വിജയനഗരത്തില്‍ നിധിവേട്ടക്കാര്‍ വിലസുന്നു

പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മേല്‍ മൂല്യമുള്ള നിധിയുണ്ടെങ്കില്‍ പതിമൂന്നാം നൂറ്റാണ്ട് മുതല്‍ മൂന്നുറ് വര്‍ഷം സമ്പദ് സമൃദ്ധിയുടെ പ്രതീകമായി വിളങ്ങിയ വിജയനഗര സാമ്രാജ്യത്തില്‍ എന്തൊക്കെ ഒളിഞ്ഞുകിടപ്പുണ്ടാവും? നിധിവേട്ടയ്ക്കിറങ്ങിയവരുടെ ഉള്ളിലും ഈ ചോദ്യം തന്നെയാണ് ഉയര്‍ന്നിരിയ്ക്കുന്നത്.
കൃഷ്ണദേവരായരുടെ സാമ്രാജ്യം നിലനിന്നിരുന്ന പ്രദേശത്ത് തെരച്ചില്‍ നടത്താനിറങ്ങിയ നാലംഗസംഘം എന്തായാലും പൊലീസിന്റെ കസ്റ്റഡിയിലായി. കര്‍ണാടക ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ ഹംപി ഉള്‍പ്പെടുന്ന പ്രദേശത്താണ് പഴയ വിജയനഗര സാമ്രാജ്യം.
യുനെസ്‌കോ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശമാണ് ഹംപിയില്‍ നിധി വേട്ടയ്ക്കായി സ്‌കാനര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് സംഘം എത്തിയതെന്ന് ബുക്ക പൊലീസ് പറയുന്നു.
ഈ മേഖലയില്‍ ശിവക്ഷേത്രം നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന പ്രദേശത്തുനിന്ന് ഒരു സ്വര്‍ണത്തില്‍ തീര്‍ത്ത ദേവീ വിഗ്രഹം ലഭിച്ചതാണ് തുടര്‍ഖനനത്തിന് ശ്രമം ആരംഭിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്രേ.
അടുത്തപേജില്‍












Click it and Unblock the Notifications