നിധി വേട്ടക്കാരെല്ലാം ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിലുള്ള ഭീമന്‍ കരിങ്കല്‍ശിലകള്‍ക്ക് താഴെ നിധിയൊളിപ്പിച്ചുവെച്ചിട്ടുണ്ടെന്നാണ് വിശ്വാസം പതിനാറാം നൂറ്റാണ്ടില്‍ ശ്രീ കൃഷ്ണ ദേവരായര്‍ തന്നെയാണ് ഇവിടെ നിധി കൊണ്ടുവച്ചതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പലരും ഈ നിധി കൈക്കലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല. നിധി വേട്ടക്കാരില്‍ ചിലര്‍ മരിച്ചുപോയതായും പ്രദേശവാസികള്‍ പറയുന്നു.
ക്ഷേത്രത്തിനടുത്ത് കുഴിച്ച് പരിശോധന നടത്തിയ പുരാവസ്തു ഗവേഷകന്‍ അവിടെത്തന്നെ വെച്ച് മരണമടഞ്ഞുവെന്ന് ഇവിടത്തെ പുരോഹിതന്‍ പറയുന്നത്. ഭൂമിയ്ക്കടിയില്‍ നിന്നും വന്ന വിഷവാതകം ശ്വസിച്ചാണ് ഗവേഷകന്‍ മരിച്ചതത്രേ. അടുത്തിടെ ഒരു എഞ്ചിനീയറും നിധി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഇയാളും മരിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒരു തലമുറ കൂടി പിന്നിട്ടതിന് ശേഷമെ അമൂല്യനിധി ശേഖരം പുറത്തെടുക്കുവാന്‍ പാടുള്ളൂവെന്നും അല്ലെങ്കില്‍ അനര്‍ത്ഥങ്ങള്‍ സംഭിവിയ്ക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പുരാരേഖകളിലുണ്ടെന്ന് ക്ഷേത്രത്തിലെ പുരോഹിതന്‍മാര്‍ പറയുന്നത്. അതേ സമയം നിധിശേഖരം സൂക്ഷിയ്ക്കാനായി കെട്ടിച്ചമച്ച കഥകളാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.
മുന്‍പേജില്‍












Click it and Unblock the Notifications