കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി: ഇന്ത്യ X

  • By Staff
Google Oneindia Malayalam News

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഐടി രംഗത്ത് റൊമാനിയ വന്‍കുതിച്ചുചാട്ടമാണ് നടത്തിയത്. ഇ-ഗവേണന്‍സിന്റെ കാര്യത്തില്‍ റൊമാനിയ ഏറെ മുന്നേറിക്കഴിഞ്ഞു. സ്കൂളുകളില്‍ കമ്പ്യൂട്ടര്‍വല്ക്കരണം നടത്താന്‍ കോടിക്കണക്കിന് ഡോളറുകളാണ് റൊമാനിയ ചെലവഴിച്ചത്. ഇത് ഐടി പരിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചിട്ടുണ്ട്. ഐടി രംഗത്ത് ഒട്ടേറെ സ്വകാര്യകമ്പനികള്‍ റൊമാനിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍തന്നെ 2,000 കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ക്കും യുഎസിനും സോഫ്റ്റ്വെയര്‍ കയറ്റുമതിചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റിന്റെ ഉപയോഗം റൊമാനിയയില്‍ കാര്യമായിട്ടില്ല. പക്ഷെ ഈ രംഗത്തും ഈയിടെ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ അവിടെ ഇന്റര്‍നെറ്റ് സേവനം നല്കുന്ന 200 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റൊമാനിയയ്ക്ക് പല കാര്യത്തിലും ഇന്ത്യയേക്കാള്‍ മെച്ചങ്ങളുണ്ട്. ഇതില്‍ പ്രധാനം യൂറോപ്യന്‍ സംസ്കാരം കൂടുതലായി റൊമാനിയയ്ക്ക് അറിയാമെന്നുള്ളതാണ്. കഴിവും ഉത്തരവാദിത്വവുമുള്ള ഐടി ജീവനക്കാര്‍ക്ക് റൊമാനിയയില്‍ ക്ഷാമവുമില്ല. ഭാഷയുടെ കാര്യത്തിലും റൊമാനിയ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. യുഎസിലെ കമ്പനികളും ഈയിടെ ഔട്ട്സോഴ്സിംഗ് ജോലികള്‍ നല്കാന്‍ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

ഇന്ത്യയുമായി ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ഉണ്ടായിരുന്നതുകൊണ്ടാണ് ബ്രിട്ടനിലെ കമ്പനികള്‍ ആദ്യം ഇന്ത്യയിലേക്ക് തിരിഞ്ഞതെന്നും പിഎസി റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ ഇന്ത്യയില്‍ ഐടി ജോലികള്‍ക്ക് ചെലവ് കുത്തനെ ഉയരുന്നുണ്ടെന്ന് മാത്രമല്ല, കഴിവുള്ളവരുടെ ക്ഷാമവും ഉണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചെലവിന്റെ കാര്യത്തില്‍ ഇപ്പോള്‍ നല്ല മത്സരം നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഐടി ജോലികള്‍ക്ക് ചെലവ് കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഐടി ഔട്ട് സോഴ്സിംഗ് ജോലികള്‍ക്ക് യൂറോപ്പില്‍ നല്ല സാധ്യതയുണ്ട്. പക്ഷെ ബ്രിട്ടന്‍ ഇതുവരെ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളെ അവഗണിക്കുകയായിരുന്നു.- പിഎസിയുടെ ഗവേഷണ വിഭാഗം മേധാവി പീറ്റ് ഫോസ്റര്‍ പറയുന്നു.

റൊമാനിയയ്ക്ക് ഇന്ത്യയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഐടി ജോലികള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി ഔട്ട് സോഴ്സിംഗ് ജോലികള്‍ ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പടിഞ്ഞാറല്‍ യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കൂടുതല്‍ ദരിദ്രമാണ്. ഒരു പക്ഷെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിന്നിലായിരിക്കാം. പക്ഷെ യൂറോപ്യന്‍ രാഷ്ട്രങ്ങളുമായുള്ള സാംസ്കാരികമായ അടുപ്പം തീര്‍ച്ചയായും കിഴക്കന്‍ യൂറോപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വിദ്യാഭ്യാസത്തിന്റെയും ഭാഷയുടെയും കാര്യത്തില്‍ റൊമാനിയയും മറ്റും ഒട്ടും പിന്നിലല്ലെന്നും പീറ്റ് ഫോസ്റര്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X