വില്ലനാകുന്നത് യാത്രാപ്രശ്‌നങ്ങള്‍

ബാംഗ്ലൂരിലും ചെന്നൈയിലും ദില്ലിയിലുമുള്ള മലയാളിയ്ക്ക് തിരുവോണനാളിലെങ്കിലും നാട്ടിലെത്താന്‍ കഴിയുന്നില്ലെന്നിരിക്കേ പിന്നെ ഗള്‍ഫിലും മറ്റുമുള്ളവരുടെ കഥ പറയേണ്ടതുണ്ടോ. കിട്ടിയ അവധി ദിനം പോലും വേണ്ടെന്നുവച്ച് തിരുവോണനാളിലും സങ്കടം മൂടിയ മനസ്സുമായി ജോലിചെയ്ത്, ഒടുവില്‍ ആ ആഴ്ചത്തെ വെള്ളിയാഴ്ചയോ മറ്റോ ആയി ഓണം ആഘോഷിച്ച് സങ്കടം മാറ്റാം.
ഓണം നഷ്ടപ്പെടുമ്പോള്‍ പലരുടെയും ഉള്ളിലെ അടക്കാനാവാത്ത ദുഖം നാട്ടില്‍ കാത്തുകാത്തിരുന്ന് അവസാനം വരുന്നില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടേണ്ടിവരുന്ന വീട്ടുകാരുടെ ചിത്രമാണ്. വീട്ടുകാര്‍ക്കാവട്ടെ തിരുവോണനാളിലും ജോലിചെയ്യുന്ന കുടുംബാംഗത്തോയോര്‍ത്ത് വ്യഥപൂണ്ട് ഓണത്തിന്റെ യഥാര്‍ത്ഥ സന്തോഷം ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു.
ചിലര്‍ക്ക് വിവാഹം കഴിഞ്ഞുള്ള പുത്തന്‍ ഓണം, മറ്റുചിലര്‍ക്ക് ആദ്യത്തെ കുഞ്ഞിന്റെ ആദ്യ ഓണം ഇനിയും ചിലര്‍ക്ക് ഓണത്തിന് തങ്ങളെകാത്തിരിക്കുന്ന പ്രായമായ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ഇങ്ങനെപോകുന്നു സങ്കടങ്ങളുടെ പട്ടിക.
അടുത്തപേജില്‍












Click it and Unblock the Notifications