‍ ജോലി ചെയ്യും. അത്ര വേഗതയിലാണ് ഈ രംഗം വളരാന്‍ പോകുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും പോലും കാള്‍ സെന്ററുകള്‍ തുറക്കാന്‍ കമ്പനികള്‍ ആലോചിച്ചുവരികയാണ്.
കോയമ്പത്തൂര്‍, മൈസൂര്‍, ജയ്പൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ ബി ക്ലാസ് നഗരങ്ങളില്‍ പോലും കമ്പനികള്‍ കാള്‍ സെന്ററുകള്‍ ആരംഭിയ്ക്കുകയാണ്. ജനറല്‍ ഇലക്ട്രിക് ഈയിടെ ജയ്പൂരില്‍ കാള്‍ സെന്റര്‍ തുറന്നിരുന്നു.- ഐസിഐസിഐ വണ്‍ സോഴ്സ് ലിമിറ്റഡ് എച്ച്ആര്‍ വൈസ് പ്രസിഡന്റ് ആശു കലപ്പ പറയുന്നു.
ചെറിയ നഗരങ്ങളില്‍ കാള്‍ സെന്ററിന് പറ്റിയ സ്ഥലം തങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡിജിറ്റല്‍ ഗ്ലോബല്‍ സോഫ്റ്റിന്റെ കോണ്ടാക്ട് സെന്റര്‍ മേധാവി പ്രശാന്ത് ശങ്കരന്‍ പറയുന്നു.












Click it and Unblock the Notifications