കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെനുകൊണ്ടയില്‍ നിധിയെത്തിയത് ആനപ്പുറത്ത്

  • By Ajith Babu
Google Oneindia Malayalam News

Treasure
ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ പെനുകൊണ്ടയാണ് നിധിമോഹികളുടെ സ്വപ്നദേശം. വിജയനഗര സാമ്രാജ്യ രാജാക്കന്മാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു പെനുകൊണ്ട. ഇവിടെ ഖനനം നടത്തിയാല്‍ സ്വര്‍ണവും രത്‌നങ്ങളും ഉള്‍പ്പെടെയുള്ള അമൂല്യം സമ്പത്ത് ലഭിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് പിടിയിലായ സംഘത്തിന്റെ തലവന്‍ മഞ്ജുനാഥ് ചോദ്യം ചെയ്യലില്‍ പൊലീസിനോടു പറഞ്ഞു.

പതിനാറാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യ രാജാക്കന്മാര്‍ മുസ്ലീം ഭരണാധികരികളുമായുണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ സമ്പത്തെല്ലാം പെനുകൊണ്ടയില്‍ ശിവക്ഷേത്രം നിര്‍മിച്ച് അതിന് അടിയില്‍ പ്രത്യേകം അറ നിര്‍മിച്ച് സൂക്ഷിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്.

അക്കാലത്ത് വജ്രങ്ങളും സ്വര്‍ണാഭരണങ്ങളും മറ്റു അമൂല്യമായ സ്വത്തുവകകളുമെല്ലാം ആനപ്പുറത്തും കുതിരവണ്ടികളിലുമായാണ് തലസ്ഥാനമായ ഹാംപിയില്‍ നിന്നും പെന്നുകൊണ്ടയില്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു. ഇത് തട്ടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പല മേഖലകളില്‍ നിന്നും ആരംഭിച്ചിരിക്കുന്നതത്രെ.

പെനുകൊണ്ടയ്ക്ക് പുറമെ മലനിരകളാല്‍ ചുറ്റപ്പെട്ട ഗൂട്ടി, രത്‌നഗിരി, മദകാസിര എന്നിവിടങ്ങളിലും നിധിയ്ക്ക് തിരച്ചില്‍ നടക്കുന്നുണ്ട്.

ഇതിനിടെ കലേശ്വര്‍ ബാബ എന്നയാള്‍ വിജയസാമ്രാജ്യത്തിന്റെ കോട്ട നിലനിന്നിരുന്ന സ്ഥലം കൈയേറി കെട്ടിടം നിര്‍മിച്ചതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. നിധിയിരിക്കുന്ന നിലവറകള്‍ ഉള്ള പ്രദേശങ്ങളില്‍ ഇയാള്‍ ബഹുനില കെട്ടിട്ടങ്ങള്‍ നിര്‍മിച്ചതായും പ്രദേശവാസികള്‍ ആരോപിയ്ക്കുന്നുണ്ട്.

രാഷ്ട്രീയക്കാരുടെയും അധികൃതരുടെയും സമ്മതത്തോടെയാണ് 10 വര്‍ഷം മുന്‍പ് നിര്‍മാണം നടത്തിയത്. ചരിത്രപ്രധാന്യമേറിയ പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

അടുത്ത പേജില്‍

നിധി വേട്ടക്കാരെല്ലാം ദുരൂഹസാഹചര്യത്തില്‍ മരിച്ചുനിധി വേട്ടക്കാരെല്ലാം ദുരൂഹസാഹചര്യത്തില്‍ മരിച്ചു

English summary
Following the massive treasure haul at the Padmanabhaswamy temple in Kerala, treasure hunters have begun an expedition to grab a piece of the rich treasures during the Vijayanagara empire that have been buried in secret cellars in parts of Anantapur district, in Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X