ഹോട്ടലുകാരുടെ ഓണാഘോഷം

ഇതിനെ കച്ചവടവല്‍ക്കരണം എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്താമെങ്കിലും ചിലര്‍ക്കെങ്കിലും ഇക്കാര്യങ്ങള്‍ സന്തോഷം നല്‍കുന്നുവെന്നതിനെ കുറച്ചുകാണാന്‍ കഴിയില്ല. ഇന്ത്യയിലെ പ്രധാന നഗരങ്ങളഇലും ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരം ഓണസദ്യകള്‍ നടത്തുന്ന മലയാളി ഹോട്ടലുകളുടെ എണ്ണം കൂടിവരുകയാണ്.
ഇവിടെങ്ങളിലെല്ലാമുള്ള മലയാളികളുടെ എണ്ണവും കൂടുന്നുവെന്നതാണ് സദ്യകളുടെ ഈ പെരുപ്പം തെളിയിക്കുന്നത്. പ്രഥമനുള്‍പ്പെടെ ഓണസദ്യ പാഴ്‌സലായി കിട്ടുന്നുവെന്നത് പാചകത്തിനുള്ള സൗകര്യം പോലുമില്ലാതെ കഴിയുന്ന പലര്‍ക്കും വലിയ ആശ്വാസമാണ്.
പ്രവാസത്തിന്റെ വേദന ബ്ലോഗുകളില്‍
ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളും ബ്ലോഗുകളും പലര്‍ക്കും ഒരാശ്വാസമാണ്. നാട്ടിലെ ഓണം നഷ്ടപ്പെടുന്ന ദുഖവും കൂട്ടാര്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ സങ്കടവും പലരും പങ്കിടുന്നത് ബ്ലോഗുകളിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയുമാണ്.
ഓഫീസിലും താമസസ്ഥലത്തും പൂക്കളവും സദ്യയുമൊരുക്കിയതിന്റെ സന്തോഷങ്ങള്‍ ഇതിലൂടെ പങ്കുവെച്ച് അവര്‍ ദുഖം മറക്കുന്നു. പലേടത്തും മലയാളി അസോസിയേഷനുകളും മറ്റും ഓണം കഴിഞ്ഞിട്ടാണെങ്കിലും അവധി ലഭിയ്ക്കുന്നതിനനുസരിച്ച് ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കാറുണ്ട്.
അടുത്ത പേജില്‍












Click it and Unblock the Notifications