Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണമറിയാതെ വളരുന്ന കുട്ടികള്‍

Children
കുടുംബത്തോടൊപ്പം വിദേശത്തും മറ്റും കഴിയുന്ന പ്രവാസികള്‍ പലരും പറയുന്നത് കുട്ടികള്‍ക്ക് ഓണം എന്ന യഥാര്‍ത്ഥ വികാരം ഇവിടെ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നാണ്. അവര്‍ക്ക് അച്ഛനും അമ്മയും, അല്ലെങ്കില്‍ നാട്ടിലെത്തുന്ന ഏതെങ്കിലും അവസരത്തില്‍ മുത്തച്ഛനും മുത്തശ്ശിയും പറഞ്ഞുകൊടുക്കുന്ന കഥകള്‍ മാത്രമാണ് ഓണം.

കാലങ്ങളായി ഓണത്തിന് നാട്ടില്‍ വരാന്‍ കഴിയാത്ത ഗള്‍ഫ് മലയാളികള്‍ക്ക് ഓണമെന്നത് തിരുവോണം കഴിഞ്ഞുള്ള വെള്ളിയാഴ്ചയാണ്. അടുത്തുതന്നെയുള്ള കുടുംബസുഹൃത്തുക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച് തങ്ങള്‍ ഓണമെന്ന വികാരത്തെ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

മറ്റുചിലരുമുണ്ട്, ഇതിനോടൊന്നും യോജിക്കാത്തവര്‍, അവര്‍ പറയുന്നത് മറിച്ചാണ്. കൂടുതല്‍ പണത്തിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വേണ്ടി നാടുവിട്ട് മറുനാട്ടില്‍ ജീവിക്കാന്‍ തയ്യാറാവുന്ന നമ്മള്‍ക്ക് നഷ്ടപ്പെടുന്ന ഓണത്തെക്കുറിച്ചും നാടിനെക്കുറിച്ചും വിലപിക്കാന്‍ അവകാശമില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഇവിടുന്ന് കൊയ്യുന്ന ലാഭങ്ങളോര്‍ത്ത് നമ്മള്‍ സന്തോഷിക്കണമെന്നും ഇവിടുത്തെ പരിമിതികളില്‍ ഓണം ആഘോഷിക്കുന്നതില്‍ അഭിമാനിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

എന്തൊക്കെ പറഞ്ഞാലും ഓണക്കളിയും, ഓണപ്പൂവും, പൂവിളിയുമൊന്നും ഇന്നില്ലെങ്കിലും വെറുതെ ചിങ്ങം പിറക്കുമ്പോള്‍ കയ്യാലപ്പുറത്തും പറമ്പിലും വീണുകിടക്കുന്ന ഇളം ഓണവെയിനെയും അതില്‍ പാറിപ്പറക്കുന്ന തുമ്പികളെയുമോര്‍ക്കുമ്പോള്‍ ഒന്നു തുളുമ്പിപ്പോകാത്ത പ്രവാസിമനമുണ്ടാകുമോ? ഒന്നു നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് കൊതിയ്ക്കാത്ത മലയാളിമനസ്സുണ്ടാകുമോ?

ആദ്യപേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+