കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ ഇമ്രാന്റെ വായടപ്പിയ്ക്കുമോ?

  • By Staff
Google Oneindia Malayalam News

മുംബൈ: വെല്ലുവിളികള്‍ സച്ചിന് ഇഷ്ടമല്ല. വെല്ലുവിളിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും എന്നും ബൗണ്ടറികളിലേക്ക് പായിച്ച ചരിത്രമേ സച്ചിനുള്ളൂ.

ലോകകപ്പ് സെമിയില്‍ സച്ചിനെ പൂജ്യത്തിന് ഒതുക്കുമെന്ന് വെല്ലുവിളിച്ച പാക് പേസ് ബൗളര്‍ ശുഹൈബ് അക്തറിനെ തുടര്‍ച്ചയായി ബൗണ്ടറികളിലേക്കും സിക്സറിലേക്കും പായിച്ചത് ആരും മറന്നിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ സച്ചിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സച്ചിന് കളി ജയിപ്പിക്കാനുള്ള കഴിവില്ലെന്നതാണ് ഇമ്രാന്റെ ഒന്നാമത്തെ വിമര്‍ശനം. വെസ്റിന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡുമായി താരതമ്യം ചെയ്താല്‍ നിര്‍ണ്ണായകഘട്ടങ്ങളില്‍ സച്ചിന്‍ ഇനിയും ഉയരേണ്ടിയിരിക്കുന്നുവെന്ന് ഞാന്‍ പറയും- ഇമ്രാന്‍ വിമര്‍ശിക്കുന്നു.

വിവിയന്‍ റിച്ചാര്‍ഡ്സിനെപ്പോലെ സച്ചിനും കഴിവുണ്ട്. പക്ഷെ കളി ജയിപ്പിക്കുന്ന കാര്യത്തില്‍ സച്ചിന്‍ റിച്ചാര്‍ഡ്സിനോളം എത്തില്ല. ആവശ്യമുള്ള സമയത്ത് അവസരത്തിനൊത്ത് ഉയരുന്നതിലാണ് ഒരു കളിക്കാരന്റെ മിടുക്ക്. അത് സച്ചിന്‍ ഇനിയും നേടേണ്ടിയിരിക്കുന്നു. - ഇമ്രാന്‍ വിമര്‍ശനം തുടരുന്നു.

പക്ഷെ ഗ്വാളിയോറില്‍ ആസ്ത്രേല്യയ്ക്കെതിരെ കൊടുങ്കാറ്റായ സച്ചിന്‍ ഇമ്രാന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു. ഒരു തലയ്ക്കല്‍ സച്ചിന്റെ വലംകൈയായ വീരേന്ദര്‍ സെവാഗ് ആദ്യ ഓവറില്‍ വീണെങ്കിലും പിന്നാലെ വന്ന ലക്ഷ്മണുമൊത്ത് സച്ചിന്‍ ഇന്ത്യയുടെ വിജയം കെട്ടിപ്പടുക്കുകയായിരുന്നു.

ആസ്ത്രേല്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് സെഞ്ച്വറിയിലേക്ക് നീങ്ങിയ മാസ്റര്‍ ബ്ലാസ്റര്‍ ഇമ്രാന്റെ വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയായിരുന്നു. നവമ്പര്‍ ഒന്ന് ശനിയാഴ്ച മറ്റൊരു യുദ്ധം വാങ്കഡെയില്‍ നടക്കുന്നു.

സച്ചിന്‍ കളിച്ചുവളര്‍ന്ന മൈതാനമാണ്. എല്ലാവരും ഇന്നും സച്ചിനില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞ് യാതൊന്നും പ്രതീക്ഷിയ്ക്കുന്നില്ല. ഒരു പക്ഷെ ശനിയാഴ്ചയും സച്ചിന്‍ ഇമ്രാന്റെ വായടപ്പിച്ചേക്കാം. അതിനായി ഇന്ത്യയുടെ നൂറുകോടി ജനങ്ങള്‍ കാത്തിരിക്കുന്നു. സച്ചിന്‍ എന്ന അവരുടെ ക്രിക്കറ്റ് ദൈവത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X