ലോകത്തെ തന്നെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രവും സമ്പത്തിന്റെ കാര്യത്തില്‍ പിന്നില്ല. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ദിവസേന 25000ത്തോളം പേര്‍ ദര്‍ശനത്തിനെത്തുന്നുണ്ടെന്നാണ് കണക്ക്. വിശേഷദിവസങ്ങളില്‍ ഇത് ലക്ഷങ്ങള്‍ കടക്കും.
കേരള സര്‍ക്കാര്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതിന് മുമ്പ് ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ 13000 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇപ്പോള്‍ ദേവസ്വത്തിന്റെ പക്കല്‍ 230 ഏക്കര്‍ ഭൂമിയാണുള്ളത്.
ഭക്തര്‍ നല്‍കുന്ന സംഭാവനകള്‍ തന്നെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും പ്രധാന വരവ്. നാനൂറ് കോടിയോളം രൂപയുടെ സമ്പത്തുള്ള ക്ഷേത്രത്തിന്റെ നടത്തിപ്പിന് രണ്ട് കോടിയോളം രൂപയാണ് ചെലവ്. ആയിരത്തോളം ജീവനക്കാര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്.
അടുത്തിടെ ക്ഷേത്രത്തിലെ പ്രതിമാസ വരവ് 2.5 കോടി രൂപ കവിഞ്ഞത് വന്‍വാര്‍ത്തയായിരുന്നു.
The coffers of the Sri Padmanabhaswamy Temple continue to reveal priceless treasures. Though it is estimated that the value of the treasure is around Rs 100,000 crore, the antique value of the gems, crowns and other artefacts far exceeds that.